Headlines

കോന്നിയിൽ 19 കാരി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണ് മരണകാരണമെന്ന് ആരോപണം

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ 19 കാരി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂരിലെ ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി ഗായത്രിയെയാണ് വാടക വീട്ടിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആർമി റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് അമ്മ ആരോപിച്ചു. ഹോട്ടൽ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മകളെ കാണുന്നത്. സ്ഥാപനത്തിലെ അധ്യാപകനായ വിമുക്ത ഭടനെതിരെയാണ് അമ്മ രാജി ആരോപണം ഉന്നയിച്ചത്….

Read More

ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് എഴുതി;സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിയെ സഹപാഠിയുടെ അച്ഛൻ ക്രൂരമായി മർദിച്ചു. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്താണ് സംഭവം. പികെ എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ലിജിനെയാണ് സഹപാഠിയുടെ അച്ഛൻ ഒരു ദയയും കൂടാത്ത മർദിച്ചത്. ക്ലാസിൽ ബഹളം വച്ച സഹപാഠിയുടെ പേര് ബോർഡിൽ എഴുതിയ വിരോധത്തിലാണ് മർദനം ഉണ്ടായത്. ഈ മാസം 6 ന് സംഭവിച്ച മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സഹപാഠിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മർദനമേറ്റ ലിജിൻ എട്ടാം ക്ലാസിലെ ക്ലാസ് ലീഡർ കൂടിയാണ്….

Read More

പാലോട് പച്ചമലയിൽ റബ്ബർ ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു

തിരുവനന്തപുരം: പാലോട് പച്ചമലയിൽ റബ്ബർ ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു. അജയകുമാർ എന്ന ടാപ്പിങ് തൊഴിലാളിയെയാണ് പെരുമ്പാമ്പ് കടിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇയാളെ കടിച്ച ശേഷം പാമ്പ് സമീപത്തുള്ള കല്ല് കെട്ടിനിടയിലെ മാളത്തിലേക്ക് കയറി പോയി. പാമ്പ് കടിയേറ്റ അജയകുമാർ ആശുപത്രിയിൽ ചികിത്സ തേടി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷം കല്ല് കെട്ടിനിടയിൽ നിന്നും പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടു പിടികൂടി. സ്നെയ്ക്ക് കാച്ചര്‍മാരാണ് പെരുമ്പാമ്പിനെ പിടികൂടിയത് അഞ്ച് അടി നീളമുള്ള പെരുമ്പാമ്പാണിത്. പിന്നീട് ഇതിനെ…

Read More

കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ ; കോഴിക്കോട് അഞ്ച് യുവാക്കൾ അറസ്റ്റിൽ

വളയം: കിണറ്റിൽ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു കഴിച്ച് യുവാക്കൾ. സംഭവത്തിൽ കോഴിക്കോട് വളയത്ത് അഞ്ച് യുവാക്കളെ ഇന്നലെ രാത്രിയും  പുലർച്ചെയും വീട്ടിലെത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. രണ്ട് വീടുകളിൽ നിന്ന് ഇറച്ചിയും വനം വകുപ്പ് പിടികൂടി. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച്ച രാവിലെയാണ് വളയത്തെ വീട്ട് കിണറ്റിൽ കാട്ടുപന്നി വീണത്. നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ…

Read More

ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു, തൊട്ടടുത്ത പറമ്പിലേക്കും പടർന്നു; ഫയർഫോഴ്സെത്തിയതിനാൽ അപകടമൊഴിവായി

           തിരുവനന്തപുരം: മുക്കോല ഇന്ത്യൻ ബാങ്കിന് പുറകു വശത്തുള്ള ആൾതാമസമില്ലാത്ത വീടിന് തീപിടിച്ചു. വീട് നിൽക്കുന്ന സ്ഥലത്ത് നിന്നും കാറ്റടിച്ച് സമീപത്തെ പറമ്പിലേക്കും പെട്ടെന്ന് തീപടർന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. പറമ്പിൽ ഉണങ്ങിയ മരക്കമ്പുകൾ കുറേയുണ്ടായിരുന്നു. ഇതിലേക്ക് തീപടർന്നത് ശ്രദ്ധയിൽപെട്ട  നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രിച്ചത്. ചിറയിൻകീഴ് സ്വദേശിയായ ശ്രീകുമാറിന്‍റെ ഷീറ്റ് മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർ ഫോഴ്സ് പറഞ്ഞു. വിഴിഞ്ഞം നിലയത്തിൽ നിന്ന്…

Read More

സ്വകാര്യ സർവകലാശാലകൾക്ക് എതിരെ
എഐഎസ്എഫ്

തിരുവനന്തപുരം:  ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് കൊണ്ട്  സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ അനുവദിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്ഥാവിച്ചു.വിദ്യാഭ്യാസ മേഖലയുടെ വാണിജ്യ വത്കരണം ലക്ഷ്യം വെക്കുന്ന ശ്യാം ബി മേനോൻ കമ്മിറ്റിയുടെ വിവാദ നിർദേശം വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തിൽനിന്ന് ഗവണ്മെന്റിന് പിന്മാറേണ്ട സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും എ ഐ എസ് എഫ് കുറ്റപ്പെടുത്തി.യാതൊരു നിയന്ത്രണങ്ങളും പാലിക്കാതെ മെറിറ്റും സാമൂഹ്യ നീതിയും…

Read More

യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍

കോഴിക്കോട്: യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കണ്ടെത്തി. വടകര കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ്(36) ആണ് മരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സുഹൃത്തുകള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിന്‍ രമേഷ് . ഷബിന്‍ ബാംഗളൂരുവിലെ മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഷബിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിന്‍ ബെംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. തനിച്ചാണ് ഷിബിൻ…

Read More

‘ആർക്കും വിലക്കില്ല; എല്ലാ സിനിമ പ്രേമികൾക്കും സ്വാഗതം’; പ്രചരിക്കുന്നത് നോട്ടീസ് വ്യാജമെന്ന് വനിത തിയേറ്റർ

     എറണാകുളം : സിനിമ റിവ്യൂവേഴ്‌സിനും ഓൺലൈൻ മീഡിയയ്ക്കും വിലക്കേർപ്പെടുത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് വനിത തിയേറ്റർ. വനിതാ തിയേറ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ അറിയിപ്പ് പ്രചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജമാണെന്നും അതുമായി തിയേറ്ററിന് ബന്ധമില്ലെന്നും വനിത തിയേറ്റർ അറിയിച്ചു. എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും ഔദ്യോഗിക സോഷ്യൽ മീഡിയ വഴി നടത്തുന്നതായിരിക്കുമെന്ന് തിയേറ്റർ വ്യക്തമാക്കി. എല്ലാ സിനിമ പ്രേമികൾക്കും തിയേറ്ററിലേക്ക് സ്വാഗതമെന്നും എല്ലാവർക്കും സുഖപ്രദമായ തീയേറ്റർ…

Read More

സ്വകാര്യ സർവകലാശാലകൾക്ക് അനുമതി; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി. കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയുടെ നടപ്പ് സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും. ഈ മാസം 13ന് ബിൽ സഭയിൽ കൊണ്ടുവരാൻ ധാരണ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് ഉന്നയിച്ചു. എതിർപ്പിനെ തുടർന്ന് കരട് ബില്ലിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചു. സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും…

Read More

മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി; ചെവിക്കും താടിയെല്ലിനും പൊട്ടൽ

തിരുവനന്തപുരം: മരണവീട്ടിലുണ്ടായ തർക്കം അറിഞ്ഞെത്തിയ പൊലീസ് സംഘം യുവാവിനെ വളഞ്ഞിട്ട് തല്ലി പരുക്കേൽപിച്ചു. സംഭവത്തിൽവലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാനൊരുങ്ങുകയാണ് യുവാവ്. ശംഖുമുഖം ഡൊമസ്റ്റ‌ിക് എയർപോർട്ടിനു സമീപം ചിത്രനഗർ സ്വദേശി ദത്തൻ ജയന് (25) ആണ് പൊലീസിൻ്റെ ലാത്തിയടിയിൽ സാരമായി പരുക്കേറ്റത്. ചെവിക്കും താടിയെല്ലിനും പൊട്ടലും ശരീരമാസകലം മുറിവുമുണ്ടായി. 2ാം തിയതി രാത്രി ദത്തന്റെ അമ്മയുടെ ബന്ധത്തിലുള്ള സഹോദരിയുടെ വീട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ഭർത്താവ് ജീവനൊടുക്കിയതിനെ ചൊല്ലി മരണദിവസം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial