Headlines

ഞങ്ങളുടെ ദൗത്യം പരാജയപ്പെടാൻ ഒരിക്കലും അനുവദിക്കില്ല’; ബോസിന് മുന്നില്‍ സാഷ്ടാംഗം വീണ് നമസ്കരിച്ച് ജീവനക്കാർ

സോഷ്യലിസ്റ്റ് ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തികള്‍ പക്ഷേ മുതലാളിത്ത പ്രവണതയുള്ളതാണെന്ന ആരോപണം നേരിടുന്ന രാജ്യമാണ് ചൈന. ഈ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ചൈനയില്‍ നിന്നും പുറത്ത് വന്നത്. ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാർ അവരുടെ ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ ഒരു ചൈനീസ് കമ്പനിയിലെ ജീവനക്കാർ അവരുടെ ബോസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് തങ്ങളുടെ വിശ്വസ്തതയുടെയും ബോസിനോടുള്ള ഭക്തിയും തെളിയിക്കാന്‍ ശ്രമിക്കുന്നു….

Read More

കുഞ്ഞിന് പേരിട്ടതിന്റെ പേരിൽ ദമ്പതിമാരുടെ പിണക്കം; ഒടുവിൽ കോടതി ഇടപെട്ടു മറ്റൊരു പേര് നൽകി

മൈസൂരു: 2021-ലാണ് മൈസൂരു ജില്ലയിലെ ഹുൻസൂരിൽനിന്നുള്ള ദമ്പതിമാർക്ക് ആൺകുഞ്ഞു പിറക്കുന്നത്. എന്നാൽ കുഞ്ഞിന്റെ പേരിനെ ചൊല്ലി ഭാര്യയും ഭർത്താവും പിണക്കത്തിലായി. ഒടുവിൽ മൂന്നുവയസ്സ് തികഞ്ഞ കുഞ്ഞിന് മൈസൂരു ജില്ലയിലെ ഹുൻസൂരിലെ എട്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ആര്യവർധന എന്ന് പേരിട്ടു. അതോടെ പിണക്കത്തിലായിരുന്ന ദമ്പതിമാർ മധുരം നുകർന്നും പരസ്പരം മാല കൈമാറിയും വീണ്ടും ഒന്നാകുകയും ചെയ്തു. അമ്മ കുഞ്ഞിനെ ‘ആദി’ എന്ന് പേരിട്ടാണ്‌ വിളിച്ചത്. എന്നാൽ, യുവതി ഗർഭിണിയായതിനുശേഷം അകന്നുകഴിയുന്ന ഭർത്താവിന് ഈ പേര്…

Read More

പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ

ലഖ്‌നൗ: പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. രാമു റാവത്ത് എന്ന നാൽപ്പത്തിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മകൻ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ധർമ്മേഷിന്റെ കാമുകിയാണ് സംഗീത. സ്വത്ത് തർക്കത്തെ തുടർന്നാണ് യുവാവും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം കത്തിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിന്…

Read More

നെടുവേലി ഹയർ സെക്കൻഡറി സ്കൂളിലെ ഗേറ്റ് ലോറിയിടിച്ച് തകർന്നു വീണു.

വെമ്പായം: നെടുവേലി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആർച്ചും ഗേറ്റും ലോറിയിടിച്ച് തകർന്നു വീണു. തമിഴ്നാട്ടിൽ നിന്നും നെടുവേലിയിലെ ബ്രദർഹുഡ് ഗ്രൂപ്പിൽ ലോഡുമായി വന്ന TN 52 J 7124 ലോറിയാണ് ഗേറ്റ് ഇടിച്ച് തകർത്തത്. പത്ത് വർഷം മുൻപ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഗേറ്റാണ് തകർന്നത്. വൈകുന്നേരം 4.30 ന് ആയിരുന്നു സംഭവം പരീക്ഷ ആയതിനാൽ കുട്ടികൾ നേരത്തെ പോയതിനാൽ വൻ ദുരന്തം ഒഴിവായി. ഗേറ്റ് പൂർണമായും തകർന്ന് നിലത്തു വീണു. വട്ടപ്പാറ പോലീസിൽ സ്കൂൾ…

Read More

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്

കൊച്ചി: കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് എമർജൻസി ലാൻ്റിംഗ്. 104 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടയറിന്റെ ഔട്ടർ ലെയർ ഭാഗം റൺവേയിൽ കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ച് വിളിച്ചത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്ന് അധികൃതർ അറിയിച്ചു.

Read More

പ്രതിപക്ഷ എതിർപ്പുകൾക്കിടെ ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കും.

പ്രതിപക്ഷ എതിർപ്പുകൾക്കിടെ ഇന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രസർക്കാർ ഇക്കാര്യം മാധ്യമപ്രസ്താവനയിലൂടെ അറിയിച്ചു. രണ്ട് നിർണ്ണായക ബില്ലുകളാണ് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള് ലോക്‌സഭയിൽ അവതരിപ്പിക്കുന്നത് – ഭരണഘടന (129-ാം ഭേദഗതി) ബിൽ 2024, കേന്ദ്രഭരണപ്രദേശ് നിയമ (ഭേദഗതി) ബിൽ ലോക്സഭയിലെത്തുക. ബില്ലുകളിലെ വോട്ടെടുപ്പ് സംബന്ധിച്ച് ലോക്സഭ എം.പിമാർക്ക് ത്രീ ലൈൻ വിപ്പ് നൽകിയിട്ടുണ്ട്. ഒരു തരത്തിൽ ഒരു തരത്തിൽ ഒരു തരത്തിൽ ഒരു ലോക്സഭയിലെ എം.പിമാരുടെ എണ്ണം തിരഞ്ഞെടുത്ത…

Read More

കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടു അത്ഭുതകരമായി രക്ഷപ്പെട്ട വീട്ടമ്മ ശ്യാമളയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പുത്തൂർ (കൊല്ലം): ഈ വർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ(62) വീടിനു സമീപത്തെ കടവിൽനിന്ന് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തകളിൽ ഇടം നേടുന്നതും. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിൽ ശ്യാമളയമ്മയെ തൂങ്ങിയനിലയിൽ കണ്ടെത്തി. ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാർഡ് അംഗം ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ ശ്യാമളയമ്മയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല….

Read More

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു.

ഡൽഹി: വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് ആകെ പെരുകുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. രാജ്യത്ത് ആകെ 21 വ്യാജ സർവ്വകലാശാലകളാണ് ഈ പട്ടികയിൽ നിലവിൽ ഉള്ളത്. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമംഗലം( International Islamic University of Prophetic Medicine -IIUPM) കേരളത്തിൽ നിന്ന് വ്യാജ പട്ടികയിൽ പുതിയതായി…

Read More

ഭാര്യയെയും സുഹൃത്തിനെയും സംശയയാസ്പതമായികണ്ടു ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.

ഡൽഹി: ഭാര്യയെ മറ്റൊരാൾക്കൊപ്പം കണ്ട് പ്രകോപിതനായ ഭർത്താവ് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. റിതിക് വർമ്മ എന്ന 21കാരനാണ്ദാരുണമായി കൊല്ലപ്പെട്ടത്. ഗുരുരാവസ്ഥയിലായ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഡൽഹിയിലെ ശാസ്ത്ര പാർക്ക് ഏരിയയിലാണ് സംഭവം നടന്നത്. റിതിക് വർമ്മയുടെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭാര്യയെ കണ്ടതോടെ പ്രകോപിതനായ ഭർത്താവ് ഇയാളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഭാര്യയ്ക്കും മർദ്ദനമേറ്റതായി പോലീസ് കമ്മീഷണർ (നോർത്ത് ഈസ്റ്റ്) രാകേഷ് പവേരിയ പറഞ്ഞു. റിതിക്കിനെ പ്രതി ക്രൂരമായാണ് മർദ്ദിച്ചതെന്നും ശരീരത്തിൻ്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടെന്നും…

Read More

11 വർഷങ്ങൾക്കു മുൻപ് ആറ് വയസ്സുകാരനോട് കാട്ടിയ ക്രൂരതയ്ക്ക്  അച്ഛനും രണ്ടാനമ്മയ്ക്കും എതിരെ ഇന്നു കോടതി വിധി പറയും

ഇടുക്കി: കുമളിയില്‍ ആറുവയസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ആറുവയസ്സുകാരനായ ഷെഫീക്കിനെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവർ ചേർന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. 11 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയാനൊരുങ്ങുകയാണ്. മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial