വയോധികയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം
മലപ്പുറം: വയോധികയ്ക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം. നിലമ്പൂരിൽ 80 വയസുള്ള വയോധികയെ നോക്കാനേൽപ്പിച്ചത് അയൽവാസിയായ ഷാജിയെയാണ്. മദ്യപിച്ചെത്തിയ ഇയാൾ നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി ടീച്ചറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇന്ദ്രാണി ടീച്ചറുടെ മകനാണ് അമ്മയെ സംരക്ഷിക്കാൻ ഇയാളെ ചുമതലപ്പെടുത്തിയത്. സംഭവമറിഞ്ഞ നിലമ്പൂർ നഗരസഭ വൈസ് ചെയർ പേഴ്സണും വാർഡ് കൗൺസിലറും സംഭവ സ്ഥലത്ത് എത്തുകയും ഇന്ദ്രാണിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകി. അയൽവാസികൾ പകർത്തിയ മർദ്ദന…

