വിദ്വേഷ പരാമർശം: പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി:മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ കേസില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇത്തരം കേസുകളിൽ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നു പറഞ്ഞാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. നേരത്തെ കോട്ടയം സെഷൻസ് കോടതിയും മൂൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുസ്‌ലിംയൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെതിരേ കേസെടുത്തിരുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ്…

