Headlines

കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ

ന്യൂഡൽഹി: കഞ്ചാവുമായി ഐഐടി ബാബ പിടിയിൽ. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിൽനിന്ന് ബിരുദം നേടിയ അഭയ് സിങ് ആണ് ഐഐടി ബാബ എന്ന പേരിൽ പ്രശസ്തനായത്. മഹാ കുംഭമേളക്കിടെയാണ് ഐഐടി ബാബ ശ്രദ്ധേയനായത്. കഞ്ചാവ് കൈവശം വച്ചതിന് എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്) നിയമപ്രകാരം ജയ്പൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു. റിദ്ദി സിദ്ധി മേഖലയിലെ ഹോട്ടലിൽ താമസിക്കുന്ന ഐ.ഐ.ടി…

Read More

കായംകുളത്ത് മാരക രാസ ലഹരിയുമായി യുവാവ് പിടിയിൽ

കായംകുളം: എക്സൈസ് പരിശോധനയിൽ മാരക രാസ ലഹരിയുമായി ഒരാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി കാർത്തിക് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 7.11 ഗ്രാം യെല്ലോ മെത്ത് എന്നയിനം മാരക രാസ ലഹരിയും 6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്തും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ വിജയകുമാർ.പി, സി.വി. വേണു, ഈ.കെ.അനിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വർഗീസ്…

Read More

4 മാസം പ്രായമുള്ള  കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

മുംബൈ: സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് 40 വയസുകാരൻ കൊലപ്പെടുത്തിയത്. തൊട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. മൂന്നാമതൊരു കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നില്ല അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സഞ്ജയ് കൊകാറെ പൊലീസിനോട് പറഞ്ഞു. ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വീട്ടുവേല ചെയ്യുകയാണ് കുട്ടിയുടെ അമ്മയായ ശൈലജ. നാലുമാസം മുമ്പാണ്…

Read More

മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നു  എംവി ഗോവിന്ദൻ

കൊല്ലം: മദ്യപിക്കരുത് എന്നതാണ് പാർട്ടി നിലപാടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നു പുറത്താക്കും. തങ്ങളാരും ഒരു തുള്ളി പോലും ഇതുവരെ കഴിച്ചിട്ടില്ലെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ‘മദ്യപിക്കില്ല, സിഗരറ്റ് വലിക്കാൻ പാടില്ല തുടങ്ങിയ ദാർശനിക ധാരണയിൽ നിന്നു വന്നവരാണ് ‍ഞങ്ങളെല്ലാം. ബാല സംഘത്തിലൂടെയും വിദ്യാർഥി, യുവജന പ്രസ്ഥാനത്തിലൂടെയും വരുമ്പോൾ ആദ്യത്തെ പ്രതിജ്ഞ വ്യക്തി ജീവിതത്തിൽ ഇതുപോലുള്ള മുഴുവൻ കാര്യങ്ങൾ ഒഴിവാക്കുമെന്നാണ്.’ ‘നവോത്ഥാന, ദേശീയ പ്രസ്ഥാനങ്ങളുടെയും അതിനു തുടർച്ചയായി വന്ന കമ്മ്യൂണിസ്റ്റ്…

Read More

‘അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ’; കുറിപ്പുമായി പി പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി  മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ.  അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രന്‍റെ വരികളും വരയുമാണ് പി പി ദിവ്യ ഫേസ് ബുക്കിൽ പങ്കുവച്ചത്. കേസിനെ കുറിച്ചൊന്നും പറയാതെയാണ് കുറിപ്പ്. കുറിപ്പിന്‍റെ പൂർണരൂപം “എല്ലാ പ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം….അനീതി കൺകുളിർക്കെകാണാനുള്ള…

Read More

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയാണ് തള്ളിയത്. നേരത്തെ നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം…

Read More

മാലിന്യം വലിച്ചെറിയലും കത്തിക്കലും:  2820  വാട്‌സാപ്പ് പരാതികളിൽ നടപടി

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുക, കത്തിക്കുക, ജലാശയങ്ങളിൽ മാലിന്യം ഒഴുക്കിവിടുക, മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുക തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച വാട്‌സ് ആപ്പ് പരാതികളിൽ 2820 എണ്ണത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ നടപടി. 2150 എണ്ണം തീർപ്പാക്കി. 200 പരാതികളിൽ കുറ്റക്കാർക്ക് 18,72,320 രൂപ പിഴചുമത്തി. 8,92,840 രൂപ ഇതുവരെ  ഈടാക്കുകയും ചെയ്തു. മാലിന്യങ്ങൾ നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇക്കഴിഞ്ഞ സെപ്തംബർ മാസമാണ് 9446700800 വാട്‌സാപ്പ് നമ്പർ ആരംഭിച്ചത്. നമ്പർ നിലവിൽ വന്നശേഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും…

Read More

കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചു; മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി

ഭുവനേശ്വർ: ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിൽ പരീക്ഷയ്‌ക്കെത്തിയ 18 വയസുകാരിയെ പുരുഷ അധ്യാപകൻ പരിശോധിച്ചതിൽ മനം നൊന്ത് വിദ്യാർഥി ആത്മഹത്യ ചെയ്തതായി പരാതി. വിദ്യാഥിനിയുടെ അമ്മയാണ് ഇതുമായി ബന്ധപ്പെട്ട പരാതിയുമായി പോലീസിനെ സമീപിച്ചത്. ഈ മാസം 19-നായിരുന്നു കേസിനാസ്പദമായ സംഭവം. സിഎച്ച്എസ്ഇ പരീക്ഷയിൽ പങ്കെടുക്കാനായി ഒഡീഷയിലെ പട്ടമുണ്ടൈ കോളേജിലെത്തിയ വിദ്യാർഥിനിയെ പുരുഷ അധ്യാപകൻ പരിശോധിക്കുകയായിരുന്നു. വനിതാ അധ്യാപകർ പരിശോധിക്കേണ്ടിടത്താണ് പെൺകുട്ടിയെ പുരുഷാധ്യാപകൻ പരിശോധിച്ചത്. ഇത് സിഎച്ച്എസ്ഇ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും എഫ്ഐആറിൽ ചേർത്തിട്ടുണ്ടെന്നും പട്ടമുണ്ടൈ റൂറൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ…

Read More

ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തി ഭർത്താവും സ്വയം വെടിയുതിർത്തു

പാലക്കാട്: വണ്ടാഴിയിൽ 50 വയസുകാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണ കുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന്റെ മുറ്റത്താണ് ഇയാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ സ്വയം വെടിയുതിർത്തതാകാം എന്നാണ് പ്രാഥമിക നിഗമനം. കൃഷ്ണ കുമാർ തന്റെ എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് വണ്ടാഴിയിലെ വീട്ടിലെത്തി സ്വയം വെടിയുതിർക്കുകയായിരുന്നു. കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു…

Read More

വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: വീട്ടാവശ്യങ്ങൾക്കായി വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടെ പാമ്പിന്റെ കടിയേറ്റ വീട്ടമ്മ മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവിയാണ് മരിച്ചത്. 61 വയസായിരുന്നു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് വയോധികയ്ക്ക് പാമ്പ് കടിയേറ്റത്. അപകടം നടന്ന ഉടൻ തന്നെ ദേവിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial