Headlines

സപ്ലൈക്കോ വെളിച്ചണ്ണ വില കൂടി;മുളകിന് വിലകുറഞ്ഞു.

തിരുവനന്തപുരം:സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന മുളകിന്റെയും വെളിച്ചെണ്ണയുടെയും വില പരിഷ്‌കരിച്ചു. ഇതുസംബന്ധിച്ച് ഭക്ഷ്യ വിതരണ വകുപ്പ് ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം വെളിച്ചെണ്ണയ്ക്ക് വില കൂടുകയും മുളകിന് കുറയുകയും ചെയ്യും. സബ്‌സിഡിയിൽ നൽകുന്ന വെളിച്ചെണ്ണ, മുളക് ഇനങ്ങളിലാണ് മാറ്റം.അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 10 രൂപ കൂട്ടി. 65 രൂപ ആയിരുന്ന വെളിച്ചെണ്ണ ഇനി മുതല്‍ 75 രൂപയാകും. മുളക് അരക്കിലോയ്ക്ക് 8 രൂപ കുറച്ചു . 73 രൂപ ആയിരുന്ന മുളകിന് 65 രൂപ ആയി.പൊതു വിപണി…

Read More

പാര്‍ലെ ബിസ്‌കറ്റില്‍ എണ്ണവും തൂക്കവും കുറവ്; പരാതിക്കാരിക്ക് 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം:604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്‌ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്‍ലിന്‍ ജോസിന് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ലെ, അങ്കിത് ബിസ്‌കറ്റ് കമ്പനികള്‍ക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശം നല്‍കി. 160 രൂപ വിലയിട്ടിട്ടുള്ള ബിസ്‌കറ്റ് 80 രൂപക്കാണ് പരാതിക്കാരി വാങ്ങിയത്. പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ…

Read More

സമാധി വിവാദം ഗോപൻ്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം; തൽക്കാലം നൽകാനാകില്ലെന്ന് അധികൃതർ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു. സമാധി വിവാദങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗോപന്റെ മരണ സർട്ടിഫിക്കറ്റിനായി കുടുംബം നഗരസഭയെ സമീപിച്ചത്. എന്നാൽ, തത്ക്കാലം മരണ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നാണ് കുടുംബത്തിന് അധികൃതർ നൽകിയ മറുപടി. മരണത്തിലെ ദുരൂഹതയിൽ പൊലീസ് അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് നഗരസഭ മരണസർട്ടിഫിക്കറ്റ് തടഞ്ഞുവച്ചിരിക്കുന്നത്. ഗോപൻ മരിച്ചതല്ല സമാധിയായതാണ് എന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം. ഗോപൻ സമാധിയായെന്ന കുടുംബത്തിന്റെ അവകാശവാദം വലിയ വിവാദത്തിലേക്ക് നീങ്ങിയിരുന്നു. മരണത്തിലെ ദുരൂഹത ഉന്നയിച്ചുള്ള നാട്ടുകാരുടെ പരാതിയിൽ…

Read More

കോട്ടയത്ത് വാഹന അപകടത്തിൽ ഇന്നു വിവാഹിതനാവാനിരുന്ന യുവാവിന് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് മരിച്ചത്. ഇന്ന് ജിജോ ജിൻസന്റെ വിവാഹം നടക്കാനിരിക്കെയാണ് മരണം. ബുധനാഴ്ച്ച രാത്രി എംസി റോഡിൽ കളിക്കാവിൽ വെച്ചാണ് അപകടം സംഭവിച്ചത്. രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ജിജോ സഞ്ചരിച്ച ബൈക്ക് ഒരു ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജിജോയ്ക്ക് ഒപ്പം ബൈക്കിൽ ഉണ്ടാരുന്ന യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് പള്ളിയിൽ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യം. കുറവിലങ്ങാട്…

Read More

കുടുംബ വഴക്കിനെ തുടർന്ന് തൃശൂര്‍ മാളയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂര്‍: കുടുംബ വഴക്കിനെ തുടർന്ന് തൃശൂര്‍ മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പഴമ്പിള്ളി വീട്ടിൽ വാസൻ ഭാര്യ ശ്രീഷ്മയെ വെട്ടി പരിക്കേൽപ്പിച്ചത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ഛൻ അമ്മയെ വെട്ടുന്നതുകണ്ട കുട്ടികൾ തൊട്ടടുത്ത റേഷൻ കടയിലേക്ക് ഓടി വരികയും തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാള പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള…

Read More

ട്രെയിനില്‍ കയറുന്നതിനിടെ വീണ് യുവാവിന്റെ ഒരു കാല്‍ പൂര്‍ണമായി അറ്റുപോയി

കണ്ണൂർ : ട്രെയിനില്‍ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് സംഭവം.ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദലിയുടെ കാലുകള്‍ക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാല്‍ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമില്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയില്‍വേ ജീവനക്കാരും…

Read More

കണ്ണൂര്‍ റെയില്‍വെ പോലീസിന്റെ ജാഗ്രത; ട്രെയിനില്‍ മറന്നുവെച്ച 10 പവന്‍ സ്വര്‍ണ്ണം തിരിച്ചുകിട്ടി

കണ്ണൂര്‍: ട്രെയിനില്‍ മറന്നുവെച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന 10 പവന്‍ സ്വര്‍ണ്ണാഭരണങ്ങൾ റെയില്‍വെ പോലീസിന്റെ സന്ദര്‍ഭോചിത ഇടപെടലിലൂടെ ഉടമക്ക് തിരിച്ചുകിട്ടി. ഇന്ന് ഉച്ചയ്ക്ക് 2.45ന് ഏറനാട് എക്‌സ്പ്രസിലാണ്സംഭവം നടന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും മംഗളൂരുവിവേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് കണ്ണൂരില്‍ നിന്നും പുറപ്പെട്ട ഉടനെയാണ് സ്വര്‍ണ്ണം മറന്നുവെച്ച യുവതി കണ്ണൂര്‍ റെയില്‍വെ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടത്. ട്രെയിനിന്റെ പുറകുവശം ജനറല്‍ കോച്ചില്‍ തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ വന്ന് ഇറങ്ങിയപ്പോള്‍ ഒരു ബാഗ് മറന്നു വെച്ച് പോയി എന്നും അതില്‍…

Read More

ജയിലിനുള്ളിലെ സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു കൊടുക്കാൻ വന്ന യുവാവിനെ പോലീസ് പിടികൂടി

തൃശൂര്‍: ജയിലിനുള്ളിലെ സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു കൊടുക്കാൻ വന്ന യുവാവിനെ പോലീസ് പിടികൂടി. വിയ്യൂര്‍ അതിസുരക്ഷാ ജയില്‍ കഴിയുന്ന സുഹൃത്തിന് മയക്കുമരുന്ന് മതിലിന് മുകളിലൂടെ എറിഞ്ഞുകൊടുക്കാന്‍ വേണ്ടി എത്തിയ യുവാവാണ് അറസ്റ്റിലായത്. തിരുവന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായി വിഷ്ണു (32) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. ജയില്‍ കവാടം സുരക്ഷാ ജീവനക്കാരായ ഇന്ത്യന്‍ റിസര്‍വ് ബാച്ച് പോലീസ് സേനംഗങ്ങള്‍ ആണ് യുവാവിനെ കൈയോടെ പിടികൂടിയത്. പല തവണ വിവിധ കേസുകളില്‍പ്പെട്ട് തടവില്‍ കഴിഞ്ഞയാളാണ് വിഷ്ണു. ജയില്‍ പരിസരത്ത് ലഹരി…

Read More

കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് മരിച്ചു. കായംകുളം ഭരണിക്കാവിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. ഭരണിക്കാവ് പള്ളിക്കൽ സ്വദേശി ജയന്റെ മകൻ അമർനാഥ് എന്ന അച്ചുവാണ് മരിച്ചത്. വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടയിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ ഇരിക്കൂറിലും വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്‌…

Read More

സംസ്ഥാനത്തെ 60 % റോഡുകളും ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു – മന്ത്രി മുഹമ്മദ് റിയാസ്

അരീക്കോട് : സംസ്ഥാനത്തെ 60 ശതമാനം പൊതുമരാമത്ത് റോഡുകളും ബി എം ബി സി നിലവാരത്തിൽ  നവീകരിച്ചു കഴിഞ്ഞതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  ഏറനാട്, കൊണ്ടോട്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് വിളയില്‍ എളങ്കാവിനു സമീപം പൂങ്കുടി തോടിന് കുറുകെ നിര്‍മ്മിച്ച കന്നുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്റർ റോഡുകളിൽ 50 ശതമാനം അഞ്ചു കൊല്ലം കൊണ്ട് ബി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial