Headlines

‘റോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം അഴിച്ച് നടത്തി’; ഗുജറാത്തിൽ ആദിവാസി യുവതിക്ക് നേരെ ആൾക്കൂട്ട ആക്രമണം

ലാന്ധിനഗർ: ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ 35കാരിയായ ആദിവാസി യുവതിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഭർതൃപിതാവിന്റെ നേതൃത്വത്തിലുള്ള ജനക്കൂട്ടം യുവതിയെ ആക്രമിച്ചത്. യുവതിയെ നാട്ടുകാർ ആക്രമിക്കുന്നതിന്റെയും വസ്ത്രം ഇല്ലാതെ നടത്തുകയും ചെയ്‌തതിൻ്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. കേസിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ജനുവരി 28ന് സഞ്ജേലി താലൂക്കിലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് സൂപ്രണ്ട് രാജ്ദീപ് സിങ് സാല പറഞ്ഞു. ആൾക്കൂട്ട ആക്രമണം വിഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്കെതിരെ ഇൻഫർമേഷൻ…

Read More

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

തിരുവനന്തപുരം: നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം…

Read More

ഊട്ടിയിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

സുല്‍ത്താന്‍ബത്തേരി: ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന്‍ ഷെഫീഖ് ആണ് മരിച്ചത്. 29 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം

Read More

കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പൊലീസ് സ്റ്റേഷൻ പരിധിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് കഴുത്തറുത്ത് കൊന്നു. റായ്ച്ചൂർ ജില്ലയിൽ സിന്ധനൂർ ടൗൺ പോലീസ് സ്റ്റേഷൻ സമീപത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. 24 കാരിയായ ലിംഗസഗുരു സ്വദേശി ഷിഫയാണ് കൊല്ലപ്പെട്ടത്. സിന്ധനൂർ ടൗണിലെ സ്വകാര്യ കോളജിലെ എംഎസ്‌സി വിദ്യാർഥിനിയായിരുന്നു ഷിഫ. സിന്ധനൂർ ടൗണിൽ ടൈൽസ് കടയിലെ തൊഴിലാളിയായ മുബിൻ (32) കൃത്യത്തിനുശേഷം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. യുവതി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം…

Read More

ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ പീഡനത്തിന് ഇരയായ യുവതി മരിച്ചു

. കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍സുഹൃത്തിന്റെ ക്രൂരമായ പീഡനനത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറുദിവസമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആണ്‍സുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തര്‍ക്കമുണ്ടായതിന്റെ പേരില്‍ ഇയാള്‍ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെണ്‍കുട്ടിയെ അവശയായ നിലയില്‍ കണ്ടെത്തിയത്. അര്‍ധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും…

Read More

എം മെഹബൂബ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

കോഴിക്കോട്: എം മെഹബൂബിനെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്. കോഴിക്കോട് ജില്ലാ ബാങ്ക് പ്രസിഡന്റായും ഡിവൈഎഫ്‌ഐ ജില്ലാ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് സെക്രട്ടറി സ്ഥാനത്തേക്ക് എം മെഹബൂബിന്റെ പേര് നിര്‍ദേശിച്ചത്. സെക്രട്ടേറിയറ്റ് തീരുമാനം സമ്മേളനം ഏകകണ്ഠമായി അംഗീകരിക്കുകായിരുന്നു. 47 അംഗ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്ത്. പഴയ കമ്മറ്റിയില്‍ നിന്ന് 11 പേരെ ഒഴിവാക്കി. പതിമൂന്ന് പേരെ പുതിയതായി ഉള്‍പ്പെടുത്തി. കെപി ബിന്ദു, പിപി പ്രേമ….

Read More

രാജ്യത്ത് യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി എൻപിസിഐ). ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു

ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഫെബ്രുവരി ഒന്ന് മുതൽ യുപിഐ ഐഡികളിൽ സ്പെഷ്യല്‍ ക്യാരക്ടറുകൾ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും സാങ്കേതിക സ്പെസിഫിക്കേഷനുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഡിജിറ്റൽ പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷ മുൻ നിർത്തിയാണ് പുതിയ തീരുമാനം. അതേസമയം എല്ലാ യുപിഐ ഐഡികളും ആൽഫാന്യൂമെറിക് ആയിരിക്കണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജനുവരി ഒമ്പതിന് എൻപിസിഐ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നുണ്ട്. @,…

Read More

വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. 13 കുട്ടികൾക്ക് പരിക്ക്

ആലക്കോട്: വിദ്യാർഥികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. 13 കുട്ടികൾക്ക് പരിക്ക്. രയരോം പൊടിക്കാനത്ത് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഇറക്കമിറങ്ങി വന്ന ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് റോഡരികിലെ പാറക്കല്ലിലും സമീപത്തുണ്ടായിരുന്ന മരത്തിലും ഇടിച്ച് നിൽക്കുകയായിരുന്നു. രയരോം സെന്റ് സെബാസ്റ്റ്യന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപെട്ടത്. വാഹനത്തിനുള്ളിൽ 17 വിദ്യാഥികളാണുണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആർക്കും ഗുരുതര പരിക്കുകളില്ല. വാഹനം സ്ഥിരമായി…

Read More

റാഗിങ്ങിൽ മനംനൊന്തു 15 കാരൻ ആത്മഹത്യ ചെയ്ത സംഭവം കുട്ടിസ്കൂളിൽ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. മിഹിർ നേരിട്ടത് അതിക്രൂരമായ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. കുട്ടി മുൻപ് പഠിച്ചിരുന്ന സ്കൂളിലെ വൈസ് പ്രിൻസിപ്പൽ കഠിനമായ ശിക്ഷകൾ വിധിച്ചിരുന്നു. ആഴ്ചകളോളം സ്കൂളിൽ ഒറ്റപ്പെടുത്തി. ഇത് മിഹിനെ ഏറെ വേദനിപ്പിച്ചിരുന്നെന്ന് അമ്മാവൻ മുഹമ്മദ് ഷെരീഫ് പറയുന്നു. കൂടാതെ, ഉയർന്ന ക്ലാസ്സിലെ വിദ്യാർത്ഥികൾ ക്രൂരമായി പീഡിപ്പിച്ചെന്നാണ് സഹപാഠികൾ നൽകുന്ന വിവരം. സ്കൂളിലെ ശുചിമുറിയിൽ…

Read More

നെയ്യാറ്റിൻകര ഗോപൻ്റെ മരണ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച് കുടുംബം

നെയ്യാറ്റിന്‍കര ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെയ്യാന്‍കര നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് കുടുംബം. ഗോപന്റെ രണ്ടാമത്തെ മകന്‍ രാജ സേനന്‍ ആണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അച്ഛൻ മരിച്ചതല്ലെന്നും ‘സമാധി’ ആയതാണെന്നും നിരന്തരം പറഞ്ഞയാളാണ് മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. അതേസമയം, അന്വേഷണം പൂര്‍ത്തിയായ ശേഷം മരണ സര്‍ട്ടിഫിക്കറ്റിന്റെ കാര്യം പരിഗണിക്കാമെന്നാണ് നഗരസഭ മറുപടി നല്‍കി. പോസ്റ്റ് മോര്‍ട്ടത്തിന്റെ ആദ്യ ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടമാണിത്. ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലവും വരാനുണ്ട്. അതിനാല്‍ ഗോപന്റെ മരണ കാരണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial