Headlines

സിം പ്രവർത്തന രഹിതമാകാതെ ഇരിക്കാൻ മിനിമം ബാലൻസ് 20 രൂപ മതി

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീര്‍ഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളില്‍ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലന്‍സുണ്ടെങ്കില്‍ സിം പ്രവര്‍ത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവര്‍ഷത്തില്‍ കൂടുതലായിട്ടുണ്ട്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയ 20 രൂപ നിലനിര്‍ത്തി സിം ഉപയോക്താക്കള്‍ക്ക് സിം സജീവമായി നിര്‍ത്താന്‍ സാധിക്കും. നേരത്തേ സിം സജീവമായി നിലനിര്‍ത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കള്‍ സിം…

Read More

പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 6 കോടി രൂപ ആവശ്യപ്പെട്ടു; ഗത്യന്തരമില്ലാതെ മണിക്കൂറുകൾക്കകം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ നൽകി വിട്ടയച്ചു

ബംഗളൂരു: പ്രഭാത സവാരിക്കിടെ ഡോക്ടറെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 6 കോടി രൂപ ആവശ്യപ്പെട്ടു. കർണാടകയിലെ ബെല്ലാരി ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. സുനിലിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. എന്നാൽ, മറ്റ് വഴിയൊന്നുമില്ലാതെ മണിക്കൂറുകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങാൻ 300 രൂപ അങ്ങോട്ടു നൽകി ഡോക്ടറെ വിട്ടയക്കേണ്ടി വന്നു. പ്രഭാത നടത്തത്തിനിടെ ഡോ. സുനിലിനെ രാവിലെ ആറുമണിയോടെ കാറിലെത്തിയ സംഘം ബലമായി വാഹനത്തിൽ കയറ്റി അമിതവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയതിനു ശേഷം സംഘം സുനിലിന്റെ സഹോദരൻ വേണുഗോപാൽ…

Read More

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ 2024 മികച്ച ടെസ്റ്റ് താരം

ദുബായ്: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ ഐസിസിയുടെ 2024ലെ മികച്ച ടെസ്റ്റ് താരം. ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ഇന്ത്യന്‍ താരമായും ബുംറ മാറി. നേരത്തെ രാഹുല്‍ ദ്രാവിഡ് (2004), ഗൗതം ഗംഭീര്‍ (2009), വീരേന്ദര്‍ സെവാഗ് (2010), ആര്‍ അശ്വിന്‍ (2016), വിരാട് കോഹ്‌ലി (2018) എന്നിവരാണ് നേരത്തെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ബുംറ. 2024ല്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരം ബുംറയാണ്. ഹോം എവേ…

Read More

ഓഹരി വിപണി ഏഴ് മാസത്തെ താഴ്ന്ന നിലയില്‍, കൂപ്പുകുത്തി സെന്‍സെക്‌സ്; നിഫ്റ്റി 23,000ല്‍ താഴെ, തകര്‍ന്ന് ഐടി ഓഹരികള്‍

മുംബൈ: ഓഹരി വിപണി ഏഴുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 824 പോയിന്റ് ഇടിഞ്ഞതോടെയാണ് ഈ നിലവാരത്തില്‍ എത്തിയത്. സെന്‍സെക്‌സ് 75,366 പോയിന്റിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിഫ്റ്റി 263 പോയിന്റ് ഇടിഞ്ഞതോടെ 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി. 2024 ജൂണ്‍ ആറിന് ശേഷം ആദ്യമായാണ് നിഫ്റ്റി 23000 ലെവലിനും താഴെ പോകുന്നത്. 22,829 പോയിന്റിലാണ് നിഫ്റ്റിയില്‍ വ്യാപാരം അവസാനിച്ചത്. ഐടി, എണ്ണ, പ്രകൃതിവാതക ഓഹരികളില്‍ ഉണ്ടായ വില്‍പ്പന…

Read More

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

         തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രി ജി.ആർ അനിൽ വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പഠിക്കുന്നതിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി വേതന പാക്കേജ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് വിശദമായി പഠിച്ചതിന് ശേഷം അംഗീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെത്തന്നെ നൽകുമെന്നും വ്യാപാരികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

