Headlines

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു

സംസ്ഥാനത്ത് വിയ്യൂരിനും തിരുവനന്തപുരത്തിനുമിടയില്‍ പുതിയ സെൻട്രൽ ജയിൽ വരുന്നു. സെന്‍ട്രല്‍ ജയില്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ചേർന്ന ഉന്നത തല യോഗത്തിൽ തീരുമാനം ആയി. ജയിലുകളിലെ അപര്യാപ്തതകള്‍ പരിഹരിക്കാൻ ഉന്നതതല സമിതി രൂപികരിക്കും. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി,ജയില്‍ മേധാവി തുടങ്ങിയവർ അടങ്ങുന്നതാകും സമിതി. സമിതി മൂന്ന് മാസത്തിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും. തടവുകാരുടെ എണ്ണം കൂടുതലുള്ള ജയിലുകളില്‍ നിന്നും ശേഷി കൂടിയതും എണ്ണം കുറവുള്ളതുമായ…

Read More

ഭവനപദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാനഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന ഭവന പദ്ധതിയിലേക്ക് അപേക്ഷിക്കാം.  ക്ഷേമനിധിയില്‍ അഞ്ചു വര്‍ഷമായി സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അംഗവൈകല്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, വിധവകള്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അവസാന തീയതി മാര്‍ച്ച് 31.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252291.

Read More

ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ്  നാടക കലാകാരന് ദാരുണാന്ത്യം

     കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. കഴിഞ്ഞ 29 നായിരുന്നു സംഭവം. കോട്ടയം കുറിച്ചി സജിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം…

Read More

തൃശൂർ വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു

തൃശൂർ: വിയ്യൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് മരണപ്പെട്ടു. കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്. രാമവർമ്മപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വെച്ച് കിടന്ന വിദ്യാർത്ഥിയെ സഹപാഠികൾ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Read More

മൂവാറ്റുപുഴ സ്വദേശിയെ റിയാദിൽ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: എറണാകുളം മൂവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ശമീര്‍ അലിയാരെ (48) ശുമൈസിയിലെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുതല്‍ ശമീര്‍ അലിയാരെ കാണാതായിരുന്നു. ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്. കെഎംസിസി എറണാകുളം കമ്മിറ്റി എക്‌സിക്യുട്ടീവ് അംഗമാണ് ശമീര്‍. കാണാതായതിനെ തുടർന്ന് ശുമൈസി പൊലീസില്‍ സുഹൃത്തുക്കള്‍ പരാതി നല്‍കാനെത്തിയപ്പോഴാണ് പൊലീസ് മരണം സംബന്ധിച്ച് അറിയിച്ചത്. ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ രംഗത്തുണ്ട്.

Read More

എടിഎം തുറന്ന് കവർച്ച; പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു

കണ്ണൂർ: എടിഎം തുറന്ന് കവർച്ചാ നടത്തുന്നതിനിടെ പോലീസ് എത്തിയതോടെ പ്രതി ഓടി രക്ഷപെട്ടു. കണ്ണൂരിലെ ഇരിക്കൂറിൽ നഗരമധ്യത്തിലുള്ള കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. തിങ്കളാഴ്ച രാത്രി 12.30 -ഓടെയാണ് സംഭവം നടന്നത്. മുഖംമറച്ചുകൊണ്ടാണ് മോഷ്ടാവ് എത്തിയത്. ഇയാൾ എടിഎം തുറന്ന് കവർച്ചനടത്താനാണ് ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഡൽഹിയിലുള്ള കാനറാ ബാങ്കിന്റെ ഓഫീസിൽനിന്ന് കാണുകയും തുടർന്ന് അവിടെ നിന്നും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ഇതേതുടർന്ന് ഉടൻതന്നെ പോലീസ് സംഭവസ്ഥലത്തേക്കെത്തിയെങ്കിലും പോലീസിനെ കണ്ട മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. രക്ഷപെട്ട മോഷ്ടാവിനെ…

Read More

കാട്ടുപന്നികളെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് ഭക്ഷിക്കാൻ നൽകണം കത്തിക്കുന്നതിനോട് യോജിപ്പില്ല; യാക്കോബായ സഭ മെത്രപോലീത്ത

ഇടുക്കി: വന്യമൃഗശല്യം ജനജീവിതം ദുസ്സഹമാക്കുന്നതിൽ പ്രതികരണവുമായി യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ്‌. കാട്ടുപന്നികൾ പെരുകുന്നതിനാൽ അവയെ വെടിവെച്ചു കൊന്ന് ജനങ്ങൾക്ക് തന്നെ ഭക്ഷിക്കാൻ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കാട്ടുപന്നിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വന്യമൃ​ഗ പെരുപ്പം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി സർക്കാർ തലത്തിൽ നടപടികൾ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിൻറെ നട്ടെല്ല് കർഷകരാണ് എന്ന് അഭിപ്രയപെടുമ്പോൾ കർഷകരെ ബാധിക്കുന്ന വന്യമൃഗപെരുപ്പം നിയന്ത്രിക്കുന്നതിനുള്ള ബാധ്യത സർക്കാരിന് ഉണ്ട്. കാട്ടുപന്നികളുടെ…

Read More

ഭക്ഷണപൊതിയാന്നെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ; ഉടമയെ കയ്യോടെ പോലീസ് പിടികൂടി

ഷൊർണൂർ: ഭക്ഷണപൊതിയാന്നെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ കഞ്ചാവിന്റെ ഉടമയെ കയ്യോടെ പിടികൂടി. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിൻ്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ കടിച്ചെടുത്തുകൊണ്ട് വന്നത്. വീട്ടിൽ നിന്ന് കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ കടിച്ചുകൊണ്ടു വന്ന് വീടിന്റെ പുറത്തേക്കിട്ടതോടെയാണ് സമീപവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രവീണയുടെ ഭർത്താവ് മുകേഷ് രണ്ടാം പ്രതിയാണ്. ഇയാൾ ഇപ്പോഴും…

Read More

പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു. കണ്ണൂർ ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകാമെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന…

Read More

പ്രിന്റ് ചെയ്ത് നല്‍കില്ല; മാര്‍ച്ച് 1 മുതല്‍ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി

തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സി ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസന്‍സുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നല്‍കുന്ന നടപടികള്‍ക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു. രജിസ്‌ട്രേഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial