പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു
കണ്ണൂര്‍: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും കോടിക്കണക്കിനു രൂപ പിരിച്ചെന്ന പരാതിയിൽ സീഡ് സൊസൈറ്റിക്കെതിരെ വീണ്ടും കേസെടുത്തു. കണ്ണൂർ ജില്ലയിലെ ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകാമെന്ന് പറഞ്ഞായിരുന്നു പണപ്പിരിവ്. പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന…

