Headlines

വെമ്പായത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

വെമ്പായം  കൊപ്പം സ്വദേശി ആമിനയാണ് (19) മരിച്ചത്. 5 ദിവസം മുമ്പ് കൊപ്പത്ത് വച്ചായിരുന്നു അപകടം.ഭാര്യയും ഭർത്താവും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം  പിക് അപ് വാനിൽ  ഇടിച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ  ആമിനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും   മരണം സംഭവിയ്ക്കുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മഹേഷ് (വാവ – 22)ചികിത്സയിൽ തുടരുകയാണ്.

Read More

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ

തിരുവനന്തപുരം: ജനുവരി മാസത്തെ റേഷൻ വിതരണം നീട്ടി. സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട റേഷൻ വ്യാപാരികൾക്ക് അവധിയായിരിക്കുമെന്നും ഫെബ്രുവരി 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് (30/01/2025) വൈകുന്നേരം 5 മണി വരെ 68.71 ശതമാനം കാർഡ് ഉടമകൾ റേഷൻ കൈപ്പറ്റിയിട്ടുണ്ട്. ഇന്നലെ…

Read More

തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് വരുന്നു; മന്ത്രി എം ബി രാജേഷ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

നെടുമങ്ങാട് :മണ്ഡലത്തിന്റെ മുഖം മിനുക്കി അത്യാധുനിക ഹൈജീനിക് മാർക്കറ്റ് നെടുമങ്ങാട് നിർമ്മിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ ശ്രമഫലമായി നിർമ്മിക്കുന്ന മാർക്കറ്റ് കെട്ടിടം നെടുമങ്ങാടിന്റെ തിലകക്കുറിയാകും. 18 മാസം കൊണ്ട് മാർക്കറ്റിന്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.മാർക്കറ്റിന്റെ നി൪മാണോദ്ഘാടന൦ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ ഹൈജീനിക് മാർക്കറ്റാണ് നെടുമങ്ങാട് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 2 ഏക്കർ 17 സെന്റ് സ്ഥലത്ത് പ്രവർത്തിക്കുന്ന പഴയ…

Read More

പനമരം പഞ്ചായത്തില്‍ യുഡിഎഫിന് അട്ടിമറി ജയം;
തൃണമൂൽ കോൺഗ്രസ് പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം

കല്‍പ്പറ്റ: വയനാട്ടിലെ പനമരം പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അട്ടിമറി ജയം. മുസ്ലിംലീഗ് പ്രതിനിധി ലക്ഷ്മി ആലക്കാമുറ്റം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. ഇന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലക്ഷ്മിക്ക് 12 വോട്ടു ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് 10 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിം ലീഗിനായിരുന്നു പ്രസിഡന്റ് പദം. 22-ാം വാര്‍ഡ് വെള്ളരി വയലില്‍ നിന്നാണ് ലക്ഷ്മി…

Read More

വിവാദ ഭൂമി ആയ ചൊക്രമുടിയിൽ കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ പോലീസ് നടപടിയെടുത്തു 

മൂന്നാർ: വിവാദ ഭൂമിയിൽ അതിക്രമിച്ച് കയറി നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തിൽ നടപടിയെടുത്തത് പോലീസ്. ഇടുക്കി ചൊക്രമുടിയിലാണ് സംഭവം. നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ദേവികുളം സബ് കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. എസ്എച്ച്ഒയ്ക്കാണ് സബ്കളക്ടർ കത്ത് നൽകിയത്. കഴിഞ്ഞ വ്യാഴ്ചയാണ് വിവാദ ഭൂമിയിൽ അതിക്രമിച്ചു കയറിയ സംഘം നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചത്. രാജാക്കാട് ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ.ജി. കെ. സേതുരാമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇവരെ പിടികൂടിയത്. പൂട്ടിയ ഗേറ്റിന്റെ താഴ് തല്ലി…

Read More

ബലാത്സംഗക്കുറ്റം: യു.പിയിൽ കോൺഗ്രസ് എം.പി. അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള കോൺഗ്രസ് എം.പി. രാകേഷ് റാത്തോഡ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിൽ. സ്വവസതിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എം.പിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദ‌ാനം നൽകി നാലുവർഷമായി രാകേഷ് റാത്തോഡ് തന്നെ ലൈംഗികപീഡനത്തിനിരയാക്കി വരുന്നതായി ജനുവരി 17 ന് ഒരുയുവതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാത്തോഡിന്റെ മുൻകൂർ ജാമ്യഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. നാല് വർഷത്തിനുശേഷമാണ് പരാതിക്കാരി കേസ് നൽകിയതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും റാത്തോഡിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ…

Read More

ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ നിർമ്മിച്ച് റെക്കോർഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങി ചെന്നൈ മെട്രോ.

ചെന്നൈ: ലോകത്താദ്യമായി ഒറ്റ തൂണിൽ അഞ്ച് ട്രാക്കുകൾ നിർമ്മിച്ച് റെക്കോർഡ് നേട്ടം സ്വന്തമാക്കാനൊരുങ്ങി ചെന്നൈ മെട്രോ. ചെന്നൈ മെട്രോ രണ്ടാം ഘട്ട ഭാഗമാണ് ഈ നൂതന എൻജിനീയറിങ് വിസ്മയം. നഗരത്തിലെ മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചെന്നൈ വടപളനിയിൽ നിന്ന് പോരൂരിലേക്ക് നാല് കിലോമീറ്റർ ദൂരത്തിൽ നാല് ട്രെയിനുകൾ കടന്നുപോകാൻ ഡബിൾ ഡെക്കർ പാലം നിർമ്മിക്കുന്നതാണ് പദ്ധതി. ചെന്നൈ വടപളനിയിൽ നിന്ന് പോരൂരിലേക്ക് നാല് കിലോമീറ്റർ ദൂരത്തിൽ നാല് ട്രെയിനുകൾ കടന്നുപോകാൻ…

Read More

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി; ഗര്‍ഭം ധരിച്ചത് പതിനാലുകാരനില്‍ നിന്ന്

തൊടുപുഴ: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി കുഞ്ഞിന് ജന്മം നല്‍കി. ഇടുക്കി ഹൈറേഞ്ചിലാണ് സംഭവം. ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് കുട്ടി ഗര്‍ഭം ധരിച്ചത് വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞു കഴിയുകയായിരുന്നു. അച്ഛനൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നതേ. സ്‌കൂള്‍ അവധിക്കാലത്ത് പെണ്‍കുട്ടി അമ്മയുടെ വീട്ടില്‍ പോയിരുന്നു. അമ്മയുടെ വീടിന് സമീപത്താണ് ബന്ധുവായ കുട്ടിയും താമസിച്ചിരുന്നത്. അവിടെവച്ചാണ് ഇത്തരത്തില്‍ പീഡനമുണ്ടായതെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. ദേവേന്ദുവിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു; അമ്മാവന്റെ കുറ്റസമ്മതമൊഴി; അമ്മയുടെ പങ്ക് അന്വേഷിച്ച്‌…

Read More

ഡൽഹിയിലെ മാലിന്യപ്രശ്‌നം, അരവിന്ദ് കെജ്‌രിവാളിൻ്റ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചു രാജ്യസഭ എംപി സ്വാതി മലിവാൾ

ഡൽഹി: ഡൽഹിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിൽ ആംആദ്മിപാർട്ടി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളിൻ്റ വസതിക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ച് എപിഐയുടെ രാജ്യസഭ എംപി സ്വാതി മലിവാൾ. എഇപി ഡൽഹിയുടെ അടിസ്ഥാന വികസനം തകർക്കാൻ സ്വാതി മലിവാൽ വിമർശിച്ചു. ഡൽഹി വികാസ്പുരിയിലെ മാലിന്യം തള്ളുന്ന സ്ഥലം സന്ദർശിച്ച ശേഷം സ്വാതിയുടെ പ്രതിഷേധം. ഒരുകൂട്ടം പ്രദേശവാസികൾക്കൊപ്പമാണ് സ്വാതി കെജ്രിവാളിൻ്റെ വസതിക്കു സമീപം എത്തിയത്. ആദ്യം ഇവർ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരം സന്ദർശിച്ചു. അവിടെ നിന്ന് മാലിന്യം മൂന്ന് ടെമ്പോകളിലായി കയറ്റി കെജ്രിവാളിൻ്റെ വസതിക്ക്…

Read More

എസ് എഫ് ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്;കെ എസ് യു നേതാക്കളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു.

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. കെഎസ്‌യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്‌ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌.കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. വധശ്രമ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial