മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി
ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെ കൈവിട്ട് ബിജെപി സംസ്ഥാന നേതൃത്വം. കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പിന്തുണ തേടി പി.സി ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ ഫോണില്‍ വിളിച്ച് പ.സി പിന്തുണ തേടിയെങ്കിലും ജാവദേക്കര്‍ സംസ്ഥാന നേതൃത്വത്തൊടും നേതാക്കളോടും അഭിപ്രായം തേടുകയായിരുന്നു. എന്നാല്‍ മറുപടി പി.സിക്ക് അനുകൂലമായിരുന്നില്ല. ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. മുന്‍കൂര്‍…

