ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തിൽ തീ പടർന്ന് നോട്ടുകൾ കത്തിച്ച സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനടുത്തുള്ള പ്രധാന ഭണ്ഡാരത്തിൽ തീ പടർന്ന് നോട്ടുകൾ കത്തിച്ച സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. നാലമ്പലത്തിനകത്ത് സുരക്ഷാവീഴ്ച സംഭവിച്ചതായി ദേവസ്വം അധികൃതർ സമ്മതിക്കുന്നുണ്ട്. ഭണ്ഡാരത്തിലെ മുഴുവൻ പണവും പുറത്തെടുത്ത് സുരക്ഷാ മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിൽ 20,000 രൂപ ഭാഗികമായി കത്തിയതായി തിട്ടപ്പെടുത്തി. പണം ബാക്കി കണക്കാക്കി വരുകയാണ്. തീ കെടുത്താനായി ഭണ്ഡാരത്തിനകത്തേക്ക് വെള്ളം ഒഴിച്ചതിനാൽ തുക മുഴുവൻ നനഞ്ഞു. നനഞ്ഞതും ഭാഗികമായി കത്തിയതും മുക്കൽ ഭാഗത്തോളം കത്തിനശിച്ചതുമായ നോട്ടുകൾ സംഭവത്തെപ്പറ്റി…

