ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
കോയമ്പത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 56-കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേൽ വീട്ടിൽവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രി കാന്റീനിലെ പാചകക്കാരനാണ് പ്രതിയായ മുരുകവേൽ. ഒരുവർഷം മുമ്പാണ് മുരുകവേലും ഭാര്യ സുമിത്ര(45)യും കോയമ്പത്തൂരിൽ താമസം ആരംഭിച്ചത്. നേരത്തെ ഇരുവരും തിരുപ്പൂരിലായിരുന്നു താമസം. ഈ സമയത്താണ് വീടിന് സമീപം താമസിച്ചിരുന്ന…

