Headlines

നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ; വീണ്ടും വില കുത്തനെ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രണ്ട് ദിവസത്തിന് ശേഷമാണു വീണ്ടും വില വർധിക്കുന്നത്. പവന് 400 രൂപയോളം ഉയർന്നു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,520 രൂപയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉണ്ടായതോടെ സ്വർണ നിക്ഷേപം ഉയരുകയും വിപണിയിൽ സ്വർണവില കൂടുകയും ചെയ്തിരുന്നു. സുരക്ഷിത നിക്ഷേപമായി സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി…

Read More

ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ?; ശശിതരൂരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം

തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട്…

Read More

മാളയിൽ മക്കളുടെ മുന്നിലിട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

തൃശൂർ: മാള അഷ്ടമിച്ചിറയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. അഷ്ടമിച്ചിറ സ്വദേശി വി.വി. ശ്രീഷ്മ മോൾ(39) ആണ് കൊല്ലപ്പെട്ടത്. മക്കളുടെ മുന്നിൽ വച്ചാണ് ശ്രീഷ്മയെ ഭർത്താവ് ആക്രമിച്ചത്. സംഭവത്തിൽ ഭർത്താവ് വാസനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

Read More

കുടുംബവഴക്ക്; പോത്തൻകോട്  രണ്ട് പേർക്ക് വെട്ടേറ്റു

തിരുവനന്തപുരം: പോത്തൻകോട് കുടുംബവഴക്കിനിടെ രണ്ട് പേർക്ക് വെട്ടേറ്റു.  പന്തലക്കോട് സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചാരുംമൂട് സ്വദേശി കൊച്ചുമോനാണ് വെട്ടിയത്. സംഭവത്തിന് ശേഷം കൊച്ചുമോൻ ഒളിവിൽ പോയി. കുടുംബപ്രശ്നം സംസാരിക്കുന്നതിനിടയിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൊച്ചുമോൻ്റെ അമ്മാവൻ്റെ മകളുടെ ഭർത്താവ് ശരത്തിൻ്റെ ബന്ധുക്കളാണ് വെട്ടേറ്റവർ. കുടുംബ പ്രശ്നം സംസാരിക്കുന്നതിനിടയിൽ കൊച്ചുമോനെ പന്തലക്കോട് നിന്ന് എത്തിയ ശരത്ത്, രാജേഷ്, മഹേഷ് എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഇതിനിടയിൽ കയ്യിൽ കത്തി കരുതിയിരുന്ന…

Read More

പത്തനംതിട്ട പെരുനാട് സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; 3 പേർ കസ്റ്റഡിയിൽ

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ കുത്തേറ്റ് യുവാവ് മരിച്ചു. സിഐടിയു പ്രവർത്തകൻ ജിതിൻ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഖിൽ, ശരൺ, ആരോമൽ എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ 8 പേർ പ്രതികളായുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികൾ ബിജെപി, ആർഎസ്എസ് പ്രവർത്തരാണെന്നു സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു. കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ തർക്കമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിതിന്റെ മൃതദേഹം ആശുപത്രിയിലേക്ക്…

Read More

തിരുവനന്തപുരത്ത് പതിനൊന്ന് വയസുകാരി തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണത്ത് പതിനൊന്ന് വയസുകാരി തൂങ്ങി മരിച്ച നിലയില്‍. കുട്ടിയെ വീട്ടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലില്‍ കെട്ടിയ റിബണ്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് സംഭവം. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചപ്പോള്‍ സംഭവിച്ചതാകാമെന്നാണ് സൂചന. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആണ് സംഭവം. ഇളയ കുട്ടിയാണ് വിവരം അയല്‍ക്കാരെ അറിയിച്ചത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി റിബണ്‍ മുറിച്ച് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.കുട്ടികള്‍ തമ്മില്‍ കളിക്കുന്നതിനിടെ സംഭവിച്ചതാകാം എന്നാണ്…

Read More

കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 779 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. ചാലിയം സ്വദേശി കെ. സിറാജാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ നിന്നും കോഴിക്കോട്ടെത്തിച്ച എംഡിഎംഎക്ക് 30 ലക്ഷത്തിലധികം രൂപ വിലവരും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിറങ്ങി വന്ന സിറാജിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിറാജ് ഡല്‍ഹിയില്‍ നിന്നും ഗോവയിലേക്ക് ട്രെയിനില്‍ എംഡിഎംഎ കൊടുത്ത് വിട്ടു. പിന്നീട് ഗോവയിലേക്ക് ഫ്‌ലൈറ്റിലെത്തി അവിടെ നിന്നും ട്രെയിനില്‍ കോഴിക്കോട്ടെത്തിക്കുകയായിരുന്നു. ഇത്രയും വലിയ അളവിലുള്ള ലഹരി മരുന്ന് ആര്‍ക്കൊക്കെ എവിടെയൊക്കെ…

Read More

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു; ഞെട്ടി കുടുംബം

പത്തനംതിട്ട: കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്.മാടത്തുംപടി ജംഗ്ഷനു സമീപം തെക്കേതില്‍ മോഹന്‍ പ്രഭയുടെ വീട്ടിലെ കാഴ്ചയാണിത്. പുനലൂര്‍-മൂവാറ്റുപുഴ പാതയോടു ചേര്‍ന്നാണ് മോഹന്‍ പ്രഭയും കുടുംബവും താമസിക്കുന്നത്. വീടിന്റെ പിന്നില്‍ എല്ലാ മഴക്കാലത്തും പാറയിടുക്കില്‍ നിന്ന് ഉറവ രൂപപ്പെടാറുണ്ട്. ഉറവയിലെ വെള്ളം ഒഴുകിപ്പോകുന്നിടത്താണ് കിണര്‍. രണ്ടു മാസത്തിലധികമായി ഉറവയിലെ നീരൊഴുക്ക് നിലച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കടുത്ത ചൂടിനിടെ ഉറവയില്‍ നിന്ന്…

Read More

പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍.

തൃശൂര്‍: ചാലക്കുടി പോട്ടയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെയാണ് പൊലീസ് പിടികൂടിയത്. 10 ലക്ഷം രൂപ ഇയാളുടെ പക്കലില്‍ നിന്ന് കണ്ടെടുത്തു. കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് കവര്‍ച്ച നടന്നത്. 15ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതിയെയാണ് പിടികൂടിയത്. ഒറ്റയ്ക്കു സ്‌കൂട്ടറോടിച്ചെത്തി ബാങ്ക് ശാഖയിലെ ജീവനക്കാരെ കത്തിമുനയില്‍ ബന്ദിയാക്കി നിര്‍ത്തിയാണ് പ്രതി കവര്‍ച്ച നടത്തിയത്. 4 സംഘമായി…

Read More

സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചുവെന്ന് പരാതി

ലഖ്‌നൗ: സ്ത്രീധനം കൂടുതല്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ ഭാര്യയ്ക്ക് എച്ച്‌ഐവി കുത്തിവെച്ചുവെന്ന് പരാതി. ഉത്തര്‍പ്രദേശിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. 2023ല്‍ ഫെബ്രുവരി 15ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നുള്ള നാതിറാം സൈനിയുടെ മകന്‍ അഭിഷേക് എന്ന സച്ചിന് തന്റെ മകള്‍ സോണാല്‍ സൈനിയെ വിവാഹം കഴിപ്പിച്ച് നല്‍കി. വിവാഹത്തില്‍ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നല്‍കി. ഇതൊക്കെ നല്‍കിയിട്ടും ഭര്‍തൃവീട്ടുകാര്‍ സന്തുഷ്ടരായിരുന്നില്ല. കുഴച്ച് കഴിഞ്ഞപ്പോള്‍ അവര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial