അല്‍ഫാമില്‍ പുഴു: കഴിച്ചയാൾക്ക് വയറുവേദന; കോഴിക്കോട് കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിങ് യൂണിറ്റിൽ നിന്നും വാങ്ങിയ അൽഫാമിൽ പുഴു. ടി കെ കാറ്ററിംഗ് ഹോട്ടൽ യൂണിറ്റിൽ നിന്ന് വാങ്ങിയ അൽഫാമിലാണ് പുഴുവിനെ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് പരിശോധന നടത്തി കാറ്ററിങ് യൂണിറ്റ് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. പരിശോധനയിൽ കൂടുതൽ പഴകിയ ഭക്ഷണങ്ങൾ കാറ്ററിങ് യൂണിറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴായ്ച്ചയാണ് കല്ലാച്ചി സ്വദേശിയായ യുവാവ് ഇവിടെ നിന്നും അൽഫാം വാങ്ങുന്നത്. വീട്ടിലെത്തി പകുതിയോളം കഴിച്ചപ്പോഴാണ് അൽഫാമിൽ നിന്ന് ചെറിയ പുഴുക്കൾ ശ്രദ്ധയിൽ പെട്ടത്.തുടർന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ…

Read More

എളങ്കൂരിലെ വിഷ്ണുജ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ

മലപ്പുറം : എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതിആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്ത‌ത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാന്റ് ചെയ്‌ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണു‌ജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേ്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും…

Read More

ബ്രൂവറിയുമായി മുന്നോട്ട് തന്നെ, പിന്മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല എം വി ഗോവിന്ദൻ

പാലക്കാട്: എലപ്പുള്ളിയിലെ നിര്‍ദിഷ്ട മദ്യനിര്‍മ്മാണശാലയുമായി മുന്നോട്ട് തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. അത് നിര്‍ത്തിവെക്കേണ്ട കാര്യമില്ല. ആ പ്രക്രിയ മുന്നോട്ടുപോകുമ്പോള്‍ തന്നെ വിഷയത്തില്‍ ആരൊക്കെയായി ചര്‍ച്ച നടത്തണോ, അതു നടത്തി മുന്നോട്ടു പോകും. എം വി ഗോവിന്ദന്‍ പറഞ്ഞു. ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അനുമതി റവന്യൂ വകുപ്പ് നിഷേധിച്ചത് സിപിഐയുടെ എതിര്‍പ്പായി കാണുന്നില്ല. ചെറിയ സ്ഥലത്തെപ്പറ്റിയാണ് പ്രശ്‌നം. അത് നാലേക്കറില്‍ അധികം വരില്ല. അതൊക്കെ ഇടതുസര്‍ക്കാരിന്…

Read More

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് വിജയം

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അതിഷി മര്‍ലേനയ്ക്ക് വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നും 2795 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷിയുടെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ എംപി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറിഞ്ഞ ലീഡ് നില മൂലം നിലനിന്ന അനിശ്ചിതത്വങ്ങള്‍ പിന്നിട്ടാണ് അതിഷി വിജയം പിടിച്ചെടുത്തത്. വോട്ടെണ്ണലിന്റെ തുടക്കഘട്ടങ്ങളില്‍ പിന്നിലായിരുന്ന അതിഷി അവസാന റൗണ്ടുകളിലാണ് ലീഡ് നേടിയത്. യുവ നേതാവ് അല്‍ക്ക ലാംബയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ…

Read More

സിപിഎമ്മിന് നോട്ടയേക്കാള്‍ കുറവ്, കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ബിഎസ്പിക്കും ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉള്ള കണക്കു പ്രകാരം നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ലഭിച്ചത്.ബിഎസ്പിക്ക് 0.55 ശതമാനവും സിപിഎമ്മിന് 0.01 ശതമാനവും വോട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിക്ക് 46.18 ശതമാനം വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് 43.56 ശതമാനം വോട്ട്. കോണ്‍ഗ്രസ് 6.38…

Read More

ആംബുലൻസ് വിളിക്കാൻ ഇനി മൊബൈൽ ആപ്

സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളെയും ആശുപത്രികളെയും പൊലീസിനെയും ഉൾപ്പെടുത്തി അടിയന്തര സഹായത്തിനായി മൊബൈൽ ആപ് വരുന്നു. മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലാണ് ആപ് തയാറാക്കുന്നത്. ആംബുലൻസുകളുടെയും ആശുപത്രികളുടെയും യോഗം വിളിച്ച് ജില്ലാ തലത്തിൽ ആപ്പിലേക്കു വിവരശേഖരണം നടത്തിവരുന്നു. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും ഗതാഗത കമ്മിഷണറുടെയും യോഗം ഇതിനായി ചേർന്നു. പുതിയ മൊബൈൽ ആപ്പിലേക്ക് 108 ആംബുലൻസുകളെയും ഉൾപ്പെടുത്തും.പൊലീസിന്റെ 112 എന്ന നമ്പറാണ് ആംബുലൻസ് ആപ്പിന്റെ നമ്പർ. 112 ലേക്കു വിളിച്ചാൽ വിളിച്ചയാൾ നിൽക്കുന്ന സ്ഥലത്തേക്ക് ഏറ്റവും അടുത്തുള്ള പൊലീസ് സംഘത്തെ…

Read More

വിഴിഞ്ഞത്ത് അച്ഛന്റെ ക്രൂരത; വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി

വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിൽ വൃക്ക രോഗബാധിതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും പുറത്താക്കി വീട് പൂട്ടി ഭർത്താവ്. 29 വയസുകാരിയെയും 5 വയസ്സുള്ള ഇരട്ട കുട്ടികളോടുമാണ് ക്രൂരത. ഇന്നലെ ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിക്കാനാകാതെ ബുദ്ധിമുട്ടിലായതോടെ അമ്മയും മക്കളും രാത്രിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയത്. സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് മുൻപ് വിഴിഞ്ഞം സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് നെയ്യാറ്റിൻകര കോടതിയിൽ നിന്നും…

Read More

ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവിൻ്റെ വീട് പൊളിച്ചു;40 ഗ്രാം സ്വർണം കണ്ടെത്തി

മംഗളൂരു: ഭൂമി തർക്കത്തെ തുടർന്ന് ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ രാജേഷ് ബന്നൂരിന്റെ വീട് പൊളിച്ചു. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിന് സമീപമുള്ള വീട് പൊളിച്ചു മാറ്റിയപ്പോൾ കണ്ടെത്തിയത് 40 ഗ്രാം സ്വർണം. പോലീസ് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും സ്വർണം കണ്ടെത്തിയത്. തകർന്ന വീടിനുള്ളിൽ സ്വർണവും പണവും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉണ്ടെന്നുകാണിച്ച് രാജേഷ് ബന്നൂർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാജേഷ് ബന്നൂരിന്റെ സാന്നിധ്യത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു തിരച്ചിൽ….

Read More

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂറിൽ ബിജെപി മുന്നേറ്റം

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി ഡൽഹിയിൽ തയാറെടുക്കുന്നത്. 19 എക്സിറ്റ് പോളുകളിൽ…

Read More

വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ  ഫെബ്രുവരി 15 വരെ നീട്ടി

തിരുവനന്തപുരം: വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളത്തിനുള്ള അപേക്ഷ തീയതി ഫെബ്രുവരി 15 വരെ നീട്ടി. പ്രതിമാസം 15000 ലിറ്ററിൽ താഴെ ഉപഭോഗമുള്ള, ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്കാണ് സൗജന്യ കുടിവെള്ളം നൽകുന്നത്. വാട്ടർ അതോറിറ്റി സെക്ഷൻ ഓഫിസുകളിലോ ഓൺലൈൻ വഴിയോ അപേക്ഷ നൽകാം. നിലവില്‍ ബി.പി.എല്‍ ആനുകൂല്യം ലഭിക്കുന്ന ഉപഭോക്താക്കളും പുതുതായി ആനുകൂല്യം വേണ്ടവരും http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial