Headlines

താനൂർ പരീക്ഷ എഴുതാൻ പോയ രണ്ടു പ്ലസ്ടു വിദ്യാർത്ഥിനികളെ കാണാതായി

മലപ്പുറം: താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. വിദാർത്ഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

തിളയ്ക്കുന്ന കഞ്ഞിയില്‍ തല മുക്കിപ്പിടിച്ച്‌ ഭാര്യയെ കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റില്‍

കൊടകര: യുവതിയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഇവരുടെ ഭർത്താവ് കുറ്റിച്ചിറ വെട്ടിക്കുഴി പുലിക്കുന്നേല്‍ വീട്ടില്‍ ഡെറിനെ(30) വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ കൃഷ്ണനും സംഘവും അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. യുവതി സ്വന്തം വീട്ടിലേക്കു പോകണമെന്നു പറഞ്ഞതിന്‍റെ വിരോധത്തില്‍, മദ്യപിച്ചെത്തിയ ഡെറിൻ വീടിനുള്ളില്‍വച്ച്‌ ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപ്പിടിച്ച്‌ അടുക്കളയിലേക്കു തള്ളിക്കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിലേക്കു തല മുക്കിപ്പിടിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം…

Read More

അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു കൂട്ടി കൊണ്ടുപോയി; പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത‌  പ്രതികൾ പിടിയിൽ

കുമളി: പെൺകുട്ടിയെ ലോഡ്ജ്മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്ത‌ സംഭവത്തിലെ പ്രതികൾ പിടിയിൽ. പീഡന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കളെ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാർ സ്വദേശികളായ 31 കാരൻ പ്രജിത്ത്, 35 കാരനായ കാർത്തിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 11നായിരുന്നു സംഭവം. വണ്ടിപ്പെരിയാർ സ്വദേശിനിയായ 20കാരിയാണ് ക്രൂര മർദനത്തിനും ബലാത്സംഗത്തിനുമിരയായത്. പെൺകുട്ടി പഠിക്കുന്ന കുമളിയിലെ സ്ഥാപനത്തിലെത്തി അമ്മക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ് പ്രജിത്ത് ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. റോസാപ്പൂക്കണ്ടത്തെ ലോഡ്ജിൽ എത്തിച്ചായിരുന്നു…

Read More

വടക്കാഞ്ചേരിയിൽ ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകർത്ത് കവർന്നു; ഹിന്ദു മുന്നണി പ്രവർത്തകൻ കസ്റ്റഡിയിൽ

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് സെന്ററില്‍ പള്ളിവക സ്ഥലത്ത് സ്ഥാപിച്ച ക്രിസ്തുരാജന്റെ തിരുസ്വരൂപം ചില്ലുകൂട് തകര്‍ത്ത് കവര്‍ന്നു. സംഭവത്തില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍ നെടിയേടത്ത് ഷാജിയെ (55) പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ വിശ്വാസികള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അതിരൂപതയെ അറിയിക്കുകയും മുണ്ടത്തിക്കോട് ക്രിസ്തുരാജ പള്ളി അധികാരികള്‍ പൊലീസിന് പരാതി നല്‍കുകയുമായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മെഡിക്കല്‍ കോളേജ് പൊലീസ് വീട്ടിലെത്തി ഷാജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മകനെയും ചോദ്യം…

Read More

ലഹരി പുതുരൂപത്തില്‍, സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് മാഫിയ; പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് കഞ്ചാവ് മിഠായികള്‍

കോഴിക്കോട്: വിദ്യാർത്ഥികളെ രൂപത്തിലും. കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മിഠായി രൂപത്തിൽ കുട്ടികൾക്കിടയിൽ വിൽപ്പനക്ക് വെച്ച ലഹരി പിടികൂടിയത്. ലഹരിയുമായി ബന്ധപ്പെട്ട് കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണ് അനുദിനം പുറത്ത് വരുന്നത്. കഞ്ചാവ് മിഠായി രൂപത്തിൽ വിദ്യാർത്ഥികളെ വലയിലാക്കാനാണ് പുതിയ ശ്രമം. കോഴിക്കോട് നഗരത്തിലെ പൊറ്റമലിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പിടികൂടിയത്. ഉത്തർ പ്രദേശ് സ്വദേശി ആകാശിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മുപ്പത്തൊന്ന് മിഠായികൾ പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഇത് തൊണ്ണൂറ്റിയാറ് ഗ്രാം തൂക്കം…

Read More

സിപിഎം സംസ്ഥാന സമ്മേളനം;പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) രാവിലെ ഒമ്പതിന് എ കെ ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട…

Read More

നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

           കല്ലമ്പലം :നാവായിക്കുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. നാവായിക്കുളം കണ്ണംകോണം പുളിമൂട്ടില്‍ വീട്ടില്‍ (ഗ്രീഷ്മം) പരേതനായ ഗിരീഷിന്റെയും സിന്ധുവിന്റെയും മകള്‍ ഗ്രീഷ്മ(16)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ ഗ്രീഷ്മയുടെ അമ്മൂമ്മ സരസ്വതി മാത്രമാണുണ്ടായിരുന്നത്. നാവായിക്കുളം പഞ്ചായത്തിലെ ക്ലര്‍ക്കായ അമ്മ സിന്ധു ജോലിസ്ഥലത്തായിരുന്നു.സരസ്വതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആയുധം ഉപയോഗിച്ച് മുറിയുടെ വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ കുരിക്കിട്ട് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. കല്ലമ്പലം പോലീസ് അസ്വാഭാവിക…

Read More

കിണർ വൃത്തിയാക്കുന്നതിനിടെ  വിഷപ്പുക ശ്വസിച്ചു തൊഴിലാളിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളികളിൽ ഒരാൾ കിണർ വൃത്തിയാക്കുന്നതിനിടെ ഡീസൽ പമ്പിൽ നിന്നുള്ള പുകശ്വസിച്ച് കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട മേക്കൊഴൂർ പഞ്ചായത്ത്‌ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. മലയാലപ്പുഴ സ്വദേശി രഘുവാണ് മരിച്ചത്. വേലായുധൻ എന്ന തൊഴിലാളിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചതിനെ തുടർന്നാണ് അപകടം.

Read More

മത്സ്യതെഴിലാളിയെ കാണാതായിട്ട് പത്തു വർഷം ഇതുവരെയും ക്ലെയിം അനുവദിക്കാത്ത ഇൻഷുറൻസ് കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്തതിന് കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം കമ്പനി തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് ആണ് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെ കാണാതായത്. ഇത്തരം കാര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അമിതമായ സാങ്കേതികത്വം പ്രയോഗിക്കുന്നത് നീതിപൂര്‍വമല്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ഡിവിഷണല്‍…

Read More

ഭർത്താവിൻ്റെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഭർത്താവിൽ നിന്നുള്ള നിരന്തര സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ ദേവികയാണ് ഭർതൃ വീട്ടിൽ തൂങ്ങി മരിച്ചത്. സ്ത്രീധന പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയായ സതീഷ് ചന്ദ്രായയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത വരികയാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷമാണ് ദേവികയും സതീഷ് ചന്ദ്രയുമായുള്ള വിവാഹം നടന്നത്. അതേസമയം യുവതിയുടെ കുടുംബ ഉടമസ്ഥതയിലുള്ള ഫ്ലാറ്റും മറ്റൊരു ഭൂമിയും തന്റെ പേരിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial