Headlines

കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

                                                                                                       കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്. കണ്ണൂർ, തലശ്ശേരി പി.കെ, ഐ-കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ് കുമാറാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 60 കാരനായ മാഹി സ്വദേശിക്ക് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു. ഇതോടെയാണ് തലശ്ശേരി പി കെ – ഐ, കെയർ ആശുപത്രിയിലെ ഡോക്ടർ സിമി മനോജ്കുമാറിന്…

Read More

സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്

മുംബൈ: സികെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് സമ്മാനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നാളെ നടക്കുന്ന ബിസിസിഐ വാര്‍ഷിക യോഗത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്ക് ബിസിസിഐ നല്‍കുന്ന പുരസ്‌കാരമാണിത്. ഇന്ത്യന്‍ മുന്‍ കോച്ചും ക്യാപ്റ്റനുമായ രവി ശാസ്ത്രി, ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഫാറൂഖ് എന്‍ജിനീയര്‍ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം. 664 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ സച്ചിന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമായാണ്…

Read More

രാത്രി സ്ഥലം മാറി പള്ളിപ്പുറം സ്റ്റാന്റിലെത്തിയ വയോധികയ്ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവർ

പോത്തൻകോട്: രാത്രി സ്ഥലം മാറി പള്ളിപ്പുറം സ്റ്റാന്റിലെത്തിയ വയോധികയ്ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവർ. പള്ളിപ്പുറം വാറുവിളാകത്തു വീട്ടിൽ സുനിൽകുമാറാണ് വഴി തെറ്റി വന്ന എൺപതുകാരിക്ക് സഹായഹസ്തവുമായി എത്തിയത്. വ്യാഴാഴ്ച രാത്രി 7:30-നാണ് കെഎസ്ആർടിസി ബസിൽ വയോധിക പള്ളിപ്പുറം ബസ് സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് ഓട്ടോ സ്റ്റാൻഡിലെത്തി സുനിൽകുമാറിന്റെ ഓട്ടോറിക്ഷയിൽ കയറി. കയ്യിൽ ഒരു സഞ്ചിയും പ്ലാസ്റ്റിക് കവറിൽ മീനും ഉണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് സുനിൽ കുമാർ ചോദിച്ചപ്പോൾ പാലയ്ക്കൽ എന്ന് വയോധിക പറഞ്ഞു. പിന്നീട് പലപല സ്ഥലപ്പേരുകൾ…

Read More

കടൽ മണൽ ഖനനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണം;ഫെബ്രുവരി 27 ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ

തൃശൂർ: കടൽ മണൽ ഖനനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 27ന് സംസ്ഥാനത്ത് തീരദേശ ഹർത്താൽ പ്രഖ്യാപിച്ചു. മൽസ്യത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. സംസ്ഥാന ഏകോപന സമിതി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. ഹർത്താലിൻ്റെ ഭാഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടി.എൻ പ്രതാപൻ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം. ഇന്ത്യയിലേയും കേരളത്തിലേയും മത്സ്യത്തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന രീതിയിൽ കടൽഖനനത്തിന് കേന്ദ്രസർക്കാർ ടെണ്ടർ ക്ഷണിച്ചിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളുടെ…

Read More

‘റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിച്ച് നടത്തി’; ഗുജറാത്തിൽ ആദിവാസി യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം

ലാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ 35കാരിയായ ആദിവാസി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഭർതൃപിതാവിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയെ നാട്ടുകാർ ആക്രമിക്കുന്നതിന്റെയും വസ്ത്രം ഇല്ലാതെ നടത്തുകയും ചെയ്‌തതിൻ്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കേസിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജനുവരി 28ന് സഞ്ജേലി താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് രാജ്ദീപ് സിങ് സാല പറഞ്ഞു. ആൾക്കൂട്ട ആക്രമണം വിഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്കെതിരെ ഇൻഫർമേഷൻ…

Read More

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം…

Read More

ഊട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

സുല്‍ത്താന്‍ബത്തേരി: ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന്‍ ഷെഫീഖ് ആണ് മരിച്ചത്. 29 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം

Read More

കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പോലീസ് സ്റ്റേഷൻ സമീപത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 24 കാരിയായ ലിംഗസഗുരു സ്വദേശി ഷിഫയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എംഎസ്‌സി വിദ്യാർഥിനിയായിരുന്നു ഷിഫ. സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം…

Read More

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

. കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും…

Read More

എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്ത്. പഴയ കമ്മറ്റിയില്‍ നിന്ന് 11 പേരെ ഒഴിവാക്കി. പതിമൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി. കെപി ബിന്ദു, പിപി പ്രേമ….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial