Headlines

ഒരേ നമ്പറില്‍ വോട്ടര്‍ ഐഡി കാര്‍ഡ്: 3 മാസത്തിനകം പരിഹരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: ഒരേ നമ്പര്‍ ഉള്ള വോട്ടര്‍ ഐ ഡി കാര്‍ഡ് വോട്ടര്‍മാര്‍ക്കു നല്‍കിയതില്‍ മൂന്ന് മാസത്തിനകം പരിഹാരം കാണുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇരട്ട വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍ ഉള്ള വോട്ടര്‍മാര്‍ക്ക് അടുത്ത മൂന്ന് മാസത്തിനുള്ളില്‍ സവിശേഷ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ലഭ്യമാക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഭാവിയില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കും ഇത്തരത്തില്‍ സവിശേഷ നമ്പര്‍ ഉറപ്പാക്കുമെന്നും കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇരട്ട വോട്ടര്‍ ഐഡി നമ്പര്‍ കിട്ടിയവരും യഥാര്‍ഥ വോട്ടര്‍മാര്‍ തന്നെയാണെന്ന്…

Read More

ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ

ബ​ല്ലി​യ: ജയിലിലെ അഞ്ച് തടവുകാർക്ക് എച്ച്ഐവി അണുബാധ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല ജ​യി​ലി​ലെ ത​ട​വു​കാ​ർ​ക്കാണ് എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ സ്ഥി​രീ​ക​രി​ച്ചത്. ഒ​രാ​ഴ്ച​ക്കി​ടെ​ നടത്തിയ പരിശോധനയിലാണ് അ​ഞ്ചു​പേ​ർ​ക്കും അ​ണു​ബാ​ധ ക​ണ്ടെ​ത്തി​യ​തെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നേ​ര​ത്തെ ഇ​തേ ജ​യി​ലി​ലെ ഒ​മ്പ​ത് ത​ട​വു​കാ​ർ​ക്കും എ​ച്ച്.​ഐ.​വി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​ണു​ബാ​ധി​ത​രാ​യ ത​ട​വു​കാ​ർ​ക്ക് പ്ര​ത്യേ​ക ഭ​ക്ഷ​ണ​വും മ​രു​ന്നു​ക​ളും ന​ൽ​കു​ന്നു​ണ്ട്. അതേസമയം, ബല്ലിയയിലെ ദാദ്രി മേളയിൽ, രോഗബാധിതരായ ചില തടവുകാരുടെ മുതുകിലും കൈകളിലും പച്ചകുത്തിയിട്ടുണ്ടെന്ന് ജില്ല ജയിൽ ഫാർമസിസ്റ്റ് പറഞ്ഞു. അണുബാധയുള്ള…

Read More

തലമുറ മാറ്റത്തിനു തയ്യാറായി സിപിഐ(എം); പ്രായപരിധി മാനദണ്ഡപ്രകാരം 11 പേരെ ഒഴിവാക്കും

കൊല്ലം: സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായപരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും. 2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ. കോടിയേരി ബാലകൃഷ്ണന്‍, എം സി ജോസഫൈന്‍, എ വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ…

Read More

വനിത പൊലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചുവെന്ന് പരാതി; ആരോപണം നിഷേധിച്ച് കൗണ്‍സിലര്‍

     ആറ്റുകാൽ : വനിത പൊലീസ് ഉദ്യോഗസ്ഥയെ സിപിഐഎം വാര്‍ഡ് കൗണ്‍സിലര്‍ ആക്രമിച്ചുവെന്ന് പരാതി. തിരുവനന്തപുരം ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ഉണ്ണികൃഷ്ണനെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയാണ് ആക്രമണത്തിന് ഇരയായത്. തലക്ക് പരിക്കേറ്റ വനിത പൊലീസ് ഉദ്യോഗസ്ഥ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാവിലെ 11.15നാണ് ഈ സംഭവം നടക്കുന്നത്. പ്രധാന കവാടത്തിലൂടെ ആളുകളെ അകത്തു കടത്തി മറ്റൊരു കവാടത്തിലൂടെ പുറത്ത് വിടുന്നതാണ് അവിടുത്തെ രീതി. കൗണ്‍സിലര്‍ രണ്ട് പേരുമായി…

Read More

കട്ടപ്പനയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം

           കട്ടപ്പന : കട്ടപ്പന വാഴവരയില്‍ കാട്ടുതീ കെടുത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി വെള്ളറയില്‍ ജിജോയി തോമസാണ് മരിച്ചത്. ജിജോയി പണി ചെയ്തിരുന്ന ഏലത്തോട്ടത്തില്‍ കാട്ടുതീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തെ കൊക്കയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

കോളജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ

കോളജിൽ മുസ്ലീം വിദ്യാർത്ഥികൾ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദൾ. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഋഷികുൽ ആയുർവേദ കോളജിലാണ് സംഭവം. ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച വിദ്യാർഥികളെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ചില മുസ്ലീം വിദ്യാർത്ഥികൾ കോളജ് കാമ്പസിൽ ഇഫ്താർ പാർട്ടി സംഘടിപ്പിച്ചതായി റിപ്പോർട്ടുണ്ട്. ഇതിനെതിരെയാണ് ശനിയാഴ്ച പ്രതിഷേധം ഉണ്ടായത്. ഹരിദ്വാരയിൽ അഹിന്ദുക്കൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷൻ ബൈലോ പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് ബജ്‌റംഗ്ദൾ ഭാരവാഹി…

Read More

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള യുവാവിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങൽ വീട്ടിൽ അക്ബർ റഹീമിനെ (26) ആണ് താനൂർ എസ്എച്ച്ഒ ജോണി ജെ. മറ്റം അറസ്റ്റ് ചെയ്‌തത്‌. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. റഹീം അസ്ലം എന്നാണ് ഇയാൾ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്ന പേരെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, ഫോൺ വഴി പിന്തുടർന്ന് ശല്യം ചെയ്യൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വർണം വിൽപ്പന നടത്തിയാണ്…

Read More

പട്ടാപ്പകൽ കുരുമുളക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപമുള്ള വീട്ടിൽ നിന്നും കുരുമുളക് മോഷ്ടിച്ചു. പട്ടാപ്പകലായിരുന്നു മോഷണം. യുവാവിനോടൊപ്പം ബൈക്കിൽ എത്തിയ യുവതിയാണ് മോഷണം നടത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വീടിന് സമീപം ബൈക്കിൽ വന്നിറങ്ങിയ യുവതി ഹെൽമറ്റ് മാറ്റാതെ വീടിന്റെ മുറ്റത്തേയ്ക്ക് പ്രവേശിച്ച ശേഷം വീട്ടുമുറ്റത്ത് ഉണക്കാനിട്ട കുരുമുളക് ചാക്കിലാക്കി കൊണ്ട് പോകുകയായിരുന്നു. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നും ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് കുരുമുളക് മോഷണം പോയത്. സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ കോടഞ്ചേരി…

Read More

പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ യു.പി പൊലീസ്  വെടിവെച്ച്  പിടികൂടി

ബഹാറിച്ച്: പശുവിനെ കശാപ്പ് ചെയ്തെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ യു.പി പൊലീസ് പിടികൂടി. വെടിവെച്ചാണ് പോലീസ് യുവാവിനെ പിടിക്കൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കവെ പ്രതി വെടിയുതിർത്തതിനാലാണ് തിരിച്ച് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. കാലിൽ വെടിയേറ്റ അഷ്‌റഫ് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാവിലെ ജർവാൾ റോഡ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞത്. പശുവി​ന്റേത് ഉൾപ്പടെയുള്ള കന്നുകാലികളുടെ അവശിഷ്ടങ്ങൾ കരിമ്പ്, ഗോതമ്പ് പാടങ്ങളിൽ കണ്ടെത്തിയതോടെയാണ് സംഭവത്തിൽ കേസെടുത്തതെന്ന് ​എസ്.പി ദുർഗ പ്രസാദ്…

Read More

ഇനിമുതൽ രാത്രി 9 മണി കഴിഞ്ഞും ക്യൂവില്‍ ആളുണ്ടെങ്കിൽ മദ്യം നല്‍കണം; ബെവ്കോ

         തിരുവനന്തപുരം : രാത്രി 9 മണി കഴിഞ്ഞും മദ്യം വാങ്ങാൻ ആളെത്തിയാൽ നൽകണമെന്ന പുതിയ നിർദേശവുമായി ബെവ്കോ. നിലവിൽ രാവിലെ 10 മുതൽ 9 മണി വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഇനിമുതൽ വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നൽകണമെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. ഇത് സംബന്ധിച്ച വിവരം ഇന്നലെയാണ് ഔലെറ്റ് മാനേജർമാർക്ക് ലഭിച്ചത്. ഇതോടെ ഇനിമുതൽ പ്രവർത്തനസമയം കഴിഞ്ഞും ക്യൂവില്‍ ആളുണ്ടെങ്കിൽ ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കേണ്ടിവരും. പുതിയ ഉത്തരവ് ഇന്നലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial