Headlines

ആലുവയിൽ കഞ്ചാവുമായി  ഒഡിഷ യുവതി പിടിയിൽ

കൊച്ചി: ആലുവയിൽ കഞ്ചാവുമായി യുവതി പിടിയിൽ. ഒഡിഷ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. നാലു കിലോ കഞ്ചാവാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പമ്പുകവലയിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുകയായിരുന്നു യുവതി. രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ പൊലീസ് ഇവിടെയെത്തി യുവതിയെ പിടികൂടിയത്. മലയാളികൾക്ക് വിൽക്കാനായി കഞ്ചാവ് എത്തിച്ചപ്പോഴാണ് യുവതി പിടിയിലായത്.

Read More

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് പതാക ഉയരും പ്രതിനിധി സമ്മേളനം നാളെമുതൽ

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് കൊടി ഉയരും. കൊടിമര– പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രമം മൈതാനത്ത് എത്തിച്ചേരും. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുക. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ശിഖാപ്രയാണവും ഇന്ന് കൊല്ലത്ത് എത്തിച്ചേരും. പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ…

Read More

രാപകലില്ലാതെ അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും; ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി

മലപ്പുറം: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. വളാഞ്ചേരി സ്വദേശി ഷബ്നയുടെ ഫോൺ നമ്പറാണ് സാമൂഹ്യദ്രോഹികൾ ദുരുപയോഗം ചെയ്തത്. സംഭവത്തിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി യുവതി പരാതിയിൽ പറയുന്നു. കൂടുതലും രാത്രി സമയങ്ങളിലാണ് യുവതിയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ വരുന്നത്. പൊറുതി മുട്ടി ഫോൺ സ്വിച്ച്ഓഫ് ആക്കി വെക്കേണ്ടി വന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. വ്യക്തിപരമായി തന്നോട് വിരോധമുള്ള സ്ത്രീയാണ് ഇത്തരത്തിൽ ഫോൺ നമ്പർ ട്രെയിനിലെ ശുചിമുറിയിൽ…

Read More


ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; നടി രന്യ റാവു ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു: ദുബായിയിൽ നിന്നും ബെംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച കന്നഡ നടി രന്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഡിആർഐ സംഘം നടിയെ അറസ്റ്റ് ചെയ്തത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണം ഇവരിൽ നിന്നും റവന്യൂ ഇന്റലിജൻസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ നടി ദുബായ് സന്ദർശനം നടത്തിയതോടെ ഡി ആർ ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു. ദുബായിൽ നിന്നും തിങ്കളാഴ്ച രാത്രി ബെംഗളൂരുവിൽ പറന്നിറങ്ങിയപ്പോളാണ്…

Read More

വയനാട് രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്

വയനാട് രണ്ടു നിലകെട്ടിടത്തിന്റെ മുകളിൽ കയറി കാട്ടുപോത്ത്. വൈത്തിരിയിൽ ആണ് സംഭവം. ഇന്ന് വൈകീട്ടോടെയാണ് ദേശീയ പാതയോട് ചേർന്ന കെട്ടിടത്തിന്റെ മുകളിൽ കാട്ടുപോത്തെത്തിയത്. കാട്ടുപോത്തിനെ കെട്ടിടത്തിൻ്റെ മുകളിൽ കണ്ടതും പലരും ആശ്ചര്യപ്പെട്ടു. പിന്നാലെനാട്ടുകാർ ശബ്ദം ഉണ്ടാക്കിയതോടെ കാട്ടുപോത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ഇറങ്ങി കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ ദിവസവും മേഖലയിൽ കാട്ടുപോത്ത് എത്തിയിരു

Read More

റാഗിങ് നടന്നാല്‍ 24 മണിക്കൂറിനകം നടപടി, ഹോസ്റ്റലില്‍ നിന്നും പുറത്താക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തരയോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന എല്ലാ കോഴ്‌സുകളുടേയും…

Read More

ഫേസ്ബുക്,ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഇൻകംടാക്സ് പരിശോധിക്കും; പുതിയ നിയമം 2026 ഏപ്രിൽ മുതൽ

ന്യൂഡൽഹി: വ്യക്തികളുടെ ഡിജിറ്റൽ, സോഷ്യൽ മീഡിയ ഇടപാടുകളെയും നിരീക്ഷിക്കാൻ ഇൻകം ടാക്സ് ഡിപ്പാർട്മെന്‍റിന് അധികാരം നൽകുന്ന പുതിയ നിയമം അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. 2026 ഏപ്രിൽ 1 മുതലായിരിക്കും നിയമം പ്രാബല്യത്തിൽ വരുക. ഇതു പ്രകാരം നികുതിയുമായി ബന്ധപ്പെട്ട സംശയം തോന്നിയാൽ ഒരു വ്യക്തിയുടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയടക്കമുള്ള സമൂഹമാധ്യമങ്ങൾ, ഇമെയിൽ, ബാങ്ക് അക്കൗണ്ടുകൾ, ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി എല്ലാ ഓൺലൈൻ ഡിജിറ്റൽ ഇടപാടുകളും പരിശോധിക്കാൻ ഇൻകം ടാക്സ് വിഭാഗത്തിന് അനുവാദമുണ്ടായിരിക്കും.ഡിജിറ്റൽ സാമ്പത്തിക…

Read More

ആറിന് കുറുകെ നീന്തിയ യുവാവ് ഒഴുക്കിൽപ്പെട്ടു  മരിച്ചു

കോട്ടയം: വൈക്കം നേരെകടവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശി ദേവപ്രകാശ് (24) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇത്തിപ്പുഴയാറിൽ കുളിക്കാനെത്തിയതായിരുന്നു. ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. യുവാവും സുഹൃത്തുക്കളും കടവിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇത്തിപ്പുഴയാറിന് കുറുകെ സംഘത്തിലെ രണ്ട് പേർ നീന്തുന്നതിനിടെയാണ് ഒരാളെ കാണാതായത്. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

ഷഹബാസ് കൊലകേസ്‌ കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റും

വയനാട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ ഇന്ന് കസ്റ്റഡിയിലെടുത്ത കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയ്ക്ക് പരീക്ഷ എഴുതാൻ അനുമതി നൽകി. ഒരു കുട്ടിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ കേസിൽ കുറ്റാരോപിതരുടെ എണ്ണം ആറായി. ഷഹബാസിനെ കൂട്ടംകൂടി മർദിച്ചതിൽ വിദ്യാർത്ഥിക്കും പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി. ഇൻസ്റ്റാളേഷൻ ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ പങ്കെടുത്ത കൂടുതൽ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്….

Read More

വെഞ്ഞാറമൂട് കൂട്ടാക്കൊല കേസിലെ പ്രതി അഫാനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ 8 ദിവസങ്ങൾക്ക് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് സെൻട്രൽ ജയിലിലേക്ക് മാറ്റി. അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ് ഇന്നലെ കണ്ടെത്തിയിരുന്നു. മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് അഫാനെ ജയിലേക്ക് മാറ്റിയത്. നിലവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ അഫാന് ഇല്ല. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നാണ് മെഡിക്കൽ ബോർഡിന്റെ കണ്ടെത്തൽ. അർബുദം ബാധിച്ച അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാൻ തുടർച്ചയായ അഞ്ച് കൊലപാതങ്ങളാണ് നടത്തിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial