നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണ തീയതി സംബന്ധിച്ച പരാമർശം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികാഘോഷ വേളയിൽ മരണ തിയതി സംബന്ധിച്ച പരാമർശം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. കൊൽക്കത്ത പൊലീസാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിന്മേലാണ് കൊൽക്കത്തയിലെ ഭവാനിപൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 -നായിരുന്നു സംഭവം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ…

