വക്കം പണ്ടാരതോപ്പിന് സമീപം കായൽക്കരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വക്കം പണ്ടാരതോപ്പിന് സമീപം കായൽക്കരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളിവിളാകം (ആറ്റൂർ തൊടിയിൽ) ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാൾ. രാഹുലിന്റെ സഹോദരൻ മൂന്ന് മാസം മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമം ഇയാളെ അലട്ടിയിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച രാഹുലിനേയും സഹോദരനേയും ബന്ധുക്കളായിരുന്നു വളർത്തിയിരുന്നത്. എന്നാൽ സഹോദരനും പോയതോടെ താൻ ഒറ്റയ്ക്കായി എന്ന ചിന്തയാണ് രാഹുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത്…

