Headlines

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസില്‍ യാത്രക്കാരിയുടെ സ്വർണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ. മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസും ആർപിഎഫും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരിൽ നിന്ന് രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിനിയുടെ പാദസരമാണ് കൊച്ചുവേളി സ്റ്റേഷനിൽ വെച്ച് ശ്രീജിത്ത് മോഷ്ടിച്ചത്.ശ്രീജിത്തും ഇതേ ട്രെയ്നിലാണ് കൊച്ചുവേളിയിലേക്ക് യാത്ര ചെയ്തത്. രാവിലെ അഞ്ചരയ്ക്ക് കൊച്ചുവേളി സ്റ്റേഷനിലെത്തിയ ട്രെയിൻ നാഗർകോവിലേക്കുള്ള യാത്രക്ക് മുൻപായി…

Read More

യുവതിയുടെ നഗ്നചിത്രം പകർത്തി ലൈംഗികപീഡനം, 61 ലക്ഷം തട്ടിയെടുത്തു; മന്ത്രവാദിയും സഹായിയും അറസ്റ്റിൽ

ചാവക്കാട് : യുവതിയെ, ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ മന്ത്രവാദം വഴി തീര്‍ത്തുതരാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും 61 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ മന്ത്രവാദിയും സഹായിയും അറസ്റ്റില്‍. മന്ത്രവാദി മലപ്പുറം മാറഞ്ചേരി മാരാമുറ്റം കാണാക്കോട്ടയില്‍ വീട്ടില്‍ താജുദ്ദീന്‍ (46), ഇയാളുടെ സഹായി വടക്കേക്കാട് നായരങ്ങാടി കല്ലൂര്‍ മലയംകളത്തില്‍ വീട്ടില്‍ ഷെക്കീര്‍ (37) എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണു യുവതി. മന്ത്രവാദിയുടെ ശിഷ്യനെന്ന് വിശ്വസിപ്പിച്ച് ഷെക്കീര്‍ യുവതിയുടെ വീട്ടില്‍…

Read More

സി പി എം സംസ്ഥാന കമ്മിറ്റിയംഗം എസ്‌. രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു

സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എസ്‌ രാജേന്ദ്രന്റെ മകൻ വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം പട്ടം ഉള്ളൂർ കൃഷ്‌ണനഗർ പൗർണമിയിൽ ആർ എൽ ആദർശ് (36) ആണ് മരിച്ചത്. തിരുവനന്തപുരം ലുലു ഹൈപ്പർ മാർക്കറ്റിലെ ഡെപ്യൂട്ടി ജനറൽ മാനേജറാണ്‌. ദേശാഭിമാനി ഓൺലൈൻ മുൻ അസിസ്റ്റന്റ് മാനേജരുമായിരുന്നു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴയിൽ ഞായർ രാത്രി 9.15 ഓടെയാണ് അപകടം. ആദർശ്‌ സഞ്ചരിച്ച കാറിൽ ചരക്കുമായിവന്ന നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സ്വകാര്യ വ്യക്തിയുടെ…

Read More

കയർബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി

ഡൽഹി: കയർബോർഡിൽ തൊഴിൽ പീഡനമെന്ന് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്താനത്താണ് പരാതി ഉയർന്നിരിക്കുന്നത്. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും ഇവിടുത്തെ ജീവനക്കാരിയെ ഗുരുതര രോഗത്തിലേക്ക് കൊണ്ടെത്തിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധു സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മധുവിന്‍റെ കുടുംബം തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ജോളി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്‍റെ കുടുംബം പരാതി…

Read More

ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയാണ് സംഭവം. ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിൽ ചെളിയില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 54 വയസായിരുന്നു. രാവിലെ ഓട്ടോയുമായി വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളങ്ങര ഭാഗത്ത് ഓട്ടോ കണ്ടെത്തുകയും വിഴിഞ്ഞത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന കായലിലിറങ്ങി മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്. ഭാര്യ: പ്രിയ. മക്കള്‍: ദീപക്ക്,…

Read More

കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും

Read More

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം സ്റ്റേഷനിൽ വിവിധ ദിവസങ്ങളിൽ പ്രീ എൻഐ/എൻഐഎൽ പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 19 -ാം തിയതിവരെയാണ് ട്രെയിനുകളുടെ നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ:

Read More

സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില ;2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ  താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: നാളെയും  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ…

Read More

പത്തനംതിട്ട മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള മാലക്കരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial