വിവാഹവീട്ടില്‍ റൊട്ടി വിളമ്പാൻ വൈകി, വിവാഹം വേണ്ടെന്ന് വച്ച് വരൻ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു
വിവാഹ വീടുകളിൽ വെറും നിസാര കാര്യങ്ങൾക്കായി വഴക്കുകൾ ഉണ്ടാകുന്നതും അതിന് പിന്നാലെ വിവാഹം ഒഴിവാക്കുന്നതും ഇന്ന് പലയിടത്തും പതിവാണ്. അതുപോലെ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലും ഉണ്ടായത്. വരൻ വിവാഹം വേണ്ടെന്ന് വയ്ക്കാനുണ്ടായ കാരണം ഭക്ഷണം വിളമ്പാൻ വൈകി എന്നത് കൊണ്ടാണ്. വധു വിവാഹവേഷത്തിലെത്തി വിവാഹവേദിയിൽ വരനെയും കാത്തിരിക്കുകയും എന്നാൽ, ആ സമയത്ത് വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏഴ് മാസം മുമ്പ്…