Read More

സെഞ്ച്വറി അടിക്കാൻ ഒരുങ്ങി ISRO ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് നൂറാമത് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. ജനുവരി 29 ന് ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ദൗത്യത്തിന്‍റെ വിക്ഷേപണത്തോടെ ഐഎസ്ആർഒയുടെ 100-ാമത് വിക്ഷേപണം നടക്കും. നാവിക് സാറ്റലൈറ്റ് സിസ്റ്റത്തിന്‍റെ ഭാഗമായ ഒരു ഉപഗ്രഹമാണ് എൻവിഎസ്-02. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്‍റെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഈ വിക്ഷേപണം നടക്കുക. തദ്ദേശീയ ക്രയോജനിക് സ്റ്റേജുള്ള ജിഎസ്എൽവി- എഫ്15 എൻവിഎസ്-02 ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ സ്ഥാപിക്കും….

Read More

സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു

തിരുവനന്തപുരം: ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. ഒരിക്കൽ ചാനലുകളിൽ ബിജെപിയുടെ മുഖമായിരുന്ന സന്ദീപ് വാര്യൻ ഇനിമുതൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനൽ ച‍ർച്ചകളിൽ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി തീരുമാനിച്ചത്. ഇക്കാര്യം അറിയിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്. അതേസമയം പാർട്ടി പുനഃസംഘടനയിൽ സന്ദീപ് വാര്യർക്ക് കൂടുതൽ പദവിയും…

Read More

കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസ് പ്രതികളായ കൗശൽ ചൗധരി ഗാംഗിലെ ആറു പേർ പിടിയിൽ

അമൃത്‌സർ: കബഡി താരങ്ങളായ അംബിയാൻ, സുഖ്മീത് കൊലക്കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പോലീസ് പിടികൂടി. കുപ്രസിദ്ധ ഗുണ്ട സംഘമായ കൗശൽ ചൗധരി ഗാംഗിലെ ആറു പേരാണ്. കബഡി താരം സന്ദീപ് സിങ് നംഗൽ അംബിയാൻ 2022ലും സുഖ്മീത് സിങ് 2021ലുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. പഞ്ചാബ് പോലീസിൻ്റെ അമൃത്സർ കൌണ്ടർ ഇൻ്റലിജൻസ് യൂണിറ്റാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് മേധാവി ജനറൽ ഗൗരവ് യാദവ് പറഞ്ഞു. രാജസ്ഥാനിലെ ഹൈവേ കിംഗ് ഹോട്ടലിൽ നടന്ന…

Read More

ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു

ചെന്നൈ: ബ്ലൂടൂത്ത് ഇയർ ഫോൺ റെയിൽവേ ട്രാക്കിൽ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്. കോളേജ് പഠനത്തിനൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്ന രാജഗോപാൽ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവാവിൻ്റെ ബ്ലൂടൂത്ത് ഇയർ ഫോൺ ട്രാക്കിൽ വീഴുകയായിരുന്നു. തുടർന്ന് കോടമ്പാക്കം സ്റ്റേഷനിൽ ഇറങ്ങിയ യുവാവ്…

Read More

വാല്‍പ്പാറ വീണ്ടും കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു

അതിരപ്പിള്ളി: വാല്‍പ്പാറ വീണ്ടും കാട്ടാന ഭീതിയിൽ. കാട്ടാന ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. പെരിയസ്വാമിയുടെ ഭാര്യ അന്നലക്ഷ്മിക്കാണ് (67) പരിക്കേറ്റത്. ഈടിആര്‍ എസ്റ്റേറ്റ് പരിസരത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. അര്‍ദ്ധരാത്രിയില്‍ ലയത്തിന് സമീപത്തുള്ള റേഷന്‍ കടയില്‍ നിന്നും അരി കഴിക്കാനെത്തിയ കാട്ടാനയുടെ ശബ്ദം കേട്ട് അന്ന ലക്ഷ്മി വീടിന് പുറത്തിറങ്ങിയപ്പോള്‍ ആണ് ആക്രമണം. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഇവിടെ ഇതിനു മുമ്പും ആന ആക്രമണം നടത്തിയിട്ടുണ്ട്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial