25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
നോം പെൻ: 25 വർഷം പഴക്കമുള്ള ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കംബോഡിയയിൽ 1980-90 കാലഘട്ടത്തിൽ സൈന്യവും ഗറില്ലാ പോരാളികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലമാണ് ഇത്. അന്ന് ഉപേക്ഷിക്കപ്പെട്ട ഗ്രെനേഡാണ് ഇപ്പോൾ പൊട്ടിത്തെറിച്ചത്. സിയെ റീപ് പ്രവിശ്യയിലെ സ്വേയ് ല്യൂ ജില്ലയുടെ പ്രാന്ത പ്രദേശത്താണ് 25 വർഷത്തോളം പഴക്കമുള്ള ഗ്രെനേഡ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. അയൽവാസികളും ബന്ധുക്കളുമാണ് ഗ്രെനേഡ് പൊട്ടി മരിച്ച കുട്ടികൾ. ഇവരുടെ മാതാപിതാക്കൾ സമീപത്തെ വയലിൽ ജോലി ചെയ്യുന്ന സമയത്ത്…

