Headlines

ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ

കാലിഫോര്‍ണിയ: സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനൊക്കെ എഐ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല,…

Read More

ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ കഞ്ചാവ് കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. അപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്. 197 കിലോ ഭാരമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്

Read More

വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരനു സസ്പെൻഷൻ.

വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരൻ സസ്പെൻഷൻ. ബിഹാർ നവാഡയിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ വരനായ പൊലീസുകാരൻ നവവധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയോയിൽ വരൻ യുവതിയെ പിടിച്ചു വലിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന യുവതി ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ…

Read More

ഒന്നുകില്‍ സ്ഥലംമാറ്റം അല്ലെങ്കില്‍ വിആര്‍എസെടുക്കണം; അഹിന്ദുക്കളായ ജീവനക്കാരോട് തിരുപ്പതി ക്ഷേത്ര അധികൃതര്‍

അഹിന്ദുക്കളായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തിരുപ്പതി ക്ഷേത്രത്തിലെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). എല്ലാവരോടും ഒന്നുകില്‍ സ്ഥലംമാറ്റം നേടി പോകണമെന്നും അല്ലെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് തെരഞ്ഞെടുക്കാമെന്നുമാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. ഇങ്ങനൊരു നടപടിക്ക് പിന്നിലെ കാരണമെന്താണെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതാചാരങ്ങളും ആത്മീയമായ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ ടിടിഡി ബോര്‍ഡ് ഒന്നുകില്‍ അത്തരം ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ വകുപ്പിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ വിആര്‍എസ് എടുക്കാമെന്ന നിലപാട് സ്വീകരിക്കുകയുമാണ്…

Read More

കണ്ടക്ടറുടെ സമയോചിത ഇടപെടല്‍;യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ:കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്. രാവിലെ എട്ടു മണിക്കാണ് എസി റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. അവരില്‍ രണ്ട് പേര്‍ തമിഴ് നാടോടി സ്ത്രീകളായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ പ്രകാശിന് സംശയം തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്‌റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ്…

Read More

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, കണ്ണൂരില്‍ മാത്രം 2000 പരാതികള്‍

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ്…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്: എ എൻ ഷംസീര്‍

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു , എല്ലാത്തിൻ്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം, നല്ല വശങ്ങള്‍ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു.കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്‍വെൻഷനിലാണ് സ്പീക്കർ ഇക്കാര്യം പറഞ്ഞത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോള്‍ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോണ്‍ മസ്ക്, സോഷ്യല്‍ മീഡിയ സ്പേസ്…

Read More

എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ, ഇൻ്റർ ബാങ്ക് ചാർജും കൂട്ടും

ന്യൂഡൽഹി: എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. നേരത്തെ 21 രൂപയാണ് ഈടാക്കിയിരുന്നത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു. ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽ നിന്ന് ഒരാൾക്ക് പണം പിൻവലിക്കാം….

Read More

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മകൻ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും ആര്‍. പാര്‍വതി ദേവിയുടെയും മകനായ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി. തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജാണ് വധു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രി തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

Read More

കയ്യിൽ ഫോണുമായി  KSRTC ബസ്ഡ്രൈവറുടെ സാഹസിക യാത്രയിൽ നടപടി എടുത്തു മോട്ടോർവാഹന വകുപ്പ്

മാനന്തവാടി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് സാഹസികമായി ബസ്സോടിച്ചത് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തി. വയനാട് ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി ബസോടിച്ചത്. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. കഴിഞ്ഞ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial