സിസിടിവി കണ്ട് ബൈക്ക് മോഷണ കേസ് പ്രതിയെ തപ്പിയെത്തിയ പൊലീസിന് ഞെട്ടൽ, പ്രതി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ ഉടമ
തിരുവനന്തപുരം: മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുന്നുരിൽ 3 മാസമായി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ…

