Headlines

പരോളിലിറങ്ങിയ സിപിഎം പ്രവർത്തകൻ കണ്ണൂരില്‍ ജീവനൊടുക്കി; കൊലക്കേസ് പ്രതിയുടെ മരണം ഇന്ന് പരോൾ അവസാനിക്കാരിനിക്കെ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം. ഇന്നലെഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23…

Read More

നേരിട്ട് വാങ്ങില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിൽ മാസം 1 ലക്ഷം വരെ എത്തും; നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.   നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തിലും വിജിലൻസ് നടത്തിയ…

Read More

അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു മഹല്ല് കൂട്ടായ്മ

ചങ്ങരംകുളം :  സംഘടനാ വിഭാഗീയതകൾ മറന്ന് ഇരു വിഭാഗം സുന്നീ  നേതാക്കളും പ്രവർത്തകരും സംബന്ധിച്ച മുക്കുതല വടക്കുംമുറി മഹല്ല് സംഗമം ലഹരിക്കും അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു. മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു . സംസ്ഥാന മദ്റസാധ്യാപക ക്ഷേമ നിധി ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം മാസ്റ്റർ കരുവള്ളി, അഷ്റഫ് സഖാഫി മുതുകാട് വിഷയാവതരങ്ങൾ നടത്തി. സമസ്ത മുശാവറ അംഗം…

Read More

പൂന്തോട്ടം ജോലി ചെയ്യാൻ എത്തിയ അമ്മാസിയുടെ ഒന്നര വർഷത്തെ ആടുജീവിതത്തിനു തുണയായി ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും

റിയാദ്: പൂന്തോട്ടം ജോലിയെന്ന് പറഞ്ഞ് മലയാളി ഏജന്റ് വിശ്വസിപ്പിച്ചു. സൗദിയിലെത്തിയല തമിഴ്നാട് സ്വദേശിക്ക് അനുഭവിക്കേണ്ടി വന്നത് ഒന്നര വര്‍ഷത്തെ ആടുജീവിതം. ഒടുവിൽ മരുഭൂമിയിലെ ദുരിത ജീവിതം അറിഞ്ഞ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും അമ്മാസിക്ക് തുണയായെത്തി. വിജനഭൂമിയിൽ ആടുകളെ മേയ്ക്കുന്ന ജോലിഭാരവും സ്പോൺസറുടെ ഉപദ്രവവും അമ്മാസിയുടെ ജീവിതം അസഹനീയമാക്കിത്തീർത്തു. പൂന്തോട്ടം ജോലിയെന്നാണ് മലയാളിയായ വിസ ഏജൻറ് തമിഴ്നാട് സ്വദേശിയായ അമ്മാസിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച് സൗദിയിലെത്തിയപ്പോൾ കിട്ടിയത് മരുഭൂമിയിൽ ആടിനെ മേയ്ക്കുന്ന ജോലി. ഒന്നര വർഷം മരുഭൂമിയിൽ അമ്മാസി…

Read More

ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിയാതെ എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു

ലണ്ടൻ: ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിഞ്ഞില്ല. എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് ഗോവണിയുണ്ടെന്നു കരുതി വിമാനത്തിന്റെ വാതിലിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ച് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍സ് ബ്രാഞ്ച്. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. എയര്‍ക്രാഫ്റ്റിന്‍റെ വാതിലില്‍ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാല്‍വെച്ച എയര്‍ഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ്…

Read More

അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ്; വീട്ടിലെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് വീടിൻറെ കല്ലേറുണ്ടായി. വീടിന്റെ സുരക്ഷാജീവനക്കാരെയും ആക്രമിച്ചു.വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി.

Read More

കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാൻ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു

കൊല്ലം: കൊല്ലത്ത് വള്ളംമറിഞ്ഞ് യുവതി മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യയാണ് മരിച്ചത്. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻ വള്ളത്തിൽ മറുകരയിലേക്ക് പോകവെയാണ് യുവതി അപകടത്തിൽപെട്ടത്. മകൻ നീന്തി രക്ഷപെട്ടു. കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സന്ധ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. തുരുത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് സന്ധ്യയും മകനും ഇന്ന് വെള്ളം എടുക്കാനായി മറുകരയിലേക്ക് വള്ളത്തിൽ പോയത്. ഇരുവരും സഞ്ചരിച്ച വള്ളം കെട്ടിയിട്ടിരുന്ന ബോട്ടിൽ ഇടിച്ച് മറിയുകയായിരുന്നു. സന്ധ്യയ്ക്ക്…

Read More

തനിച്ച് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തള്ളി പെൺകുട്ടി

ചെന്നൈ: തനിച്ച് വീട്ടിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ നടുറോഡിൽ വച്ച് ചെരുപ്പൂരി തള്ളി പെൺകുട്ടി. തമിഴ്നാട്ടിൽ മധുര സെൻട്രൽ ജയിൽ അസി. ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്. ജയിലിലെ തടവുകാരന്റെ ചെറുമകളായ പെൺകുട്ടിയോട് തനിച്ച് വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. തുടർന്ന് പെൺകുട്ടി ബന്ധുക്കളെയും കൂട്ടിയെത്തി ജയിലറെ തല്ലുകയായിരുന്നു. തടവുകാരനെ കാണാൻ വരുന്ന പെൺകുട്ടിയോട് പരിചയം മുതലെടുത്ത് ഒറ്റയ്ക്ക് വീട്ടിലേക്ക് വരാൻ ഇയാൾ ക്ഷണിച്ചിരുന്നു. ഇക്കാര്യം വീട്ടിൽ അറിയിച്ചതോടെ പെൺകുട്ടിക്കൊപ്പം വന്ന സ്ത്രീകൾ അടക്കമുള്ളവരാണ് വഴിയിലിട്ട്…

Read More

സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി; പാലക്കാട് വിഎച്ച്പി പ്രവ൪ത്തക൪ അറസ്റ്റിൽ

പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന്റെ പേരിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തകരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ…

Read More

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍

       മുട്ടം : ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം എം ജി എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും ഇടുക്കി മുരിക്കാശ്ശേരി സ്വദേശിയുമായ ഡോണല്‍ ഷാജി(22), ഒന്നാം വര്‍ഷ സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ത്ഥിനിയും പത്തനാപുരം സ്വദേശിനിയുമായ അക്സാ റെജി(18) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അരുവിക്കുത്തിലേയ്ക്ക് രാസവസ്തുക്കളൊഴുക്കുന്നുവെന്ന പരാതി റിപ്പോര്‍ട്ട് ചെയ്യാന്‍ ഉച്ചയോടെ എത്തിയ പ്രാദേശിക ടി വി ചാനല്‍ സംഘം ഒരു പാറയില്‍ ബാഗും ഫോണും വസ്ത്രങ്ങളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial