Headlines

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണം; മന്ത്രി പി പ്രസാദ്

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രി പി പ്രസാദ് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ചു. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അയച്ച കത്തിൽ പറയുന്നു.പാലക്കാട് കല്ലടിക്കോട് ഈയടുത്തായിരുന്നു കാട്ടുപന്നി ദേശീയപാതയിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ചത്. ഇതിലൂടെ കടന്നവന്ന സ്കൂട്ടർ യാത്രക്കാരിയെ പന്നി ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ഇടുക്കി ഉപ്പുകുന്നിലുണ്ടായ കാട്ടുപന്നി…

Read More

വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചതിൽ അന്വേഷണം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സർവകലാശാലയിലെ മുതിർന്ന വനിതാ പ്രൊഫസർ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിക്കുന്നതിന്റെ വീഡിയോ സംസ്ഥാനത്ത് വലിയ കോലാഹലങ്ങൾക്ക് കാരണമായി. സംഭവത്തിന് പിന്നാലെ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ തന്റെ ക്ലാസിന്റെ ഭാഗമായ ഒരു നാടകമായിരുന്നു അതെന്ന് പ്രൊഫസർ വിശദീകരിച്ചു. ബംഗാളിലെ നാദിയ ജില്ലയിലുള്ള മൗലാന അബ്‌ദുൾ കലാം ആസാദ് സാങ്കേതിക സർവകലാശാല സൈക്കോളജി വിഭാഗത്തിലായിരുന്നു സംഭവം. വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപികയും ഒന്നാം വർഷ വിദ്യാർത്ഥിയും ഹിന്ദു ബംഗാളി…

Read More

ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ട അതിജീവിതയുടെ നില അതീവഗുരുതരം, സുഹൃത്തിന്റെ അറസ്റ്റ് രേഖപെടുത്തി

കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പോക്‌സോ അതിജീവിതയായ പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത. തന്റെ എതിര്‍പ്പ് മറികടന്ന് മകളുടെ അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി…

Read More

എന്നെ എത്രയും പെട്ടെന്ന് ശിക്ഷിക്കുക. എല്ലാം ചെയ്തത് ഒറ്റക്ക്; ചെന്താമര റിമാൻഡിൽ

      നെന്മാറ ഇരട്ടകൊലപാതകക്കേസ്‌ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആലത്തൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആണ് റിമാൻഡ് ചെയ്തത്. ഫെബ്രുവരി 12 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ ആവശ്യപ്പെട്ടു. താൻ എല്ലാം ചെയ്തത് ഒറ്റക്കാണെന്ന് ചെന്താമര പറഞ്ഞു. നൂറുവർഷം തന്നെ ശിക്ഷിക്കൂവെന്നും മകളുടെയും മരുമകന്റെയും മുന്നിൽ തല കാണിക്കാൻ പറ്റില്ലെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. പരുക്കുകൾ ഉണ്ടോയെന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ പരാമർശം….

Read More

കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം

പ്രയാഗ്രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീർഥാടകർ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം 30 പേർ മരിച്ചതായും അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ഉത്തർപ്രദേശ് ഡി.ഐ.ജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയ ത്രിവേണി സംഗമത്തില്‍ ബാരിക്കേഡ് തകർന്നതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. എട്ട് കോടിക്കും പത്ത് കോടിക്കും ഇടയില്‍ തീർത്ഥാടകർ ഇന്നത്തെ അമൃത സ്നാനത്തില്‍ പങ്കെടുത്തെന്നും ചിലർക്ക് ഗുരുതരമായി പരിക്കേറ്റെന്നും ഉത്തർ പ്രദേശ്…

Read More

വധു ഡോക്ടറാണെന്ന് വിശ്വസിച്ച് നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു; 32കാരി വിവാഹതട്ടിപ്പിന് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. അടുത്തിടെയാണ് മയിലാടുതുറ സിർകഴിയിൽ ഡോക്ടർ നിശാന്തിക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരൻ ജി. ശിവചന്ദ്രൻ താലികെട്ടിയത്. ആർഭാടപൂർവ്വമായിരുന്നു വിവാഹം. ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന ക്യാപ്ഷനോടെ യുവാവ് ഫേസ്ബുക്കിൽ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പിന്നാലെയാണ് വൻ ട്വിസ്റ്റ് നടന്നത്. ചിത്രത്തിൽ കാണുന്നത് നിശാന്തി അല്ലെന്നും തന്‍റെ ഭാര്യയായ…

Read More

തിരുവനന്തപുരത്ത് സ്കൂൾ ബസിനുള്ളിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു

സ്കൂൾ ബസ്സിൽ വിദ്യാർഥിക്ക് കുത്തേറ്റു. നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുത്തിയത്. കുത്തേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. പ്ലസ് വൺ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന കത്തി ഉപയോഗിച്ചാണ് കുത്തിയത്. വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ സ്കൂളിൽ വെച്ച് നേരത്തെയുണ്ടായ തർക്കത്തിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന്…

Read More

38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. നീന്തൽ താരം സാജൻ പ്രകാശിലൂടെ

ഹൽദ്വാനി: 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ. നീന്തൽ താരം സാജൻ പ്രകാശിലൂടെയാണ് മെഡൽ നേട്ടം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സാജൻ പ്രകാശ് വെങ്കലം നേടി. 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി. അരമണിക്കൂറിനകം നടന്ന 100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ്…

Read More

74 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി തല്ലി ചതച്ച ശേഷം പോലീസിന് കൈമാറി

കൊല്ലം: 74 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി തല്ലി ചതച്ച ശേഷം പോലീസിന് കൈമാറി. 35 വയസുകാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷാണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന ഒഴിഞ്ഞ സ്ഥലത്താണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. വയോധികയുടെ കരച്ചിൽ കേട്ട് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. തലക്കും മുഖത്തും ശരീരത്തിലും ഇയാൾക്ക് പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷം…

Read More

നഗരത്തിൽ 20ദിവസത്തിനിടെ എ.ഐ ക്യാമറകൾ കണ്ടത്തിയത് 40,000നിയമലംഘനങ്ങളെ ന്ന് റിപ്പോർട്ട്.

കുവൈത്ത് സിറ്റി: നഗരത്തിൽ 20 ദിവസത്തിനിടെ എ.ഐ ക്യാമറകൾ കണ്ടത്തി 40,000 തികയുന്നു നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും വെളിപ്പെടുന്ന ലംഘനങ്ങൾ കൃത്യമായി കണ്ടതാൻ എ.ഐ ക്യാമറകൾ കഴിയുന്നു. അതിനിടെ എ.ഐ ക്യാമറകൾ സജീവമായത് ഗതാഗത നിയമലംഘനങ്ങൾ 25 ശത മാനം കുറയാൻ വഴിയൊരുക്കിയതായി അധികാരം ലഭിച്ചു.2023 ഡിസംബറിൽ താരതമ്യപ്പെടുത്തുമ്പോൾ 2024 ഡിസംബർ ഗതാഗത നിയമനം തോതിൽ കുറഞ്ഞതായാണ് കണ്ടെത്തൽ. ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial