Headlines

സംസ്ഥാന സമ്മേളനത്തിന് ഫ്ലക്സ് വച്ചു; സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് കോർപറേഷൻ

  കൊല്ലം: സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൊടികളും ഫ്ലക്സുകളും സ്ഥാപിച്ചതിന് സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് കൊല്ലം കോർപറേഷൻ. നഗരത്തില്‍ അനധികൃതമായി ഇരുപതു ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും 2,500 കൊടികള്‍ കെട്ടിയതിനുമാണ് ജില്ലാ സെക്രട്ടറി പിഴ അടക്കേണ്ടത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ്‌ സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നെങ്കിലും കോർപറേഷൻ തീരുമാനമെടുത്തിരുന്നില്ല. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്ത രീതിയിലാണ് ഫ്ലക്സുകളും കൊടിയും സ്ഥാപിച്ചതെന്ന് സിപിഎം അവകാശപ്പെടുന്നു. പിഴ അടക്കണോ അതോ കോടതിയില്‍ പോവണോ എന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും.

Read More

സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ല; കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊല്ലം : കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉപയോഗിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നു. നിയമ വിരുദ്ധമായി നിരന്തരം ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും ഉയരുന്നു. സര്‍ക്കാരിന്റെ ഉത്തരവുകള്‍ സര്‍ക്കാര്‍ പോലും നടപ്പാക്കുന്നില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിയമത്തിന് മുകളിലാണെന്ന…

Read More

സിസിടിവി കണ്ട് ബൈക്ക് മോഷണ കേസ് പ്രതിയെ തപ്പിയെത്തിയ പൊലീസിന് ഞെട്ടൽ, പ്രതി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ ഉടമ

                തിരുവനന്തപുരം: മോട്ടോർ സൈക്കിൾ മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് – ചെങ്കോട്ട സ്വദേശി മുഹമ്മദ് യൂസഫ് (55) ആണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 23ന് രാവിലെ കല്ലറ പള്ളിമുക്കിൽ ടൂവീലർ വർക്ക് ഷോപ്പിന് സമീപം വച്ചിരുന്ന ബൈക്ക് മോഷണം പോയിരുന്നു. പാൽകുളങ്ങര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാങ്ങോട് പോലീസ് സിസിടിവി ദൃശ്യം വച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുന്നുരിൽ 3 മാസമായി റഫ്രിജറേറ്റർ സർവ്വീസ് സെന്റർ…

Read More

തൃശൂരിൽ ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

           തൃശൂര്‍ : ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടില്‍ ഗോള്‍ഡന്‍ എന്ന് വിളിക്കുന്ന സതീശന്‍,  ഇയാളുടെ മകന്‍ മായപ്രയാഗ് എന്നിവരെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പമംഗലം കൊപ്രക്കളത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടില്‍ സഗീറിനെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഫെബ്രുവരി അഞ്ചാം തീയതി കൊപ്രക്കളത്തുള്ള സഗീറിന്റെ ആധാരമെഴുത്ത് ഓഫീസില്‍ സതീശന്റെ പേരിലുള്ള വസ്തു വില്‍ക്കുന്നതിനായി…

Read More

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; സിഎംഎസ് കോളജും കെസിഎയും കരാർ ഒപ്പിട്ടു

              കോട്ടയം : കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ് ഗ്രൗണ്ട് 30 വർഷത്തേക്ക് കെസിഎയ്ക്ക് കൈമാറും. ഇന്നു രാവിലെ 9.30 ന് കോട്ടയം സിഎസ്ഐ മധ്യകേരള മഹായിടവക ഓഫിസില്‍വച്ച് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പുവച്ചു. നിർമാണത്തിന്റെ ആദ്യഘട്ടം അടുത്ത മാസം…

Read More

കാലു തല്ലിയൊടിക്കാന്‍ കൊട്ടേഷന്‍ കൊടുത്തു: കാല് കിട്ടിയില്ല, വണ്ടി കത്തിച്ചിട്ടുണ്ടെന്ന് പ്രതി; പക്ഷേ കത്തിച്ച വണ്ടി മാറി പോയി

കാലു തല്ലിയൊടിക്കാന്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് അക്രമികള്‍ ചുങ്കം സ്വദേശിയുടെ വാഹനം കത്തിച്ചത് ആളുമാറി. കാല് തല്ലിയൊടിക്കാനുള്ള കൊട്ടേഷന് പകരമായി അക്രമികള്‍ വാഹനം കത്തിച്ചുവെന്ന് കൊട്ടേഷന്‍ നല്‍കിയയാളെ അറിയിച്ചപ്പോഴാണ് വാഹനം മാറിപ്പോയ കാര്യം വ്യക്തമാകുന്നത്. സംഭവത്തില്‍ കൊട്ടേഷന്‍ നല്‍കിയയാളേയും ഏറ്റെടുത്തവരേയും പൊലീസ് അറസ്റ്റ് ചെയ്തു. ചുങ്കം സ്വദേശിയും ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമയുമായ റിധുവിന്റെ കാലു തല്ലി ഒടിക്കാന്‍ കൊട്ടേഷന്‍ കൊടുത്ത ഫറോക്ക് കോളേജ് കരുമകന്‍ കാവിന് സമീപം നടുവിലക്കണ്ടിയില്‍ ലിന്‍സിത്ത് ശ്രീനിവാസനേയും കൊട്ടേഷന്‍ ഏറ്റെടുത്ത സംഘത്തില്‍…

Read More

താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസ്

മലപ്പുറം താനൂരിൽ കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയതായി പൊലീസിന് തെളിവുകൾ ലഭിച്ചു. മുംബൈയിലെ ഒരു സലൂണിലെത്തിയ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കുട്ടികളുടെ കൈവശം ധാരാളം പണമുണ്ടായിരുന്നുവെന്ന് സലൂണിലെ ജീവനക്കാരി പറഞ്ഞതായാണ് വിവരം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന സിസിടിവിയും ലഭിച്ചു. കുട്ടികൾക്കായി മുംബൈയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇരുവരുടെയും ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച…

Read More

പ്രണയബന്ധത്തിൽ നിന്നും പിൻമാറിയില്ല; 19 കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിൽ കീഴടങ്ങി

ആന്ധ്രാപ്രദേശ്: 19 വയസ്സുള്ള മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. മകളുടെ പ്രണയബന്ധം അംഗീകരിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഗുണ്ടക്കല്‍ സ്വദേശി രാമാഞ്ജനേയുലു കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അനന്ത്പൂർ ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട ഭരതി എന്ന പെണ്‍കുട്ടി കുര്‍ണൂലില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. അതേസമയം ഭാരതി അഞ്ചുവര്‍ഷമായി ഹൈദരാബാദില്‍ ബിരുദവിദ്യാര്‍ത്ഥിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം ഭാരതിയുടെ മാതാപിതാക്കള്‍ അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ബന്ധം…

Read More

ഇൻസ്റ്റഗ്രാം വഴി 15 കാരിയുമായി പരിചയം; 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയ യുവാവ് പിടിയിൽ. 15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് യുവാവ് തട്ടിയെടുത്തത്. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ 24 പവൻ ആഭരണങ്ങളാണ് ഇയാൾ തന്ത്രപൂർവം പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം…

Read More

ബജറ്റ് ടൂറിസം സർവീസുകളുമായി ആറ്റുകാൽ പൊങ്കാലയ്ക്ക് കെ എസ് ആർ ടി സി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരു കെഎസ്ആർടിസി. കിഴക്കേകോട്ടയിൽ നിന്ന് 20 ബസുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി.യുടെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്, വെള്ളനാട്, പേരൂർക്കട എന്നീ യൂണിറ്റുകളിൽ നിന്നും മാർച്ച് 14 വരെ തീർത്ഥാടകരുടെ തിരക്ക് അനുസരിച്ച് ‘ആറ്റുകാൽ’ ക്ഷേത്രം സ്പെഷ്യൽ സർവ്വീസ് ബോർഡ് കൂടുതൽ സർവ്വീസുകൾ നടത്തും. മാർച്ച് 5 മുതൽ ഈ യൂണിറ്റുകളിൽ നിന്നുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial