Headlines

ബസുകളിൽ മാര്‍ച്ച് 31നകം ക്യാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട് അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ബസുകളിലും മാര്‍ച്ച് 31നകം കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസിന്റെ മുന്‍വശം, പിന്‍ഭാഗം, ഉള്‍വശം കാണുന്ന രീതിയില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി…

Read More

വീട്ടുകാരറിയാതെ അപകടം നടക്കാൻ സാധ്യത ഇല്ല, രണ്ടുവയസുകാരിയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുഞ്ഞിനെ രാവിലെ കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിൽ ആണ് കിണറ്റിൽ നിന്നും മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് തന്നെയെന്നും പൊലീസ്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അമ്മ അച്ഛന്‍ അമ്മയുടെ സഹോദരന്‍ അമ്മടെ…

Read More

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് ഡയറക്ടർ

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടത്തി സര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയും ധനവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ ശ്രീറാം വെങ്കിട്ടരാമനെ കൃഷി വികസന, കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു.സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചു. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ സിഎംഡി സ്ഥാനവും നൂഹ് വഹിക്കും. പകരം ഡോ. അശ്വതി ശ്രീനിവാസിന് സപ്ലൈകോയുടെ ചുമതല നല്‍കി….

Read More

സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത ഫേസ്ബുക്കിലൂടെ ഗോപി സുന്ദർ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഹൃദയ സ്പർശിയായ കുറിപ്പും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അമ്മേ, നിങ്ങൾ എനിക്ക് ജീവിതവും സ്നേഹവും എൻ്റെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീതത്തിലും നിങ്ങൾ എന്നിലേക്ക് പകർന്ന സ്നേഹം ഉണ്ട് . നിങ്ങൾ പോയിട്ടില്ല- എൻ്റെ ഹൃദയത്തിലും,…

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം വേണമോ എന്ന് തീരുമാനിക്കാൻ പൂർണ അവകാശമുണ്ടെന്ന് കോടതി

ചെന്നൈ: പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും ഗർഭച്ഛിദ്രം വേണോ എന്നു തീരുമാനിക്കാനുള്ള അധികാരമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. പതിനാറു വയസ്സുള്ള പെൺകുട്ടിയുടെ 28 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്. സൗന്ദറുടെ വിധി. മകളുടെ ഗർഭച്ഛിദ്രം നടത്താൻ അനുമതി തേടി അമ്മ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കും സ്വന്തം ശരീരത്തിനുമേൽ പൂർണ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read More

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍ സമർപ്പിക്കും

കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി എവി ശ്രീകുമാറിനെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. ആത്മകഥാ ഭാഗങ്ങള്‍ ശ്രീകുമാറില്‍ നിന്നാണ് ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെ കേസില്‍ പ്രതി ചേര്‍ത്തത്. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇപി ജയരാജന്റെ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള…

Read More

സ്കൂൾ ബസിനുള്ളിൽ ഒൻപതാം ക്ലാസുകാരന് കുത്തേറ്റ സംഭവം; 16കാരനെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: സ്‌കൂൾ ബസിനുള്ളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർഥിയെ ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും. 16കാരനെ പൂജപ്പുര ജുവനൈൽ ഹോമിലേക്ക് മാറ്റാനാണ് സാധ്യത. വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നു എന്നാണ് വിദ്യാർഥിയുടെ മൊഴി. ഇന്നലെ വൈകിട്ടാണ് സ്വകാര്യ സ്‌കൂളിലെ ബസിനുള്ളിൽ തലസ്ഥാനത്തെ നടുക്കിയ ആക്രമണം ഉണ്ടായത്. കുട്ടികൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്ലസ് വൺ വിദ്യാർഥി…

Read More

ചൂടേറുന്നു കടകളില്‍ പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വെയിലത്ത് വയ്ക്കരുത്; രാസമാറ്റം ആരോഗ്യത്തിനു ഹാനികരം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് പതിവില്‍ നിന്ന് 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. വ്യാപാര സ്ഥാപനങ്ങളില്‍ കുടിവെള്ളത്തിന്റെയും ശീതളപാനീയത്തിന്റെയും പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ കര്‍ശനമായ നിര്‍ദേശം നല്‍കും. ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും വകുപ്പ്  അറിയിച്ചു. വെയില്‍ ഏല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കുണ്ടാകുന്ന…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  വിജിലൻസ് പിടിയിൽ

കൊച്ചി: ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ് ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടര്‍ അഖിൽ ജിഷ്ണുവിനെ പിടികൂടിയത്.സ്ഥാപനത്തിന്‍റെ ലൈസന്‍സ് പുതുക്കി നൽകുന്നതിനായി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സ് പറഞ്ഞ പ്രകാരം ഇയാള്‍ ആലുവയിലെ വാടക വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. വിജിലന്‍സ് നൽകിയ…

Read More

പി വി അന്‍വര്‍ യുഡിഎഫിന്റെ മലയോര സമരയാത്രയില്‍ ഇന്ന് പങ്കെടുക്കും

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പിവി അന്‍വര്‍ പങ്കെടുക്കും. ഇന്ന് യാത്ര ജില്ലയിലെത്തുമ്പോള്‍ സ്വീകരണച്ചടങ്ങിലാണ് അന്‍വര്‍ പങ്കെടുക്കുക. അന്‍വറിന് യുഡിഎഫിന്റെ മലയോര ജാഥയില്‍ പങ്കെടുക്കാമെന്ന് പ്രതിപക്ഷ നേതാവാണ് അറിയിച്ചത്. ഘടകകക്ഷി നേതാക്കളുമായി സംസാരിച്ച ശേഷം പ്രതിപക്ഷനേതാവാണ് തീരുമാനം അറിയിച്ചത്. ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില്‍ പിവി അന്‍വര്‍ പങ്കെടുക്കുന്നത്. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്ന എടക്കരയിലാണ് അന്‍വര്‍ പങ്കെടുക്കുന്നത്. യാത്രയിലേക്ക് യുഡിഎഫ് നേതൃത്വത്തിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial