മൂന്നു കുടുംബങ്ങളിലെ 17 പേര്‍, നടുക്കമായി മരണ പരമ്പര; കശ്മീര്‍ ഗ്രാമത്തിലെ ദുരൂഹത നീക്കാന്‍ കേന്ദ്ര സംഘം
ശ്രീനഗര്‍: മൂന്നു കുടുംബങ്ങളിലായി പതിനേഴു പേരുടെ അടുത്തടുത്തുള്ള മരണത്തിന്റെ ഞെട്ടലിലാണ്, കശ്മീരിലെ ബധാല്‍ ഗ്രാമം. പതിമൂന്നു കുട്ടികള്‍ ഉള്‍പ്പെടെയാണ് ദുരൂഹമായി മരണത്തിനു കീഴടങ്ങിയത്. പകര്‍ച്ചവ്യാധിയോ മറ്റേതെങ്കിലും രോഗവ്യാപനമോ അല്ല മരണത്തിനു കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ആശങ്കയേറി. ഇപ്പോള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉന്നത തല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്, രജൗറി ജില്ലയിലെ ഗ്രാമത്തിലേക്ക്. ഡിസംബര്‍ ഏഴിനും ജനുവരി 19നും ഇടയിലുള്ള ദിവസങ്ങളിലായാണ് പതിനേഴു പേര്‍ മരിച്ചത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്‌നമൊന്നും ഇല്ലാതിരുന്ന ഇവരുടെ ശരീരത്തില്‍ നാഡീ വിഷത്തിന്റെ…

