Headlines

അഞ്ച് വര്‍ഷത്തിനിടെ പ്രധാന ടോള്‍പ്ലാസകളില്‍ നിന്ന് പിരിച്ചെടുത്തത് 14,000 കോടി; ഒന്നാമത് ഗുജറാത്ത്

         ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ 10 പ്രധാന ടോള്‍പ്ലാസകളില്‍ നിന്നായി ടോളായി പിരിച്ചെടുത്തത് ഏകദേശം 14,000 കോടി രൂപ. ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലോക്‌സഭയ്ക്ക് മുൻപാകെ വെച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുപ്രകാരം ഗുജറാത്തിലെ എന്‍എച്ച് 48 കടന്നുപോകുന്ന വഡോദര – ബറൂച്ച് ഭാഗത്തെ ഭര്‍ത്തനയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ടോള്‍ പിരിച്ച ടോള്‍പ്ലാസ. 2019 മുതല്‍ 2024 വരെ 2,043.81 കോടിയാണ് ഇവിടെ പിരിച്ചത്. 2023-24…

Read More

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

      കോട്ടയം : ലോൺ അടയ്ക്കാൻ വൈകിയതിന്റെ പേരിൽ രോഗിയായ ഗൃഹനാഥന് പണമിടപാട് സ്ഥാപനത്തിന്റെ മർദനം. കോട്ടയം പനമ്പാലം സ്വദേശി സുരേഷനാണ് മർദനമേറ്റത്. കോട്ടയത്തെ ‘ബെൽ സ്റ്റാർ’ എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു….

Read More

ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങി ലഹരിക്കായി വിൽപ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിൽ

കൊച്ചി: ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങി ലഹരിക്കായി വിൽപ്പന നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയിൽ. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നിക്സന്‍ ദേവസ്യയും സനൂപ് വിജയനുമാണ് പൊലീസിന്റെ പിടിയിലായത്. മാരക മയക്കുമരുന്നായ ഈ ഗുളികകള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം എത്തിച്ച് നല്‍കിയതായി പ്രതികള്‍ മൊഴി നല്‍കി. മനസിന്‍റെ താളം തെറ്റി അക്രമാസക്തരാകുന്നവരെ മയക്കി കിടത്താന്‍ ഉപയോഗിക്കുന്നതാണ് അപകടകരമായ നൈട്രോ സെപാം ഗുളികകള്‍. ലഹരി മരുന്ന് കണക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇവ കെട്ട് കണക്കിന്…

Read More

17 പല്ലുകൾ പോയതിലുള്ള വേദന സഹിക്കാനായില്ല; യുവാവ് ജീവനൊടുക്കി

മൈസൂരു: 17 പല്ലുകൾ കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലാണ് സംഭവം. ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ്‌ (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്. നാലുവർഷംമുൻപുണ്ടായ വാഹനാപകടത്തിലാണ് ഇയാളുടെ 17 പല്ലുകൾ നഷ്ടമായത്. കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർത്ഥിയാണ് വിഗ്നേഷ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികൾ പറഞ്ഞു. ജയപുര പൊലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.

Read More

രാത്രകാലങ്ങളിൽ  സംരക്ഷിത മേഖലയിൽ പ്രവേശിച്ച് ചന്ദനം മുറിച്ചു കടത്തിയിരുന്ന തമിഴ്നാട് സ്വദേശികളെ പിടികൂടി അറസ്റ്റ് ചെയ്തു

പുനലൂർ: ചന്ദനം മുറിച്ച കടത്തിയ കേസിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ വനപാലകർ അറസ്റ്റ് ചെയ്തു. ചെങ്കോട്ട കർക്കുടി സ്ട്രീറ്റ് നമ്പർ മൂന്ന് അണ്ണാതെരുവിൽ ഡോർ നമ്പർ 4-4-8ൽ മണികണ്ഠൻ (27), അജിത്കുമാർ (22), ഡോർ 4-4-48ൽ എം. കുമാർ (35) എന്നിവരാണ് പിടിയിലായത്. ആര്യങ്കാവ് കടമാൻപാറ ചന്ദനക്കാട്ടിലാണ് സംഭവം. കഴിഞ്ഞദിവസം ചന്ദനക്കാട്ടിലെ വാച്ചർമാർ നടത്തിയ അന്വേഷണത്തിലാണ് മരം മുറിച്ചുകടത്തിയതു കണ്ടെത്തിയത്. ഏറെക്കാലങ്ങളായി പ്രതികൾ അനിയന്ത്രിതമായി ചന്ദന തടികൾ കടത്തിയിരുന്നു. രാത്രയിലാണ് പ്രതികൾ സംരക്ഷിത മേഖലയിൽ പ്രവേശിച്ച് ചന്ദനം…

Read More

അതിർത്തി കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ ഏഴ് വയസുകാരിക്ക് പരിക്കേറ്റു

കാശ്മീർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി കടന്ന് നുഴഞ്ഞുകയറിയ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടി. ഇരുവിഭാഗവും തമ്മിൽ അരമണിക്കൂറിലധികം തീവ്രമായ വെടിവയ്പ്പ് ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്വയിലെ നഴ്സറിയിൽ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലിനിടെ ഭീകരരുടെ വെടിവെയ്പില്‍ ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് പരിക്കേറ്റു. തിരച്ചിലിനെത്തിയ പൊലീസ് സംഘത്തിന് നേരെയും ഭീകരര്‍ വെടിയുതിര്‍ത്തു. പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള സന്യാൽ ഗ്രാമത്തിലെ നഴ്സറിക്കുള്ളിൽ സ്ഥിതി…

Read More

കാറിന്റെ ഹോൺ മുഴക്കിയതിന്  യാത്രക്കാരനു നേരെ മർദനം സിസിടിവി ദൃശ്യങ്ങൾ പുറത്തു

എടപ്പാൾ: കാറിന്റെ ഹോൺ മുഴക്കിയതിന് യാത്രക്കാരനു നേരെ മർദനം. മലപ്പുറം എടപ്പാളിലായിരുന്നു സംഭവം. മർദനത്തിൽ പാലക്കാട് തൃത്താല സ്വദേശി ഇർഷാദിന് പരിക്കേറ്റു. ഇക്കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. എടപ്പാളിൽ നിന്ന് കല്ലുംപുറത്തേക്ക് പോകുന്ന വഴിക്കാണ് ഇർഷാദിന് നേരെ മർദനമുണ്ടായത്. സംഭവത്തിൽ ചങ്ങരംകുളം സ്വദേശി സുമേഷിനെ പോലീസ് പിടികൂടി. ഇയാൾക്കെതിരെ കേസെടുത്തു. പ്രതി മുൻപ് കഞ്ചാവ് കേസിൽ പിടിയിലായ ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഇർഷാദിന്റെ വാഹനത്തെ പിന്തുടരുന്നതിന്റെയും ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്.

Read More

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കെഎസ്ഇബി ഉദ്യോഗസ്ഥൻ ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു. ചെമ്പ് കെഎസ്ഇബി ഓഫീസിൽ വെച്ചായിരുന്നു മരണം. കുലശേഖരമംഗലം ലക്ഷ്മിപുരം പരേതനായ ശ്രീധരൻപിള്ളയുടെയും ലളിതയുടെയും മകൻ അനിൽകുമാർ (45) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ചെമ്പ് കെഎസ്ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍. കുറച്ച് നാളുകളായി അനിൽകുമാറിന് ഇടയ്ക്കിടയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ ഓഫീസിൽ വെച്ച് അനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുള്ളവർ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം…

Read More

പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി

ആലപ്പുഴ: പെൺസുഹൃത്തിന് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചതിൻ്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ആലപ്പുഴ അരൂക്കുറ്റിയിലായിരുന്നു സംഭവം. ആക്രമണത്തിൽ പരിക്കേറ്റ അരുക്കുറ്റി സ്വദേശി ജിബിനെ ആലപ്പുഴ വണ്ടാനം മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. യുവാവിനെ ആക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ പ്രഭജിത്ത് കൂട്ടാളി സിന്തൽ ആണെന്ന് ജിബിൻ്റെ സഹോദരൻ പറഞ്ഞു. പ്രഭജിത്തിൻ്റെ പെൺ സുഹൃത്തിന് ജിബിൻ ഇൻസ്റ്റാഗ്രാമിൽ ഹാലോ എന്ന് സന്ദേശമയച്ചതിൻ്റെ പേരിലായിരുന്നു മർദനം. ആക്രമണത്തെത്തുടർന്ന് ജിബിൻ്റെ വാരിയെല്ല് ഒടിയുകയും ശ്വാസകോശത്തിന് ക്ഷതമേൽക്കുകയും ചെയ്തു. കൂടാതെ യുവാവിൻ്റെ നട്ടെല്ലിനും…

Read More

നിയന്ത്രണം വിട്ട വാൻ മറിഞ്ഞു 12 പേർക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: നിയന്ത്രണം വിട്ട വാൻ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെട്ടു. വാനിൽ നിന്നും പടർന്ന തീ വലിയ രീതിയിലുള്ള കാട്ടുതീയ്ക്ക് കാരണമായെന്ന് റിപ്പോർട്ട്. വടക്കൻ മെക്സിക്കോയിൽ ഞായറാഴ്ചയാണ് നിയന്ത്രണം വിട്ട വാൻ 120 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞത്. കൊക്കയിലേക്ക് വീണ വാനിൽ തീ പടർന്നാണ് 12 പേർ കൊല്ലപ്പെട്ടത്. 4 പേർക്ക് പരിക്കേറ്റു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial