Headlines

കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആശ്വാസവാർത്ത രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു.

കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആശ്വാസ വാർത്ത. രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറിൻ്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കുറഞ്ഞത്. ഇതോടെ, കൊച്ചിയിൽ 1812 ഉണ്ടായിരുന്ന 19 കിലോ സിലിണ്ടറിൻ്റെ വില 1806 രൂപയായി. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിരക്ക് കുറയ്ക്കുന്നത്.ഇന്നത്തെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില…

Read More

ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു

സ്‌ട്രാഫോർഡ്: ഭർത്താവിനെ യുവതി വെടിവെച്ച് കൊന്നു. മിസോറിയിലെ സ്ട്രാഫോർഡിലാണ് സംഭവം. ഡസ്റ്റിൻ റോബർട്ട്സ് എന്ന നാല്പത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ കാർലി റോബർട്ട്‌സിനെ (43) പിടികൂടിയതായി ഗ്രീൻ സിറ്റി ഷെരീഫ് ഓഫീസ് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് ഡസ്റ്റിൻ റോബർട്ട്സിനെ യുവതി വെടിവച്ചു കൊലപ്പെടുത്തിയത്. ജനുവരി 28ന് പുലർച്ചെ 3:30 ഓടെയാണ് സ്‌ട്രാഫോർഡിലെ ഈസ്റ്റ് കേരളയിലെ 400 ബ്ലോക്കിലുള്ള വീട്ടിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഡസ്റ്റിൻ റോബർട്ട്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരിച്ചെത്തി…

Read More

വിവാഹപിറ്റേന്ന് സ്വർണവും പണവും തട്ടിയെടുത്തു യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

കടുത്തുരുത്തി: വിവാഹത്തിനുശേഷം യുവാവ് വധുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് പരാതി. റാന്നി സ്വദേശിയായ യുവാവിനെതിരെയാണ് യുവതിയുടെ വീട്ടുകാർ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന്റെ പിറ്റേദിവസം വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് പരാതി. യുവതിയുടെ സ്വർണവും ഇയാൾ കൈക്കലാക്കിയെന്നും യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നു. ജനുവരി 23ന് ആയിരുന്നു യുവതിയെ റാന്നി സ്വദേശിയായ യുവാവ് വിവാഹം കഴിച്ചത്. അടുത്തദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയശേഷം യുവാവ് കടന്നുകളഞ്ഞെന്നാണു പരാതി. പിന്നീട് അന്വേഷിച്ചപ്പോൾ ഇയാൾ വിദേശത്തേക്കു കടന്നതായി മനസ്സിലായെന്നു…

Read More

ഭര്‍ത്താവും പെണ്‍സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഭാര്യക്ക് ചോര്‍ത്തി നല്‍കി; മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ പോലിസ് കേസെടുത്തു

പത്തനംതിട്ട: യുവാവിന്റെ ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തിനൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസെടുത്തു. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദിനെതിരെയാണ് കേസെടുത്തത്. ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ഇയാൾ തന്റെ ഭാര്യക്ക് ചോർത്തിനൽകി എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്. പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങളാണ് മൊബൈൽ ടെക്നീഷ്യൻ പരാതിക്കാരന്റെ ഭാര്യക്ക് ചോർത്തി നൽകിയത് ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് നവീൻ പ്രസാദിനെതിരെ ഐടി വകുപ്പ് ചുമത്തി കേസെടുത്തത്. ഭർത്താവിൻ്റെ പെൺ സുഹൃത്തും നവീനെതിരെ മറ്റൊരു പരാതി നൽകിയിട്ടുണ്ട്. നടുറോഡിൽ…

Read More

ചോറ്റാനിക്കരയിൽ സുഹൃത്തിന്റെ ക്രൂര ആക്രമണത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്‍കാര ചടങ്ങുകൾ ഇന്നു നടക്കും

കൊച്ചി: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചാണ് പോസ്റ്റ്‍‍മോർട്ടം നടത്തുക. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. ആൺ സുഹൃത്തിൻറെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരി ഇന്നലെയാണ് മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൻറെ…

Read More

ഭര്‍ത്താവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേര്‍ പിടിയിൽ

   പയ്യന്നൂര്‍: തിരുവനന്തപുരം പൂന്തുറയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയില്‍ നാലു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം എ നജിംഷാ (41), ബിജു പ്രസാദ് (28), കെ അജിത് കുമാര്‍ (56) എന്നിവരെയാണ് പൂന്തുറ പോലിസിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പോലിസ് കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടുപോവലിന് ഇരയായെന്ന് പറയപ്പെടുന്ന യുവാവ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആര്‍ എസ് രഞ്ജിത്തും (32) പോലിസിന്റെ കസ്റ്റഡിയിലുണ്ട്. എന്നാല്‍, തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും…

Read More

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

Read More

ജയലളിതയുടെ സ്വത്തുക്കൾ സിബിഐ കോടതി തമിഴ്നാട് സർക്കാരിന് കൈമാറും

ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറും. ഈ മാസം 14,15 തീയതികളിലാണ് സ്വത്തുക്കളുടെ കൈമാറ്റം. ഇതിനായി തമിഴ്നാട് സർക്കാരിന്റെ പ്രതിനിധികൾ ഈ ദിവസങ്ങളിൽ കോടതിയിൽ എത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ പിടിച്ചെടുത്ത സ്വത്ത് വകകളാണ് ഇപ്പോൾ കൈമാറുന്നത്. 1996ൽ ചെന്നൈ പോയസ് ഗാർഡനിലെ വസതി റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത സ്വത്തുക്കളാണ് തമിഴ്നാട് സർക്കാരിന് കൈമാറാൻ സിബിഐ തയ്യാറാകുന്നത്. 27…

Read More

കിണറ്റിൽ അകപ്പെട്ട പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ചിറയിൻകീഴ്:കിണറ്റിലകപ്പെട്ട പശുവിനെ ആറ്റിങ്ങൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ചിറയിൻകീഴ് തോട്ടവാരം വലിയവീട്ടിൽ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള പശു ആണ് ഏകദേശം 7 അടി താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറ്റിലകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ&റസ്ക്യൂ ടീം സ്റ്റേഷൻ ഓഫീസർ എസ്.ബി.അഖിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ വി.സഞ്ജു കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ സി.ആർ.ചന്ദ്രമോഹൻ, ഫയർഓഫീസർമാരായ പ്രദീപ്‌കുമാർ,സജീവ്, സുജിത്ത്,സമിൻ, അനൂപ്, ഫയർഓഫീസർ ഡ്രൈവർ ശരത് ലാൽ എച്ച് ജിമാരായ ബിജു, അരുൺഎസ് കുറുപ്പ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പശു പൂർണ്ണ ഗർഭിണി ആയിരുന്നതിനാൽ കിണറ്റിലേക്ക് റാംബ്…

Read More

വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു

മാനന്തവാടി: വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു സംഭവത്തില്‍ ഉത്തർ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. മൂളിത്തോട് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഇന്നലെ വൈകുന്നേരമായിരുന്നു ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ, വൈകുന്നേരം പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial