Headlines

കെ എസ് ആർ ടി സി ബസുകളുടെ വയറിംഗ് നശിപ്പിച്ച സംഭവം; ‘ജീവനക്കാരനാണ് നശിപ്പിച്ചതെങ്കിൽ പിരിച്ചുവിടും’; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി

        തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന പണിമുടക്കിനിടെ ബസുകൾക്ക് കേടുപാട് വരുത്തിയതിൽ സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി പ്രമോജ് ശങ്കറിനാണ് നിർദേശം നൽകിയിരിക്കുന്നത്. കൊട്ടാരക്കരയിലാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചതായി പരാതി ഉയർന്നത് പണിമുടക്കിനിടെ ബസുകൾ സർവീസ് നടത്താതിരിക്കാനാണ് ബസുകളുടെ വയറിംഗ് നശിപ്പിച്ചത്. എട്ട് ബസുകളാണ് ഇത്തരത്തിൽ നശിപ്പിച്ചത്. ഊർജ്ജിതമായ പോലീസ് അന്വേഷണം നടത്തിക്കുന്നതിനും പൊതുമുതൽ നശീകരണം തടയൽ നിയമ പ്രകാരമുള്ള…

Read More

ഭിക്ഷാടനത്തിന്റെമറവിൽ കുറ്റകൃത്യങ്ങൾ പെരുകുന്നു, ഭിക്ഷാടനം  പൂർണ്ണമായി നിരോധിച്ചു ജില്ലാ കളക്ടർ.

ഭോപ്പാൽ: ഭിക്ഷാടനം പൂർണ്ണമായി നിരോധിച്ച് ഭോപ്പാൽ ജില്ലാകളക്ടർ. മധ്യപ്രദേശിലെ ഭോപ്പാൽ ജില്ലയിൽ തിങ്കളാഴ്ചയാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ഭാരതീയ നാഗരിക സുരക്ഷാ സന്ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഭിക്ഷാടനത്തിൻ്റെ മറവിൽ നിരവധി കുറ്റ കൃത്യങ്ങളാണ് നടക്കുന്നത്, ഉത്തരവ് ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ കൗശലേന്ദ്ര വിക്രം അറിയിച്ചു. ആരാധനാലയങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രാഫിക് സിഗ്നൽ, ജംഗ്ഷനുകൾ എന്നിങ്ങനെയുള്ള പൊതുവിടങ്ങളിലെ വ്യക്തികൾ ഒറ്റയ്ക്കും കൂട്ടമായും കുടുംബാഗങ്ങളോടൊപ്പവും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സർക്കാർ…

Read More

വരൻ്റെ വീട്ടുകാർക്ക് ഭക്ഷണം ലഭിച്ചില്ല; വിവാഹം മുടങ്ങി, നവദമ്പതികൾ പോലീസ് സ്റ്റേഷനിൽ വച്ച് വരണമാല്യം ചാർത്തി

സൂറത്ത്: വരന്റെ വീട്ടുകാര്‍ക്കൊപ്പമെത്തിയവര്‍ക്ക് ഭക്ഷണം ലഭിക്കാതെ വന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ദമ്പതികള്‍ വരണമാല്യം ചാര്‍ത്തിയത് പൊലീസ് സ്റ്റേഷനില്‍ വച്ച്. ഗുജറാത്തിലെ സൂറത്തില്‍ ഫെബ്രുവരി രണ്ടിനാണ് സംഭവം. വിവാഹ ചടങ്ങുകള്‍ എതാണ്ട് പൂര്‍ത്തിയായ സമയത്താണ് വരന്റെ വീട്ടുകാരായ എത്തിയ എല്ലാവര്‍ക്കും ഭക്ഷണം ഇല്ലെന്നറിഞ്ഞത്. ഇതോടെ വരന്റെ പിതാവ് വിവാഹം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹത്തിന് തയ്യാറാണെന്ന് വരന്‍ അറിയിച്ചിട്ടും പിതാവ് മകനെ മാല ചാര്‍ത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്…

Read More

സ്കൂൾ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരിക്ക്.

തിരുവനന്തപുരം: സ്കൂൾ വണ്ടിയുടെ പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. രണ്ട് വിദ്യാർത്ഥികൾക്കും നിരവധി യാത്രികർക്കും പരുക്ക്. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ ഓടുന്ന ബസ് നാവായിക്കുളം തട്ടുപാലത്ത് വച്ചാണ് വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാനിൽ ഇടിച്ചത്. വാനിൻ്റെ പിന്നിൽ ബസ് വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൻ്റെ മുൻ ഭാഗത്തെ ഗ്ലാസ് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം. ആയൂർ-ആറ്റിങ്ങൽ റൂട്ടിൽ സർവീസ് നടത്തുന്ന ഹബീബി എന്ന സ്വകാര്യ ബസ് ആണ് റോസ് ഡെയ്ൽ സ്കൂളിലെ വിദ്യാർത്ഥികൾ…

Read More

സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർ‌ക്കാർ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡുകളിൽ ടോൾ പിരിക്കാൻ സർ‌ക്കാർ നീക്കം. 50 കോടിയ്ക്കു മുകളിൽ തുക ചെലവായ റോഡിനും പാലത്തിനുമാണ് ടോൾ പരിഗണനയിലുള്ളത്. കിഫ്ബിയുടെ ശുപാർശ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ, ധന മന്ത്രിമാർ പങ്കെടുത്ത യോഗം അംഗീകരിച്ചു. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പെടെ കഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. റോഡ് ഉൾപ്പെടെയുള്ള പശ്ചാത്തല വികസന മേഖലയിൽ നിന്നു വരുമാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ ദേശീയ പാതയിൽ മാത്രമാണ് ടോൾ പിരിവുള്ളത്. നടപ്പാക്കുന്ന…

Read More

കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം.

തേനി: തമിഴ്നാട് തേനി ജില്ലയിലെ ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശി പിച്ചൈയുടെ ഭാര്യ സരസ്വതി(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം തോട്ടത്തിൽ നിന്നും പണി കഴിഞ്ഞു മടങ്ങുന്നതിനിടെ ആയിരുന്നു സംഭവം. ഭർത്താവിനൊപ്പം വനാതിർത്തിയിലൂടെ പോകുകയായിരുന്ന സരസ്വതിയെ വനത്തിൽ നിന്നുമെത്തിയ കാട്ടാനയാണ് ആക്രമിച്ചത്. തേനി ജില്ലയിലെ ലോവർ ക്യാമ്പിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ലോവർ ക്യാമ്പിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്നു ഇവർ. ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സരസ്വതിയെ ഉടനെ ഗൂഡല്ലൂരിലുള്ള…

Read More

ഇ-വേസ്റ്റുകൾക്കു ഇനി പരിഹാരം മാലിന്യ ശേഖരണത്തിൽ ഹരിതകർമ സേനാംഗങ്ങൾക്ക് പരിശീലനം നൽകി ക്ലീൻ കേരള കമ്പനി

വടക്കാഞ്ചേരി: ഉപയോഗശൂന്യമായ ഇലക്ട്രോണിക്സ് മാലിന്യം ഇനി തലവേദനയാകില്ല. വീടുകളിൽ കെട്ടിക്കിടക്കുന്ന ഇ-മാലിന്യം ശേഖരിക്കാനൊരുങ്ങുകയാണ് വടക്കാഞ്ചേരി നഗരസഭ. പദ്ധതി ഈമാസം 20ന് തുടങ്ങാനാണ് തീരുമാനം. പണം നൽകി ഹരിതകർമസേന മുഖേന ഇ- മാലിന്യം ഇനി ഒഴിവാക്കാം. നഗരസഭയും എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകളും ചേർന്നാണ് മാലിന്യം നീക്കുന്നതിൽ നേതൃത്വം നൽകുന്നത്. പദ്ധതി പരീക്ഷിച്ചശേഷം സംസ്ഥാനത്താകെ ഇ-മാലിന്യ ശേഖരണ നയം സ്വീകരിക്കാനാണ് സർക്കാർ ലക്ഷ്യം. ഹരിത കർമ സേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇ-മാലിന്യം കത്തിക്കുകയോ അംഗീകാരമില്ലാത്ത…

Read More

ഒന്നാം തീയതിയും കുപ്പി റെഡി, മണ്ണാർക്കാട് 35 ലിറ്റർ ചാരായം, ചിറയിൻകീഴ് 21 ലിറ്റർ വിദേശ മദ്യം; 3 പേർ അറസ്റ്റിൽ

        തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈ ഡേയുടെ ഭാഗമായി നടന്ന പരിശോധനകളിൽ വിവിധ ജില്ലകളിൽ നിന്നായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഡ്രൈ ഡേയായ ഒന്നാം തീയതി 35 ലിറ്റർ ചാരായവുമായി  സ്വദേശി ഗോപിനാഥൻ (59 വയസ്) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമായാണ് ഇത്രയും ചാരായം കണ്ടെടുത്തത്. മണ്ണാർക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ അഷറഫും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ്…

Read More

40കിലോ കഞ്ചാവുമായിപോയ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു

മഞ്ചേരി: കഞ്ചാവുമായി രണ്ടുപേരെ മഞ്ചേരി എക്സൈസ് സംഘം അറസ്റ്റുചെയ്തു. 40.82 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. കാരാപറമ്പ്-ആമയൂർ റോഡിൽ വെച്ചാണ് കഞ്ചാവ് കടത്തുകയായിരുന്ന പ്രതികളെയും അവർ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തത്. മൊറയൂർ കീരങ്ങാട്ടുതൊടി അനസ് (31), പഞ്ചായത്തുപടി പിടക്കോഴി വീട്ടിൽ ഫിറോസ് (37) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കാറിൽനിന്ന് 20.489 ഗ്രാമും ഇവർ താമസിച്ച ചകിരിമൂച്ചിക്കലെ ഫ്ലാറ്റിൽനിന്ന് 20.331 ഗ്രാം കഞ്ചാവുമാണ് കസ്റ്റഡിയിലെടുത്തത്. കാർ പരിശോധിക്കുന്നതിനിടെ വൈദ്യുതടോർച്ച് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഷോക്കടിപ്പിച്ച് ഓടി രക്ഷപ്പെടാൻ…

Read More

സർവകാല റെക്കോഡിലെത്തി സ്വർണവില

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോഡിലെത്തി. ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 840 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 105 രൂപ വർധിച്ചു. ചരിത്രത്തിലെ ഏറ്റവും കൂടിയ വിലയിലാണ് ഇന്ന് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വർണവില റെക്കോഡിൽ എത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial