Headlines

കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 22 പൈസയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമെന്ന് ബജറ്റ് രേഖ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന ഒരു രൂപയില്‍ 22 പൈസയും സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതമെന്ന് ബജറ്റ് രേഖ. ഒരു രൂപയില്‍ വായ്പയുടെ പലിശ തിരിച്ചടവിനായി 20 പൈസയാണ് കേന്ദ്രം ചെലവഴിക്കുന്നത്.കേന്ദ്ര പദ്ധതികള്‍ക്കായി (സെന്‍ട്രല്‍ സെക്ടര്‍ സ്‌കീം) 16 പൈസയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. കേന്ദ്ര സ്‌പോണ്‍സേഡ് പദ്ധതികള്‍ക്ക് എട്ടു പൈസ. എട്ടു പൈസയാണ് പ്രതിരോധ ചെലവ്. ഫിനാന്‍സ് കമ്മിഷനും മറ്റു ചെലവുകളും ഇനത്തില്‍ എട്ടു പൈസയും സബ്‌സിഡി, പെന്‍ഷന്‍ ഇനത്തില്‍ യഥാക്രമം ആറും നാലും പൈസയും ചെലവാക്കുന്നു. ഓരോ…

Read More

അമ്മയുടെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലായ യുവതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒന്‍പത് ദിവസം; ഹൈദരബാദിലാണ് സംഭവം

ഹൈദരബാദ്: അമ്മയുടെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലായ യുവതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒന്‍പത് ദിവസം. ഹൈദരബാദിലാണ് സംഭവം. സംസ്‌കാരം നടത്താന്‍ പണമില്ലാതെ വന്നതോടെ ജനുവരി 31ന് ഇവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ജനുവരി 23നാണ് യുവതികളുടെ അമ്മയായ ലളിത മരിച്ചത്. നാഡിമിടിപ്പ്, ശ്വാസം, ഹൃദയമിടിപ്പ് എന്നിവ നിലച്ചതോടെ അമ്മ മരിച്ചെന്ന് 22ഉം 25ഉം വയസ്സുള്ള മക്കള്‍ മനസ്സിലാക്കി. വിഷാദ രോഗം കാരണം അവര്‍ വീട്ടിനുള്ളില്‍ തന്നെ തുടര്‍ന്നു. അമ്മയുടെ മരണം ആരെയും അറിയിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല, അവര്‍…

Read More

പൂട്ട് തുറക്കൽ വിദഗ്ധനായ യജമാനനു പണികൊടുത്തു   വളർത്തു നായ, കാർ തുറക്കാനാകാതെ നിന്ന ഉടമസ്ഥനു രക്ഷകനായതും വളർത്തുനായ

നാട്ടിലെ പൂട്ട് തുറക്കൽ വിദഗ്ധനായ വ്യക്തിയെ കാറിന് പുറത്താക്കി കാർ ലോക്ക് ചെയ്ത് വളർത്തു നായ. പൂട്ട് തുറക്കാൻ ആവശ്യമുള്ളവർ സാധാരണ വിളിക്കാറുള്ളത് പീറ്റർ മാക്കൻ എന്ന ഈ 31 കാരനെയാണ്. അത്തരത്തിൽ പൂട്ട് തുറക്കാനുള്ള ഒരു യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന്റെ വളർത്തുനായ തന്നെ പീറ്ററിന് പണികൊടുത്തത്. അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയതും വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട്, ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം നായ്ക്കൾ തന്നെ…

Read More

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം

ഹല്‍ദ്വാനി: ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. വുഷുവില്‍ കെ.മുഹമ്മദ് ജാസിലാണ് തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കേരളത്തിനായി സ്വര്‍ണം നേടിയത്. ഇതോടെ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമായി ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം ഏഴായി. ദേശീയ ഗെയിംസില്‍ വുഷുവില്‍ ആദ്യമായാണ് കേരളം സ്വര്‍ണം നേടുന്നത്. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തിന് വുഷുവില്‍ രണ്ട് വെങ്കലമുണ്ടായിരുന്നു.

Read More

രണ്ടരവയസുകാരിയുടെ മരണം,ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവിന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്. ശ്രീതുവിന്റെയും ജ്യോത്സ്യന്‍ ദേവീദാസന്റെയും മൊബൈല്‍ ഫോണ്‍ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ജ്യോത്സ്യന് പണം നല്‍കിയെന്ന മൊഴിയില്‍ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ശ്രീതു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ശ്രീതുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്ക് നേരിട്ട് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നിലവില്‍ ശ്രമിക്കുന്നത്. അമ്മയുമായി ബന്ധപ്പെട്ടുള്ള…

Read More

കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരനെ ആക്രമിച്ചു

മനാമ: കൊലപാതകക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി സഹ തടവുകാരനെ ആക്രമിച്ചു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സഹ തടവുകാരൻ ക്രൂരമായി ആക്രമിച്ചത്. ഇതോടെയാണ് കൊലയാളിക്ക് വീണ്ടും ജയിൽ ശിക്ഷ ലഭിച്ചത്. സ്ഥിരവൈകല്യം വരുന്ന രീതിയിലാണ് പ്രതി സഹതടവുകാരനെ മർദിച്ചത്. ആക്രമണത്തെ വിലയിരുത്തിയ ഫസ്റ്റ് ഹായ് ക്രിമിനൽ കോടതി പ്രതിയേയും മറ്റു നാലുപേരെയും മൂന്ന് വർഷം തടവിൻ ശിക്ഷിച്ചു. 2022 ജൂണിലായിരുന്നു കേസിനാ സ്പദമായ സംഭവം നടന്നത്. ആക്രമണത്തിൽ തലക്കും താടിയെല്ലിയും പരിക്കേറ്റ സഹതടവുകാരനെ അബോധാവസ്ഥയിൽ ജയിലിനുള്ളിൽ ക…

Read More

യുഎസില്‍ വീണ്ടും വിമാനാപകടം; ചെറുവിമാനം തകര്‍ന്ന് വീണത് ജനവാസ മേഖലയില്‍

ഫിലാഡല്‍ഫിയ: അമേരിക്കയില്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ വിമാനാപകടം.  ഫിലാഡല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്നു വീണു. യു.എസ് സമയം 6:30ന് ആണ് ആറുപേരുമായി പറക്കുകയായിരുന്ന വിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണത്. വടക്ക് കിഴക്ക് ഫിലാഡല്‍ഫിയയിലെ വ്യാപാര സമുച്ചയത്തിന് സമീപമാണ് അപകടം. രോഗിയായ കുട്ടിയും ഡോക്ടര്‍മാരുമായി മിസോറിയിലെ സ്പ്രിങ്ഫീല്‍ഡ് ബ്രാന്‍സണ്‍ നാഷനല്‍ എയര്‍പോര്‍ട്ടിലേക്കു പോവുകയായിരുന്നു വിമാനം. റൂസ്വെല്‍റ്റ് മാളിന് എതിര്‍വശത്തെ നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയിലെ കോട്ട്മാന്‍, ബസ്റ്റല്‍ട്ടണ്‍ അവന്യൂസിന് സമീപമാണ് അപകടമുണ്ടായത്. റൂസ്വെല്‍റ്റ് ബൊളിവാര്‍ഡ് അടക്കമുള്ള പ്രദേശങ്ങളില്‍ റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി….

Read More

പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച; ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം

        രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ നയങ്ങൾ വിപുലമാക്കും. സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ധന കമ്മി കടം കുറയ്ക്കുന്ന തരത്തിലേക്ക് പുനക്രമീകരിക്കും. കസ്റ്റംസ് താരിഫ് പ്രായോഗികമാക്കുമെന്ന് ധനനമന്ത്രി പറഞ്ഞു. 2025-26 ലെ ധനക്കമ്മി…

Read More

സ്വത്ത്‌ നൽകാത്തതിന്റെ പേരിൽ വൃദ്ധ മാതാപിതാക്കളെ കൊലപ്പെടുത്തി മകൻ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. മകൻ വിജയൻ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സ്വത്ത് തർക്കമാണ് പ്രകോപനത്തിനു പിന്നിൽ. സ്ഥലം എഴുതി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനു സമീപത്തെ വയലിൽ നിന്നുമാണ് വിജയനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.വിജയൻ തന്നെയാണ് വീടിന് തീയിട്ടതെന്ന് വൃദ്ധ ദമ്പതികളുടെ മരുമകൻ വിനോദ് പറഞ്ഞു. മദ്യലഹരിയിലായിരുന്നു വിജയനെന്നും വിനോദ് പ്രതികരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(90) എന്നിവരാണ് തീപ്പൊള്ളലേറ്റ്…

Read More

കോഴിക്കോട് +2വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.30ടെയായിരുന്നു സംഭവം. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മുക്കം പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial