Headlines

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് അറസ്റ്റിൽ

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി. പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്…

Read More

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേർ പിടിയിൽ. ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു അടങ്ങിയ മിഠായികളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ നെടുമങ്ങാട് പിടിയിലായി. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് അറസ്റ്റിലായത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെ അഡ്രസിലെത്തിയ പാഴ്‌സൽ കൈപ്പറ്റാനെത്തിയപ്പോഴാണ് മൂവരും പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തുടർന്ന് സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് ഇവരെ…

Read More

വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

കൊച്ചി: വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് ഹാജരാകാനാണ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേസില്‍ ഇരുവരേയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയുടെ നീക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നറിഞ്ഞിട്ടും മറച്ചുവെച്ചതിനാണ് മാതാപിതാക്കളെ പ്രതി ചേര്‍ത്തത്. ലൈംഗിക പീഡനത്തെത്തുടര്‍ന്നുണ്ടായ മാനസിക പീഡനമാണ് വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. മക്കളുടെ മുന്നില്‍…

Read More

ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

ലഖ്നൗ: വീട്ടിൽ നോട്ടു കെട്ടുകൾ കണ്ടെത്തിയതിനെത്തുടർന്നു വിവാദത്തിലായ ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമയെ അലഹാബാദ് ഹൈക്കോടതിയിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഹൈക്കോടതിയുടെ മൂന്നാം നമ്പർ ഗേറ്റിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അനിൽ തിവാരിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഈ പ്രതിഷേധം ഏതെങ്കിലും കോടതിക്കോ ജഡ്‌ജിക്കോ എതിരല്ല. മറിച്ച്, നീതിന്യായ വ്യവസ്ഥയെ വഞ്ചിച്ചവർക്ക് എതിരെയാണെന്ന് അനിൽ തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “അഴിമതിയിൽ ഉൾപ്പെട്ടവർക്കും സുതാര്യതയില്ലാത്ത ഒരു സംവിധാനത്തിനും എതിരെയാണ്…

Read More

ഉപയോക്താക്കൾക്ക് പലതരത്തിലുള്ള വ്യാജ സന്ദേശങ്ങൾ  വരുന്നത് യാഥാർത്ഥമല്ലെന്നും ആരും ചതിക്കുഴിയിൽ വീഴരുതെന്നും മുന്നറിയിപ്പുമായി ബിഎസ്എൻഎൽ

കുറച്ചു ദിവസങ്ങളായി ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പലതരത്തിലുള്ള മെസ്സേജുകൾ ലഭിക്കുന്നുണ്ട്. ഉപയോക്താക്കൾ തങ്ങളുടെ KYC ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ സിം കാർഡ് ഡീആക്റ്റിവേറ്റ് ചെയ്യപ്പെടും എന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. ബിഎസ്എൻഎൽ, ട്രായ് എന്നിവർ അയക്കുന്ന സന്ദേശമെന്ന രീതിയിലാണ് ഇത് ഉപയോക്താക്കൾക്ക് എത്തുന്നത്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. തങ്ങളുടേതെന്ന പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയാണ് കമ്പനി മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഈ മെസേജുകൾ യാഥാർത്ഥമല്ലെന്നും ആരും ഈ ചതിക്കുഴിയിൽ വീഴരുതെന്നും ബിഎസ്എൻഎൽ മുന്നറിയിപ്പ്…

Read More

സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കിണറ്റിലേക്ക് വീണു. മധ്യവയസ്കന് പരിക്ക്.

മലപ്പുറം: കിണറിന്റെ ആൾമറയിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കെ കിണറ്റിലേക്ക് വീണു. മധ്യവയസ്കന് പരിക്ക്. നിലമ്പൂർ എടവണ്ണ സ്വദേശി ഇമ്മാനുവലാണ് കിണറ്റിൽ വീണത്. അഗ്നി രക്ഷാസേന എത്തിയാണ് ഇമ്മാനുവലിനെ രക്ഷപ്പെടുത്തിയത്. നിസാര പരിക്കുകളോടെ ഇമ്മാനുവലിനെ നിലമ്പൂർ ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇമ്മാനുവൽ അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്.

Read More

റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: റിട്ടയേഡ് അധ്യാപികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നാട്ടുകൽ കുണ്ടൂർക്കുന്ന് സ്വദേശി പാറുകുട്ടിയെയാണ്(70) മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേർന്നുള്ള റൂമിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തച്ചനാട്ടുകര കുണ്ടൂർകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃതം റിട്ടയേഡ് അധ്യാപികയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Read More

നിങ്ങളുടെ ഫോണിലും ഈ വില്ലന്‍ ആപ്പുകൾ ഉണ്ടോ? പ്ലേ സ്റ്റോറിൽ നിന്ന് 331 അപകടകരമായ ആപ്പുകൾ ഗൂഗിൾ നീക്കി

           സൈബർ സുരക്ഷാ കമ്പനിയായ ബിറ്റ്‌ഡെഫെൻഡറിലെ ഗവേഷകർ ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി. അവ വേപ്പർ ഓപ്പറേഷൻ എന്ന വലിയ തട്ടിപ്പ് കാംപയിന്‍റെ ഭാഗമായിരുന്നു. പരസ്യ തട്ടിപ്പിലൂടെയും ഫിഷിംഗിലൂടെയും ഈ ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കവരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഈ ആപ്പുകൾ 60 ദശലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവ ആൻഡ്രോയ്‌ഡ് 13-ന്‍റെ സുരക്ഷയും മറികടന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. 2024-ന്‍റെ തുടക്കത്തിൽ ഐഎഎസ് ത്രെറ്റ് ലാബ് ആണ് ഈ…

Read More

2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ 100 കോടി 5ജി വരിക്കാരുണ്ടാവും- ടെലികോം സെക്രട്ടറി

          ന്യൂഡല്‍ഹി: 2030 ആവുമ്പോഴേക്കും ഇന്ത്യയില്‍ 100 കോടി 5ജി വരിക്കാരുണ്ടാകുമെന്ന് ടെലികോം സെക്രട്ടറി നീരജ് മിത്തല്‍. ആഗോള തലത്തില്‍ ഏറ്റവും വേഗമേറിയ 5ജി വ്യാപനത്തിനാണ് ഇന്ത്യ സാക്ഷിയായതെന്നും ഇതുവരെ 4.7 ലക്ഷത്തിലധികം 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി ടെലികോം 5ജി ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 99.6 ശതമാനം ജില്ലകളിലും 5ജി എത്തിക്കഴിഞ്ഞു. ആകെ മൊബൈല്‍ ഉപഭോക്താക്കളില്‍ 23 ശതമാനം പേരിലേക്കും 5ജി എത്തിക്കഴിഞ്ഞു. ഇത് 2030 ആവുമ്പോഴേക്കും 100 കോടിയാകുമെന്നാണ്…

Read More

ലഹരി ഉപയോഗം വിലക്കി; തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദിച്ച് മകനും പെണ്‍സുഹൃത്തും

          പാലോട് : ലഹരി ഉപയോഗം വിലക്കിയതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ മര്‍ദിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57-കാരിയായ മെഴ്‌സിയെയാണ് മകനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ചത്. അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതോടെ അനൂപും സംഗീതയും മെഴ്‌സിയെ മര്‍ദിച്ച് റോഡിലേക്ക് വലിച്ചിഴച്ച് വസ്ത്രങ്ങള്‍ വലിച്ചു കീറുകയായിരുന്നു. നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial