Headlines

പത്തനംതിട്ട ലോ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ഭീക്ഷണിയുമായി കോളേജ് കെട്ടിടത്തിന്റെ മുകളിൽ., അനുനയവുമായി മാനേജ്മെന്റ്.

പത്തനംതിട്ട: അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്നാരോപിച്ച് കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർത്ഥി. പത്തനംതിട്ട മൌണ്ട് സിയോൺ ലോ കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അശ്വിനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. അശ്വിൻ കണ്ടെത്തിയ നിരവധി വിദ്യാർത്ഥികളാണ് അനധികൃതമായി ഹാജർ വെട്ടിക്കുറച്ചു എന്ന പരാതിയുമായി പ്രതിഷേധം നടത്തുന്നത്. ഡിറ്റൻഷൻ നടപടി നേരിട്ട അശ്വിൻ കെട്ടിടത്തിന് മുകളിലും മറ്റ് വിദ്യാർത്ഥികൾ കോളേജിലുമാണ് പ്രതിഷേധം നടത്തുന്നത്. അതിനിടെ, സംഭവത്തിൽ അനുനയ ശ്രമവുമായി മാനേജ്മെൻ്റ് പ്രതിനിധികൾ രംഗത്തെത്തി. അശ്വിനടക്കം…

Read More

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ.

തിരുവനന്തപുരം: ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വെള്ളനാട് ശ്രീകണ്ഠനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്ന വെള്ളനാട് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ സിന്ധുവിനെയാണ് ഇയാൾ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും അടിക്കാൻ കൈ ഓങ്ങുകയും ചെയ്തത്. ഡിസംബർ 6നാണ് സംഭവം നടന്നത്. സിന്ധു പരാതി നൽകിയതിന് പിന്നാലെ ശ്രീകണ്ഠൻ മുൻകൂർ ജാമ്യം തേടി കോടതിയെ…

Read More

വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിനിൻ്റെ ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽ നിന്ന് 20 ബോഗികളാണ് വർധിപ്പിച്ചത്. 18 ചെയർകാർ കൊച്ചുകളും രണ്ട് എക്സിക്യുട്ടീവ് ചെയർകാർ കൊച്ചുകളുമാകും. സർവീസ് നാളെ മുതൽ നടത്താനും തീരുമാനമായി. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പുതിയ അപ്‌ഡേറ്റുമായി റെയിൽ വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു തരത്തിൽ, ഒരു തരത്തിൽ ഒരു തരത്തിൽ രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്നതായിരിക്കും…

Read More

500 രൂപയ്ക്കു വേണ്ടിയുള്ള സഹോദരങ്ങളുടെ തർക്കത്തിനിടയിൽസഹോദരൻ അനുജനെ കുത്തി കൊലപെടുത്തി

മുംബൈ: താനെയിലെ കല്യാൺ ഏരിയയിൽ 500 രൂപയുടെ തർക്കത്തിനിടയിൽ യുവാവ് സ്വന്തം അനുജനെ കുത്തിക്കൊലപ്പെടുത്തി. 32 വയസുകാരനായ യുവാവ് 27 വയസുകാരനായ അനുജനാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതി സലിം ഷമീമിൻ്റെ പോക്കറ്റിൽ നിന്ന് അനുജൻ നസീം ഖാൻ അനുവാദം ചോദിക്കാതെ 500 രൂപയെടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രകോപിതനായ പ്രതിയും…

Read More

പഴകിയ ബസുകൾ ആക്രി വിലയ്ക്കു വിറ്റു KSRTC.

ആലപ്പുഴ: എട്ടുവർഷത്തിനിടെ കെ. എസ്. ആർ. ടി. സി. 2,089 പഴകിയ ബസുകൾ ആക്രിവിലയ്ക്കു വിറ്റ് നേടിയത് 39.78 കോടി രൂപ. 1998 മുതൽ 2017 വരെ വാങ്ങിയ വാഹനങ്ങളിൽ ഓടിക്കാനാകാത്ത നിലയിലുള്ള ബസുകളാണ് ഇങ്ങനെ വിറ്റത്. ഇതിൽ 2007-നു ശേഷമുള്ള അപകടത്തിലും മറ്റും തകർന്ന് ഉപയോഗിക്കാനാകാത്തതായിരുന്നു. ബാക്കിയുള്ളവയിൽ മിക്കതും കാലാവധി കഴിഞ്ഞതാണ്. ഇവ കെ. എസ്. ആർ. ടി. സി. പൊളിച്ചു വാങ്ങാറില്ല. പകരം കേന്ദ്ര സ്ഥാപനമായ മെറ്റൽ സ്റ്റീൽ ട്രേഡിംഗ് കോർപ്പറേഷൻ മുഖേന ഓൺലൈൻ…

Read More

സ്കൂൾ അധികൃതരുടെ ക്രൂരതയിൽ കാഴ്ച നഷ്ടപ്പെട്ടു വിദ്യാർത്ഥി.

ചെന്നൈ: സർക്കാർ സ്‌കൂളിൽ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്ന ജോലിചെയ്ത ദളിത് വിദ്യാർത്ഥിയുടെ ഒരു കാഴ്ച്ച നഷ്ടമായി. മധുര കപ്പലൂരിലുള്ള സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയായ യുവരാജിൻ്റെ കാഴ്ചയാണ് പൊടിയേറ്റ് നഷ്ടമായത്. പൊടിവീണ് കണ്ണിൻ്റെ സ്ഥിതി ഗുരുതരമായിട്ടും യഥാസമയം ആശുപത്രിയിൽ എത്തിക്കാതിരുന്നതിനാൽ കാഴ്ച നഷ്ടമായെന്ന് ഡോക്ടർമാർ പറഞ്ഞു. ശുചീകരണ തൊഴിലാളിയുടെ മകനായ യുവരാജ് അടക്കം സ്‌കൂളിലെ ചില ദളിത് വിഭാഗം വിദ്യാർത്ഥികളെ അധ്യാപകര് നിര്ബന്ധപൂര്വ്വം ജോലിചെയ്യുന്നത് പതിവായിരുന്നുവെന്ന ആരോപണവും ഉയര്ന്നിട്ടുണ്ട്. കണ്ണിൽ പൊടിവീണ് ക്ലാസിൽ തുടരാൻകഴിയാത്ത സ്ഥിതിയിലായിട്ടും യുവരാജിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ…

Read More

തമിഴ്നാട് റാണിപ്പെട്ടി അപകടം നാലു പേർ മരണപെട്ടു മുപ്പതിലേറെ പേർക്ക്

ചെന്നൈ: തമിഴ്നാട് റാണിപ്പെട്ടിയിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു. പരിക്കേറ്റവർ…

Read More

വയനാട് വന്യജീവി ആക്രമണം രൂക്ഷം ആടിനെ കൊന്നത് കടുവയാണോ എന്ന് സംശയം

വയനാട്: വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും വന്യ ജീവി ആക്രമണം. വട്ടമല സ്വദേശിയുടെ ആടിനെയാണ് കൊന്നത്. രണ്ട് ദിവസം മുൻപ് സമീപ പ്രദേശത്ത് മറ്റൊരു കർഷകന്റെ ആടിനെ കൊന്നു തിന്ന കടുവ തന്നെയാണോ ഇതെന്നാണ് നിലവിലുള്ള സംശയം. വട്ടമല സ്വദേശിയായ ജിജോയുടെ ആടിനെയാണ് കൊന്നത്. ഈ പ്രദേശത്തോട് ചേർന്ന് തന്നെയാണ് കഴിഞ്ഞ ദിവസം അമരക്കുനിയിലെ ജോസഫ് എന്ന കർഷകന്റെ ആടിനെ കടുവ കൊന്നത്. അതെ ദിവസം തന്നെ അമരക്കുനിയിലെ കവലയ്ക്കടുത്ത് ഡി.എഫ്.ഒ പരിശോധന നടത്തിയിരുന്നു. പ്രദേശവാസികളായ ജനങ്ങൾക്ക്…

Read More

നാഡി തരംഗിണിയ്ക്ക് സിഡിഎസ്‍സിഒ യുടെ അംഗീകാരം

ന്യൂഡൽഹി: നാഡിമിഡിപ്പ് പരിശോധിക്കാനുള്ള ആയുർവേദ മെഡിക്കൽ ഉപകരണത്തിന് സെൻ‍ട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‍സിഒ) അംഗീകാരം. ആത്രേയ ഇന്നൊവേഷൻസ് നിർമ്മിക്കുന്ന ‘നാഡി തരംഗിണി’ എന്ന ഉപകരണത്തിനാണ് സിഡിഎസ്‍സിഒ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമാണ് ‘നാഡി തരംഗിണി’. ഐഐടി ബോംബൈയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രൊഫ. ജെബി ജോഷി എന്നിവർ ചേർന്നാണ് നാഡി തരംഗിണി വികസിപ്പിച്ചെടുത്തത്. പൂനെയിലെ ഹിഞ്ജെവാഡിയിൽ സ്ഥിതി ചെയ്യുന്ന ആത്രേയ ഇന്നൊവേഷൻസാണ്…

Read More

വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേർ അറസ്റ്റിൽ

ചാലക്കുടി: വാട്ടർതീം പാർക്കിൽ അധ്യാപികയോട് അപമര്യാദയായി പെരുമാറിയ അഞ്ചുപേർ അറസ്റ്റിൽ. ഒറ്റപ്പാലം സ്വദേശികളായ വല്ലപ്പുഴ മഠത്തിൽ ഉമ്മർ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തിൽ മുബഷീർ (32) എന്നിവരാണ് അറസ്റ്റിലായത്. വാട്ടർതീം പാർക്കിൽ കുട്ടികൾക്കൊപ്പമെത്തിയ അധ്യാപികയോടാണ് പ്രതികൾ അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്ത അധ്യാപകനെ ഇവർ മർദ്ദിക്കുകയും ചെയ്തിരുന്നു. മലപ്പുറം നെടിയിരിപ്പ് എം.എം.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകർ വാട്ടർതീം പാർക്കിലെത്തിയത്. അധ്യാപിക മൊബൈൽഫോണിൽ സംസാരിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial