Headlines

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ അതാത് തലങ്ങളില്‍ നല്‍കേണ്ട ചികിത്സകള്‍ ലഭ്യമാക്കണം. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യമോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍…

Read More

ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം; ഒരു ഗഡു ക്ഷേമനിധി പെൻഷൻ അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌തുമസ് പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ…

Read More

ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും

തിരുവനന്തപുരം: ക്രിസ്മസിന് കേക്കും ആശംസകളുമായി ബിജെപി നേതാക്കൾ ഇക്കുറിയും ക്രൈസ്തവരുടെ വീടുകളിലെത്തും. കഴിഞ്ഞ വർഷം നടത്തിയ സ്നേഹയാത്ര ഇക്കുറിയും നടത്താനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ക്രൈസ്തവരെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് സ്നേഹയാത്ര സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് ആശംസകൾ ക്രൈസ്തവ ഭവനങ്ങളിൽ നേരിട്ടെത്തിക്കുക എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് കഴിഞ്ഞ വർഷം സ്നേഹയാത്ര നടത്തിയത്. ഈ വർഷവും ഇതേ ദിവസങ്ങളിൽ ക്രൈസ്തവരുടെ വീടുകളിലേക്ക് ബിജെപി നേതാക്കൾ കേക്കും ആശംസകളുമായെത്തും. ലോക്സഭാ…

Read More

നിലയ്ക്കലില്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉറങ്ങിക്കിടന്ന അയ്യപ്പഭക്തന്റെ തലയിലൂടെ ബസ് കയറി ഇറങ്ങി

    നിലയ്ക്കൽ : ശബരിമല തീർത്ഥാടകൻ ബസ് തട്ടി മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ചാണ് തീർത്ഥാടകൻ ബസ് തട്ടി മരിച്ചത്. തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. തമിഴ് നാട് തിരുവള്ളൂർ ജില്ല സ്വദേശിയാണ് ഗോപിനാഥ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് 10ല്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് ഗോപിനാഥിന്റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവാവ് കിടക്കുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തത് അപകടത്തിന് കാരണമായത്. മരിച്ച ഗോപിനാഥ്…

Read More

പൂച്ചകളെ സൂക്ഷിക്കുക, എച്ച്5എൻ1 വൈറസ് വാഹകരാകാൻ സാധ്യത കൂടുതൽ, പഠനം

പൂച്ചകളെ വളർത്തുന്നത് വരും കാലങ്ങളിൽ പൊതുജനാരോഗ്യത്തിന് വെല്ലിവിളിയാകാമെന്ന് പഠനം.ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പിറ്റ്സ്ബെർഗ് സർവകലാശാല ഗവേഷകരുടെ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 2008-ൽ പൊട്ടിപ്പുറപ്പെട്ട എച്ച്1 എൻ1 പക്ഷിപ്പനിയുടെ പ്രധാന വാഹകരായ പന്നികൾക്ക് സമാനമായി തരത്തിൽ പൂച്ചകളുടെ കോശങ്ങളും വൈറസുകളെ സ്വീകരിക്കാനും മ്യൂട്ടേഷന് അനുവദിക്കുകയും ചെയ്യുന്നതായി ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. പൂച്ചകളുമായി മനുഷ്യർ കൂടുതൽ ഇടപെടുന്നതിനാൽ പൂച്ചകളിൽ ഒന്നോ രണ്ടോ തവണ മ്യൂട്ടേഷൻ സംഭവിച്ച വൈറസ്…

Read More

മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡിൽ വെച്ച് പിടികൂടിയ കഞ്ചാവ് കേസിലെ പ്രതിക്ക് 6 വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും

കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി  ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി സ്വദേശിയായ നവീൻകുമാർ (41)  നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 ആഗസ്റ്റ് മാസം 12 ന് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡിന്റെ വെയ്റ്റിംഗ് ഷെഡിൽ  വച്ച്  വില്പനക്കായി കൊണ്ടുവന്ന 9.075 കി.ഗ്രാം കഞ്ചാവുമായി അന്നത്തെ മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ …

Read More

അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി: മകൻ പിടിയിൽ

കൊച്ചി : കൊച്ചി വെണ്ണലയിൽ മരിച്ച അമ്മയുടെ മൃതദേഹം ആരെയും അറിയിക്കാതെ കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശി 70 വയസുള്ള അല്ലി ആണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥലത്ത് മൃതദേഹം മറവ് ചെയ്യാൻ കുഴി എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മരണത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. വെണ്ണല സെന്‍റ് മാത്യൂസ് ചര്‍ച്ച് റോഡിലെ നെടിയാറ്റില്‍…

Read More

ആറു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍കണ്ടെത്തി . യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് ഇവരുടെ വീട്. ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. ഒരു കൈക്കുഞ്ഞും ആറുവയസുകാരിയായ മകളും. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് പതിവ്‌പോലെ ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നും കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അച്ഛനും അമ്മയും ഒരു മുറിയിലും കൈക്കുഞ്ഞും ആറു വയസുകാരിയും…

Read More

യുവതിയെ മദ്യംനൽകി ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ

കണ്ണൂർ: യുവതിയെ മദ്യംനൽകി ബലാത്സംഗം ചെയ്ത കേസിൽ സ്ത്രീയുൾപ്പെടെ മൂന്നുപേർക്ക് 23 വർഷം തടവുശിക്ഷ. സേലം സ്വദേശിനി മലർ (45), നീലേശ്വരം സ്വദേശി പി.വിജേഷ് (42), മലപ്പുറം സ്വദേശി എം.മുസ്തഫ (44) എന്നിവരെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമേ പ്രതികൾ 23,000 രൂപ പിഴയടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജി എം.ടി.ജലജാറാണിയുടെ ശിക്ഷാവിധിയിൽ പറയുന്നു. 2022 ജൂൺ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തമിഴ്‌നാട്ടിൽനിന്ന് ജോലിക്കായി കണ്ണൂരിലെത്തിയ മുപ്പത്തിരണ്ടുകാരിയെയാണ് പ്രതികൾ മദ്യംനൽകിയ…

Read More

വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ

പത്തനംതിട്ട: വിസ തട്ടിപ്പ് കേസിൽ യുവതി അറസ്റ്റിൽ. വിദേശ പഠനത്തിന് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പത്തനംതിട്ട വെച്ചുച്ചിറ സ്വദേശി രാജിയെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ചുനക്കര സ്വദേശിയുടെ മകൾക്ക് വിദേശ പഠനത്തിന് വിസ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെന്നാണ് പരാതി. യുവതി താമസിച്ചിരുന്ന തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ വച്ച് 2022 ഏപ്രിൽ 14 ന് ആദ്യം നാലര ലക്ഷം രൂപ വാങ്ങി. തുടർന്നു പലപ്പോഴായി കൂടുതൽ തുക…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial