Headlines

സ്കൂട്ടർ തട്ടിയതിന് പെൺകുട്ടി ചിരിച്ചു കൊണ്ട് സോറി പറഞ്ഞു;പെൺകുട്ടിയെ പിൻതുടർന്ന് ചുംബിച്ച യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ചിരിച്ചു കൊണ്ട് സോറി പറഞ്ഞു, അപരിചിതയായ വിദ്യാർത്ഥിനിയെ ചുംബിച്ച് യുവാവ്. കോയമ്പത്തൂരിലാണ് വിചിത്രമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ പുത്തൂർ സ്വദേശി 32 കാരനായ മുഹമ്മദ് ഷരീഫ് ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപതുകാരി വഴിയിലെ കുഴി ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ ഷെരീഫിന്റെ സ്കൂട്ടറിന്റെ വശത്ത് ചെറുതായി ഇടിച്ചു. തുടർന്ന് സ്കൂട്ടർ നിർത്തി പെൺകുട്ടി ചിരിച്ചുകൊണ്ട് ഷെറീഫിനോട് മാപ്പ് പറഞ്ഞ് മുന്നോട്ടുപോയി. എന്നാൽ പെൺകുട്ടിയെ പിന്തുടർന്ന യുവാവ് തടഞ്ഞുനിർത്തി…

Read More

മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 94 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ക്വലാലംപുരിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 94 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. 1141 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ബുധനാഴ്ച എയർ ഏഷ്യ വിമാനത്തിൽ ക്വലാലംപുരിൽ നിന്നെത്തിയ യാത്രികന്റെ പക്കൽനിന്ന് പരിശോധനക്കിടെയാണ് സ്വർണം കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. 94.53 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണമാണ് ഇയാളിൽനിന്ന് പിടികൂടിയതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. കുഴമ്പുരൂപത്തിലുള്ള വസ്തുവിൽ ചേർത്ത് ഒളിപ്പിച്ചുകടത്തിയ…

Read More

അതിർത്തി കടന്ന് പശ്ചിമ ബംഗാൾ വഴി കേരളത്തിൽ;രണ്ട് ബംഗ്ലാദേശ് യുവതികൾ പോലീസ് പിടിയിൽ

രണ്ട് ബംഗ്ലാദേശി യുവതികൾ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ബരിസാൽ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂർ സ്വദേശിനി കുൽസും അക്തർ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വ്യാജ ആധാർ കാർഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതൽ രണ്ട് പേരും കേരളത്തിലുണ്ട്. അതിർത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജൻ്റ് വഴിയാണ് ആധാർ കാർഡ് തരപ്പെടുത്തിയത്. യുവതികൾക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി…

Read More

നെയ്യാറ്റിൻകരയിൽ വീട്ടിൽ നിന്ന് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. വീട്ടിൽ നിയമവിരുദ്ധമായി വിൽക്കാൻവെച്ചിരുന്ന മദ്യമാണ് പിടികൂടിയത്. വീട്ടുടമ ഒലുപ്പുനട സ്വദേശി വിശ്വംഭരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 200ലധികം കുപ്പികളിലായാണ് 125 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം സൂക്ഷിച്ചിരുന്നത്. വിശ്വംഭരനെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

Read More

കടയ്ക്കാവൂരിൽ തെരുവ് നായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

കടയ്ക്കാവൂർ. ചെക്കാല വിളാകത്ത് പത്തോളം പേരെ തെരുവ്നായ ആക്രമിച്ചു. കടയ്ക്കാവൂർ ചെക്കാളവിളാകത്തും സമീപമേഖലയിലുമായാണ് തെരുവ്നായ ആക്രമണം ഉണ്ടായത്. തെരുവ് നായ പോകും വഴി കണ്ടവരെയെല്ലാം ആക്രമിച്ചതായാണ് വിവരം. സംഭവത്തിൽ പത്തോളം പേർക്കാണ് പരുക്ക് പറ്റിയിട്ടുള്ളത്, ഇവരിൽ ഒരാൾ അഞ്ചുതെങ്ങ് സ്വദേശിയാണ്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. പരുക്ക്പറ്റിയവർ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. ഇവരിൽ മൂന്നോളം പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന ഇവരെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Read More

യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡൽഹി :യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന ചട്ടം 55 എ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തിരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. നിലവിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന ഷോറൂമുകൾ മാർച്ച് 31നകം നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടതാണെന്നും ശേഷം അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾ സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയുന്നതല്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു. ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഇവിടെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുള്ള…

Read More

എഐവൈഎഫ് രക്തസാക്ഷ്യം കെ കെ സമദ് ഉദ്ഘാടനം ചെയ്തു

ആമ്പല്ലൂർ :ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധിസ്മരണകളെ ആയുധമാക്കാം”എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എഐവൈഎഫ് പുതുക്കാട് മണ്ഡലം കമ്മിറ്റി മഹാത്മാ ഗാന്ധിയുടെ എഴുപത്തിയേഴാം രക്തസാക്ഷി ദിനത്തിൽ മണ്ണംപ്പേട്ടയിൽ സംഘടിപ്പിച്ച രക്തസാക്ഷ്യം ക്യാമ്പയിൻ എഐവൈഎഫ് സംസ്ഥാന ജോ-സെക്രട്ടറി കെ.കെ.സമദ് ഉദ്ഘാടനം ചെയ്തു.ഗാന്ധി ഘാതകരായ ആർഎസ്എസിന്റെ രാഷ്ട്രീയ മുഖമായ ബിജെപി തങ്ങളുടെ ഭരണകാലയളവിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയെയും, ജനാധിപത്യത്തെയും, ഫെഡറലിസത്തെയും നിരന്തരം കടന്നാക്രമിക്കുന്ന സമീപനവുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ.ഐ.വൈഎഫ് സംസ്ഥാന കമ്മറ്റി അംഗം വി.കെ.വിനീഷ് അദ്ധ്യക്ഷത വഹിച്ച…

Read More

തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവം;മകൻ ക്രൂരമായ റാഗിങ്ങിനിരയായെന്ന് പരാതി

കൊച്ചി: തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പരാതിയുമായി അമ്മ. സംസ്ഥാന പൊലീസ് മേധാവിക്കാണ് കുടുംബം പരാതി നൽകിയത്. മകൻ ക്രൂരമായ റാഗിങ്ങിനിരയായെന്ന് അമ്മ പരാതിയിൽ പറയുന്നു. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചുവെന്നും കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും പരാതിയിലുണ്ട്. ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്യുകയും കുട്ടിയെ ടോയ്‌ലെറ്റ് നക്കിക്കുകയും ചെയ്തെന്ന് പരാതിയിൽ പരാമർശിക്കുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച സോഷ്യൽ മീഡിയ…

Read More

നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി

പാലക്കാട്: നെന്മാറ ഇരട്ട കൊലക്കേസ് പ്രതി ചെന്താമരയെ ആലത്തൂർ സബ്ജയിലിൽ നിന്നു വിയൂർ സെൻട്രൽ ജയലിലേക്കു മാറ്റി. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ ഒറ്റ സെല്ലിലേക്കാണ് മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റം. ഇന്ന് എട്ട് മണിയോടെ അതീവ സുരക്ഷയിലാണ് ജയിൽ മാറ്റിയത്. കൂടെ കഴിയാൻ സഹ തടവുകാർ വിമുഖത കാണിച്ചിരുന്നു. ഇതോടെയാണ് ജയിൽ അധികൃതർ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മാറ്റാൻ അപേക്ഷ നൽകിയത്. അപേക്ഷ ആലത്തൂർ കോടതി അംഗീകരിച്ചു. പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ്…

Read More

യുഎസ് വിമാന അപകടത്തിൽ എല്ലാവരും മരിച്ചുവെന്ന് റിപ്പോർട്ട്; 28 മൃതദേഹങ്ങൾ കിട്ടി

വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീഗൻ നാഷണൽ എയർപോർട്ടിനു സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്നു തന്നെയാണ് വിശ്വാസമെന്നു വാഷിങ്ടൻ ഫയർ ആൻഡ് എമർജൻസി മെഡിക്കൽ സർവീസസ് മേധാവി ജോൺ ഡോണോലി വ്യക്തമാക്കി. ഇതുവരെയായി 28 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 27എണ്ണം വിമാനത്തിലും ഒരാളുടേത് ഹോലികോപ്റ്ററിൽ നിന്നും കണ്ടെത്തി. പോടോമാക് നദിയിലും സമീപ പ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടക്കുന്നത്. നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രക്ഷാ പ്രവർത്തനമല്ല നടക്കുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial