Headlines

കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം;103.10 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വീണ്ടും സർക്കാർ സഹായം. 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. 900 കോടി രൂപ മാത്രമാണ് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കെഎസ്ആർടിസിക്ക് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്

Read More

ഇടുക്കി ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുട്ടം ഷന്താൾജ്യോതി പബ്ലിക് സ്കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയായ മുട്ടം വേരമനാൽ (തണൽ ഹോസ്റ്റൽ) ബിജുവിൻ്റെ മകൻ മാർലോൺ മാത്യുവാണ് മരിച്ചത്. മുട്ടത്ത് മലങ്കര ഡാമിൽ മാത്തപ്പാറയിലുള്ള ജില്ലാ ജയിൽ പമ്പ് ഹൗസിന്റെ പിറകു വശത്തെ കൈവരിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുട്ടം പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു

Read More

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വധ ശിക്ഷ റദ്ദാക്കണമെന്നാണ് ആവശ്യം. കേസിലെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. കൊടും കുറ്റകൃത്യം ചെയ്ത പ്രതി തനിക്കെതിരായ തെളിവുകൾ സ്വയം ചുമക്കുകയാണെന്ന് പിടിക്കപ്പെടുംവരെ അറിഞ്ഞിരുന്നില്ലെന്നാണ് വിധി പ്രസ്താവിക്കുമ്പോൾ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കിയത്. അതി…

Read More

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം

വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി മാറിയ കാട്ടുപന്നികളെ വേട്ടയാടാൻ അനുമതിയുണ്ട്. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്നത് അംഗീകരിക്കില്ലെന്നും കേന്ദ്രം പറഞ്ഞു. എ എ റഹീം എംപിക്ക് പാർലമെൻറിൽ നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. കാട്ടുപന്നിയെ വെടിവെച്ചു കൊല്ലണം, പൊതുജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം തുടങ്ങി നിരവധി ആവശ്യങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍…

Read More

കുറഞ്ഞ വിലയ്ക്ക് കടകളിൽ കിട്ടുന്നത് മായം ചേർത്ത വെളിച്ചെണ്ണ: കേരഫെഡ്

തിരുവനന്തപുരം: അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ച് കുറ‌ഞ്ഞ വിലയ്ക്ക് വിൽക്കുന്ന വെളിച്ചെണ്ണകൾ വ്യാജ ഉൽപ്പനങ്ങളാണെന്നും അവ തിരിച്ചറിയണമെന്നും കേരഫെഡ്. കേരഫെഡ് ഉൽപ്പന്നമായ ‘കേര’ വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളും പായ്ക്കിങ്ങും അനുകരിച്ച് നിരവധി വ്യാജ ബ്രാന്റുകൾ വിപണിയിൽ സുലഭമാണെന്നും അവയ്ക്കെതിരെ ജാഗ്രത വേണമെന്നും  കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ, മാനേജിംഗ് ഡയറക്ടർ സാജു സുരേന്ദ്രൻ, മാർക്കെറ്റിങ് മാനേജർ ആർ അരവിന്ദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലെ കൊപ്ര വിലയ്ക്ക് അനുസൃതമായി വെളിച്ചെണ്ണ വില വർധിപ്പിക്കേണ്ട…

Read More

പാതിവില തട്ടിപ്പുകാര്‍ സമീപിച്ചിരുന്നു; ഭാഗ്യത്തിന് നിന്നുകൊടുത്തില്ലെന്ന് വി ഡി സതീശന്‍

പാതിവില തട്ടിപ്പുകാര്‍ തന്നെയും സമീപിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്റെ ഭാഗ്യത്തിന് അതിന് നിന്നുകൊടുത്തില്ലെന്നും മറ്റ് എംഎല്‍എമാരെയും സമീപിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് ട്രസ്റ്റിന്റെ ലീഗല്‍ അഡൈ്വസര്‍ മാത്രമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ലീഗല്‍ അഡൈ്വസര്‍ക്കെതിരെ എങ്ങനെ കേസെടുക്കും, പാര്‍ട്ടി നേതാക്കള്‍ക്ക് പങ്കുണ്ടേയെന്ന് അന്വേഷിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അനന്തുവുമായി അടുപ്പം ഉണ്ടായി കാണും. തട്ടിപ്പുകാരനാണോയെന്ന് അറിയില്ലല്ലോ. ആരോപണങ്ങള്‍ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും വി…

Read More

കർണാടകയിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയ കുഞ്ഞ് മരിച്ചു; ഡോക്ടർക്കെതിരെ ആരോപണവുമായി കുടുംബം

ബെംഗളൂരു; കർണാടകയിലെ ചാമരാജനഗർ ജില്ലയിൽ കാത് കുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. ഗുണ്ടൽപേട്ട് താലൂക്കിലെ ഹംഗല സ്വദേശികളായ ആനന്ദ്, ശുഭ എന്നിവരുടെ ആൺ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് അനസ്തേഷ്യ ഓവർഡോസ് നൽകിയതാണ് മരണ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു.ഗുണ്ടൽപേട്ടിലെ ബൊമ്മലപുര പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നാണ് കാതുകുത്താനായി കുഞ്ഞിന് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയ ശേഷം കുഞ്ഞിന്റെ രണ്ട് കാതും കുത്തി. പെട്ടെന്ന് കുഞ്ഞിന് ബോധം പോയെന്നും മാതാപിതാക്കൾ പറഞ്ഞു. ഉടൻ…

Read More

നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ശരിക്കും ബമ്പറടിച്ചത് സർക്കാരിന്; കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപയുടെ ടിക്കറ്റെടുത്തവരുടെ എണ്ണം കേട്ടാൽ ഞെട്ടും

മലയാളികൾ കാത്തിരുന്ന ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 20 കോടിയുടെ ബമ്പറടിച്ചത് XD 387132 എന്ന നമ്പറിനാണ്. അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. 20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും സത്യത്തിൽ ബമ്പറടിച്ചത് സർക്കാരിനാണ് എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റൊന്നുമല്ല, കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47…

Read More

വീണ്ടും കാട്ടാന ആക്രമണം; ചിന്നാർ വന്യജീവി സങ്കേതത്തിൽ 57കാരനെ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57)എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമലടങ്ങുന്ന ഒമ്പതുപേരടങ്ങുന്ന സംഘം. രണ്ടുസ്ത്രീകളുള്‍പ്പെടെ ഈ കൂട്ടത്തിലുണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. കൂട്ടത്തില്‍ ഏറ്റവും പിന്നിലായിട്ടാണ് ബിമലുണ്ടായിരുന്നത്. ആനയുടെ മുന്നില്‍പ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ആന തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും നിലത്തടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍…

Read More

സംസ്ഥാന ബജറ്റ് നാളെ ; ബജറ്റ് ചർച്ച 10, 11, 12 തീയതികളിൽ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ വെള്ളിയാഴച രാവിലെ ഒമ്പതിന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ സാമ്പത്തികവർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. 10, 11, 12 തിയതികളിൽ ബജറ്റ് ചർച്ച. ഉപധനാഭ്യർത്ഥനകളിലുള്ള ചർച്ചയും വോട്ടെടുപ്പും 13ന് നടക്കും. സംസ്ഥാന വയോജന കമീഷൻ ബിൽ, 2024ലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം (ഭേദഗതി) ബിൽ എന്നിവയും അവതരിപ്പിക്കും. കേന്ദ്രനിലപാട് സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കത്തിലും ക്ഷേമ, വികസന പ്രവർത്തനങ്ങൾ കുറയില്ലെന്ന് ധനമന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial