ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 4 പേർക്ക് ദാരുണാന്ത്യം. 24 പേർക്ക് പരിക്ക്, അപകടം നടന്നത്ഉത്തരാഖണ്ഡിലെ ഭീംതാലിൽ
ഭീംതാൽ: ഉത്തരാഖണ്ഡിലെ ഭീംതാലിൽ ബസ് 1500 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 4 പേർക്ക് ദാരുണാന്ത്യം. 24 പേർക്ക് പരിക്ക്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഭീംതാൽ ടൗണിന് സമീപമുള്ള തോട്ടിലേക്ക് ബസ് മറിയുകയായിരുന്നു. അൽമോറയിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്ന ബസാണ് 1500 അടി താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തിൽ നിരവധി യാത്രക്കാർ ബസിൽ നിന്ന് തെറിച്ചുവീണു. പരിക്കേറ്റവരെ ഭീംതാലിൽ എത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും എസ്ഡിആർഎഫ് സംഘവും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്….

