വിവാഹമോചനത്തിന് കൂട്ട് നിന്ന മുൻ ഭാര്യയുടെ സഹോദരിയെ 67 വയസുകാരൻ വെട്ടി
മലപ്പുറം: മുൻ ഭാര്യയുടെ സഹോദരിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച് അറുപത്തിയേഴുകാരൻ. തടയാൻ ശ്രമിച്ച സഹോദരനും വെട്ടേറ്റു. മലപ്പുറം ജില്ലയിൽ മേലാറ്റൂരിലാണ് സംഭവം. ഇരുവരെയും വെട്ടിയ ശേഷം പ്രതി മേലാറ്റൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മേലാറ്റൂർ കിഴക്കമ്പാടത്ത് ആണ് സംഭവം. മേലാറ്റൂർ കിഴക്കമമ്പാടം സ്വദേശിനി അംബിക, സഹോദരൻ മോഹൻദാസ് എന്നിവർക്കാണ് വെട്ടേറ്റത്. മേലാറ്റൂർ എടപ്പറ്റ സ്വദേശി കേശവനാണ് (67) വൈരാഗ്യത്തിൻ്റെ പുറത്ത് മുൻ ഭാര്യയുടെ സഹോദരിയെ വെട്ടിയത്. വെട്ടേറ്റ അംബികയുടെ സഹോദരിയും കേശവൻ്റെ രണ്ടാം ഭാര്യയുമായ വത്സല കേശവനിൽ…

