കുടുംബ സ്വത്തിനെ ചൊല്ലി തർക്കം അനിയൻ സഹോദരനെ  കൊലപ്പെടുത്തി.

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രസന്നൻ മദ്യപിച്ചു വീട്ടിൽ എത്തിയപ്പോൾ കയർകൊണ്ട് കഴുത്തിൽ കുരുക്കിയാണ് കൊന്നത്. ഇരുവരും തമ്മിൽ കുടുംബ സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. സഹോദരങ്ങൾ തമ്മിൽ മുൻപും സംഘർഷം ഉണ്ടായിട്ടുണ്ട്.

Read More

പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമായ കുഞ്ഞു മരിച്ചു

കൊല്ലം: കടയ്ക്കലിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തിൽ സജിൻ – റിനി ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൾ അരിയാനയാണ് മരിച്ചത്. പാൽ നൽകി കിടത്തിയ റിനി കുറച്ചു നേരത്തിനു ശേഷം നോക്കുമ്പോൾ കുഞ്ഞ് അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Read More

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം.

കൽപറ്റ: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ പ്രതിഷേധത്തിൽ വൻ സംഘർഷം. ചൂരൽമല ദുരന്തഭൂമിയിൽ കുടിൽകെട്ടി സമരം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പുനരധിവാസം വൈകുന്നുവെന്നതടക്കം ആരോപിച്ചാണ് ദുരന്ത ബാധിതർ പ്രതിഷേധിക്കുന്നത്. എന്നാൽ, സമരക്കാരെ ബെയ്ലി പാലം കടക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ പേരിലുള്ള സ്ഥലത്തേയ്ക്ക് പോകണമെന്ന വാദത്തിലാണ് സമരക്കാർ. പുനരധിവാസം വൈകുന്നതില്‍ പ്രധിഷേധിച്ചാണ്‌ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ സമരം. ദുരന്തം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും…

Read More

മണോളി കാവ് ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷം; പൊലീസിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. 80 ഓളം പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തിരിക്കുന്നത്. കുട്ടിമാക്കൂല്‍ സ്വദേശി സഹദേവന്‍ അടക്കം രണ്ട് പേരെയാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവില്‍ സംഘര്‍ഷത്തിനിടെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ സംഘര്‍ഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു….

Read More

ഉറങ്ങി കിടന്ന അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപെടുത്തി

അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിൽ മകൻ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി. അരളിക്കോണ സ്വദേശി രേഷിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അമ്മ ഉറങ്ങിക്കിടക്കുന്ന സമയത്ത് മകൻ രഘു ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിൽ പുതൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. രഘുവിനെ കസ്‌റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തു വരികയാണ്. രഘു അമ്മയ്ക്ക് നേരെ ആക്രമണം നടക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകാറുണ്ടെന്നും രേഷിയെ ഇതിനുമുൻപ് മകൻ ആക്രമിക്കാൻ ചെന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രഘു മാനസികപ്രശ്നങ്ങൾക്ക് ചികിത്സയിൽ തുടരുന്ന ആളാണ്….

Read More

വിവാഹ ചടങ്ങിനിടയിൽ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ബറേലി: വിവാഹ ചടങ്ങിനിടെ ഉപയോഗിച്ച പാട്ടിനെ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർ പ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് വിവാഹ ചടങ്ങിനിടെ ദാരുണമായ സംഭവമുണ്ടായത്. വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങിൽ വധുവരന്മാർ പൂമാലകൾ കൈമാറുന്നതിനിടയിൽ വച്ച പാട്ട് തെറ്റിപ്പോയതിന് പിന്നാലെയാണ് വെടിവയ്പുണ്ടായത്. വിവാഹത്തിനെത്തിയ അതിഥികൾ നോക്കി നിൽക്കുന്നതിനിടയിലായിരുന്നു വെടിവയ്പ് നടന്നത്. വരന്റെ സഹോദരനായ ആശിഷ് വർമയും വധുവിന്റെ ബന്ധുവായ സുമിത് കുമാറും തമ്മിലാണ് ഡിജെ സംഘം ഉപയോഗിച്ച പാട്ടിന്റെ പേരിൽ വാക്കു തർക്കമുണ്ടായത്. തർക്കം…

Read More

മദ്യപാനത്തിനിടയിൽ തർക്കം എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. നഗരൂർ രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി വലിൻറിൻ ആണ് കൊല്ലപ്പെട്ടത്. മിസോറാം സ്വദേശിയാണ് കൊല്ലപ്പെട്ട വാലിൻറിൻ. സഹപാഠിയാണ് ഇയാളെ ആക്രമിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടയിലെ തർക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. സംഭവത്തിൽ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു. വളയം സ്വദേശി അമൽ ആണ് മരിച്ചത്. ചുരം ഒൻപതാം വളവിന് സമീപത്തു വച്ചായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. അതിനിടയാണ് കൊക്കയിലേക്ക് വീണത്. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. അമൽ ഉൾപ്പെടെ 13 പേർ വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പോയതാണ്. ചുരത്തിന്റെ ഒൻപതാം വളവിൽ എത്തിയപ്പോൾ മൂത്രം ഒഴിക്കാനായി വാഹനം നിർത്തിയിരുന്നു. ട്രാവലർ വശത്തേക്ക് ചേർത്തുനിർത്തി. അമൽ പുറത്തിറങ്ങിയപ്പോഴാണ് അപകടം

Read More

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി ചേർന്ന സംഭവം; മുഖ്യപ്രതി എം എസ് ഷുഹൈബിനെ പെലീസ് ചോദ്യം ചെയ്തു

കോഴിക്കോട്: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ വഴി ചോർന്ന സംഭവത്തിൽ മുഖ്യ പ്രതിയും എം എസ് സൊല്യൂഷ്യൻസ് ഉടമയുമായ എം എസ് ഷൂഹൈബിനെ പോലീസ് ചോദ്യം ചെയ്തു. ചോദ്യങ്ങൾ തയ്യാറാക്കിയതിൽ തനിക്ക് പങ്കില്ലെന്ന് ഷുഹൈബ് പോലീസിനോട് പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്നും ചോദ്യങ്ങള്‍ തയ്യാറാക്കിയത് നേരത്തെ അറസ്റ്റിലായ അധ്യാപകരാണെന്നും ഷുഹൈബ് പറഞ്ഞു. ചോദ്യങ്ങള്‍ തയ്യാറാക്കിയതില്‍ തനിക്ക് പങ്കില്ല. ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണ്. അതേ ചോദ്യങ്ങള്‍…

Read More

ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ടു; യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തി ആൾക്കൂട്ടം; 5 പേർ അറസ്റ്റിൽ

റാഞ്ചി: ആടിനെ മോഷ്ടിക്കുന്നതിനിടെ പിടിക്കപ്പെട്ട യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. ഝാർഖണ്ഡിൽ ജംഷഡ്പുരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് യുവാക്കളെയാണ് ആട് മോഷണത്തിനിടെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലർച്ചെയാണ് നാട്ടുകാർ കയ്യോടെ പിടികൂടിയ യുവാക്കളുടെ ദാരുണമായ മരണം. കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിന്‍റെ വീട്ടിൽനിന്ന് ആടിനെ മോഷ്ടിക്കുന്നത് വീട്ടുടമയുടെ ശ്രദ്ധയിൽപെട്ടതോടെ ബഹളംവെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടുകയായിരുന്നു. നാട്ടുകാർ കൈയോടെ പിടികൂടിയ ഇരുവരെയും കെട്ടിയിട്ടാണ് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial