Headlines

‘ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റ്; കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരണത്തിനില്ല’
പി കെ ശ്രീമതി

കണ്ണൂര്‍: അപകീര്‍ത്തി കേസില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സിപിഎം നേതാവ് പി കെ ശ്രീമതി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും തല്‍ക്കാലം മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി. പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് തന്റെ ഔദാര്യമാണെന്നും കോടതി പറഞ്ഞിട്ടല്ല ഒത്തു തീര്‍പ്പ് നടത്തിയതെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പി കെ ശ്രീമതിയുടെ കണ്ണീരോടെ പറയുകയും ഒരു സ്ത്രീയുടെ അന്തസിന്…

Read More

രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തില്ല പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് നഷ്ട പരിഹാരം നൽകാൻ ഉത്തരവിട്ടു കോടതി

ചെന്നൈ: രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ പ്രസവാവധി നിഷേധിക്കപ്പെട്ട കോടതി ജീവനക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. ജീവനക്കാരി വിവാഹിതയാണെന്ന് ഉറപ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടവാസൽ ജില്ലാ മജിസ്ട്രേറ്റ് കോടതി പ്രസവാവധി നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഓഫീസ് അസിസ്റ്റന്‍റായ കവിതയുടേത് രണ്ടാം വിവാഹം ആണെന്നും വിവാഹത്തിന് മുൻപ് ഗർഭിണിയായെന്നും പറഞ്ഞാണ് ജില്ലാ മജിസ്ട്രേറ്റ് പ്രസവാവധി നിഷേധിച്ചത്. ശരിയായ വിധത്തിൽ വിവാഹിതരായവർക്ക് മാത്രമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും മജിസ്ട്രേറ്റ് നിലപാടെടുത്തു. തുടർന്ന്…

Read More

ആറാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍; സംഭവം പാലക്കാട്

പാലക്കാട്: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. 11 വയസായിരുന്നു. ചിറ്റൂര്‍ അഞ്ചാം മൈല്‍ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകള്‍ അനാമികയാണ് മരിച്ചത്. സംഭവസ്ഥലത്ത് പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Read More

ഒരു സിറിഞ്ച് ഉപയോഗിച്ച് ലഹരി ഉപയോഗം സംസ്ഥാനത്തു  എച്ച്ഐവി ബാധിതരുടെ എണ്ണം ഉയരുകയാണെന്നു റിപ്പോർട്ട്‌

തിരുവനന്തപുരം: ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്പോൾ എച്ച്ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തിൽ 52 പേർക്ക് എച്ച്ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ലഹരി ഉപയോഗിക്കാനായി സിറിഞ്ചുകൾ പങ്ക് വെച്ചതാണ് എച്ച്ഐവിക്ക് കാരണമായത്. ഈവിധം എച്ച്ഐവി ബാധിച്ചവർ നിലവിൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് കുത്തിവെക്കുന്നവരെ കണ്ടെത്തുകയും അവരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്ത ശേഷമാണ് എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ദിവസം മലപ്പുറം…

Read More

മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയത് തടയാനെത്തി; പൂജപ്പുരയിൽ എസ്ഐയെ കുത്തി ഗുണ്ടാനേതാവ്

തിരുവനന്തപുരം: മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ പിടികൂടാൻ എത്തിയ എസ്ഐക്ക് കുത്തേറ്റു. പൂജപ്പുര പാങ്ങോട് മിലിറ്ററി ക്യാമ്പിന് സമീപത്ത് വിജയമൌലി മില്ലിനടുത്തായിരുന്നു സംഭവം. ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐ സുധീഷിനെ കുത്തി പരിക്കേൽപ്പിച്ചത്.ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കാപ്പ കേസിലടക്കം പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് എസ്ഐയെ കുത്തി പരിക്കേൽപ്പിച്ചത്. ഇയാൾ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതായി നാട്ടുകാർ പൂജപ്പുര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നതിനാണ് എസ്ഐ സുധീഷും സംഘവും…

Read More

സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണിയുണ്ട്,ജോലി ചെയ്യാൻ ഭയം; സ്ഥലംമാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ

          പത്തനംതിട്ട : സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്.പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി  ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറഞ്ഞു. വില്ലേജ് ഓഫീസർ  അവധിയിൽ പ്രവേശിച്ചിരുന്നു. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ ഇന്നലെ തന്നെ പോലീസിന്  കൈമാറിയിരുന്നു. വില്ലേജ് ഓഫീസറാണ് ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചതെന്നും  അഴിമതിക്കാരൻ ആണെന്നും ഏരിയാ…

Read More

കേരളത്തിൽ രണ്ടായിരം രൂപ കിട്ടുന്ന ഫോണിന് ബംഗ്ലാദേശിൽ 40,000 രൂപയുടെ കള്ളനോട്ട്, തിരികെ വന്ന് വിതരണം

             പെരുമ്പാവൂർ : പെരുമ്പാവൂരിൽനിന്ന് കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി ഇന്ത്യയിലെത്തിയത് 18 കൊല്ലം മുൻപെന്ന് പോലീസ്. കേരളത്തിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച് ബംഗ്ലാദേശിൽ കൊണ്ടുപോയി വിൽക്കുകയും കള്ളനോട്ടുമായി തിരികെ വരുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന ഏജന്റാണ് ഇയാളെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ട്രെയിൻ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചതിന് റെയിൽവേ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 23-നാണ് ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ (32) പെരുമ്പാവൂരിൽനിന്ന് പിടിയിലായത്. 18 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഇയാൾ…

Read More

പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടാ, ഇന്‍സ്റ്റഗ്രാം മതി എം. മുകുന്ദന്‍

          കോഴിക്കോട് : സമൂഹത്തിന് എഴുത്തുകാരെ ആവശ്യമുണ്ടെങ്കിലും ഇന്ന് പല എഴുത്തുകാര്‍ക്കും സമൂഹത്തെ വേണ്ടെന്നും അവര്‍ക്ക് ഇന്‍സ്റ്റഗ്രാം മതിയെന്നും എം. മുകുന്ദന്‍ പറഞ്ഞു. അഷിതാസ്മാരകസമിതിയുടെ അഷിതാസ്മാരക പുരസ്‌കാരം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിതെറ്റിപ്പോകുന്ന എഴുത്തുകാര്‍ക്ക് വഴികാണിച്ചുകൊടുക്കാന്‍ അഷിതയ്ക്കാവും. അഷിതയെ മനസ്സിലാക്കിയാല്‍ അവര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ല. അഷിതയുടെ എഴുത്ത് ആത്മനിഷ്ഠമാണെന്ന് പറയുമ്പോഴും സമൂഹത്തിന്റെ വേദനകള്‍ അവര്‍ കാണാതെപോയില്ല. അവരുടെ എഴുത്തുകളില്‍ സമൂഹത്തെക്കുറിച്ചുള്ള ആധിയുണ്ടായിരുന്നെന്നും എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. മേയര്‍ ഡോ. ബീനാഫിലിപ്പ് പുരസ്‌കാരം നല്‍കി. അക്ബര്‍ ആലിക്കര, കെ.ആര്‍….

Read More

കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില തിളയ്ക്കുന്നു

          സംസ്ഥാനത്ത് ഒരു മാസത്തിനിടയിൽ വെളിച്ചെണ്ണയ്ക്ക് കൂടിയത് 35 രൂപ. പൊതുവിപണിയിൽ ലിറ്ററിന് 280 രൂപ വരെയാണ് വില. തമിഴ്നാട്ടിൽ നിന്ന് കൊപ്ര ലഭിക്കാത്തതാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. പച്ചത്തേങ്ങയുടെ വില 61 രൂപ വരെയെത്തി തമിഴ്നാട്ടിൽ നിന്നും പച്ചത്തേങ്ങ വരുന്നത് പകുതിയിൽ താഴെ ആയി കുറഞ്ഞു. വിഷു അടുക്കുമ്പോൾ തേങ്ങ വില വർധിക്കാൻ സാധ്യത എന്ന് കച്ചവടക്കാർ. ദക്ഷിണേന്ത്യയിലെ കൊപ്ര വിപണിയുടെ പ്രധാന കേന്ദ്രമായി തമിഴ്നാട് മാറിയിരിക്കുകയാണ്. കേരളത്തിൽനിന്നുള്ള നാളികേരം പോലും തമിഴ്നാട്ടിലേക്ക് പോകുന്നതായി…

Read More

കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് : നടന്നത് കൊടുംക്രൂരതയെന്ന് കുറ്റപത്രം

        കോട്ടയം : കോട്ടയം ഗവ. നഴ്‌സിംഗ് കോളേജിലെ റാഗിങ് കൊടും ക്രൂരതയെന്ന് കുറ്റപത്രം. 45 സാക്ഷികളും 32 രേഖകളും ഉള്‍പ്പെടെയുള്ളതാണ് കുറ്റപത്രം. അഞ്ച് പ്രതികളാണ് കേസിലുള്ളത്. 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ കുറ്റപത്രം ഇന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. അതിവേഗത്തിലാണ് ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. 45 ദിവസം കൊണ്ട് തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടപയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജുല്‍ ജിത്ത്,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial