Headlines

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. യുവതിയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ചന്തിരൂർ ഹൈടെക് ഓട്ടമൊബീൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ് ഡോ. ഫാത്തിമ കബീർ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. മകൾ: മറിയം സെയ്നബ. സഹോദരി : ആമിന കബീർ. ഫാത്തിമയുടെ കബറടക്കം…

Read More

കാർ ഓടിച്ചുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം; റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ കാർ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ചക്കരക്കല്ലിൽ വെച്ചായിരുന്നു അപകടം. കൊപ്രക്കളം സ്വദേശിയായ സന്തോഷ് കണ്ണൂരിൽ നിന്നും കാർ ഓടിച്ചു വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ മറ്റൊരു കടയിൽ ഇടിച്ചു നിന്നു. സന്തോഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു

കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു. ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. അന്വേഷണ സംഘം തയാറാക്കിയ കുറ്റപത്രം കോടതി പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കേസില്‍ ആരോപണ വിധേയനായ മുന്‍ എസ്എച്ച്ഒയ്ക്കെതിരെ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുമെന്ന് മോഫിയയുടെ അച്ഛൻ പറഞ്ഞു. 2021 നവംബര്‍ 23നായിരുന്നു നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആലുവയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്‍റെയും കുടുംബാംഗങ്ങളുടെയും…

Read More


യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി; തീവ്രവാദക്കേസില്‍ പെടുത്തുമെന്നും ഭീഷണി

കണ്ണൂര്‍: യുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി. കണ്ണൂര്‍ വട്ടപ്പൊയില്‍ ബൈത്തുല്‍ മന്‍സിലില്‍ പി പി കരീമിന്റെയും എന്‍ ജമീലയുടേയും മകളായ ജസീലയാണ് നവംബര്‍ ഒന്ന് മുതല്‍ ജയിലില്‍ അടക്കപ്പെട്ടിരിക്കുന്നത്. മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് എന്‍ ജമീല പരാതി നല്‍കി. തന്റെ മകന്‍ ജംഷീറിന് ദുബൈയില്‍ ബിസിനസാണെന്ന് ജമീല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജസീല കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആ…

Read More

ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

      സന്നിധാനം : ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. വീഴ്ചയിൽ ഇദ്ദേഹത്തിന് പരുക്കേറ്റു. പിന്നീട് പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി. ഇയാളുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. ഫ്ലൈ ഓവറിന് മുകളിലുള്ള മേൽക്കൂരയിൽ നിന്ന് ഇയാൾ ചാടിയതായാണ് മനസിലാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ്…

Read More

കെഎസ്ഇബിയിൽ 745 ഒഴിവുകൾ;  ഉടൻ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യും; ഘട്ടംഘട്ടമായി നിയമനം

      തിരുവനന്തപുരം : ആകെ 745 ഒഴിവുകൾ  പിഎസ്സി ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതായി കെഎസ്ഇബി. ഉടൻ ഒഴിവുകൾ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം വാര്‍ത്താക്കുറിപ്പിൽ  അസിസ്റ്റന്റ് എന്‍‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 40 ശതമാനം പി എസ് സി ക്വാട്ടയിൽ 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യുക. സര്‍‍വ്വീസില്‍ ഉള്ളവരില്‍ നിന്നുമുള്ള 10 ശതമാനം ക്വാട്ടയിൽ ആകെയുള്ള 83 ഒഴിവുകളും റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ 30 ശതമാനം പി…

Read More

ആംബുലന്‍സ് വിട്ടുനല്‍കിയില്ല; മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍

       വയനാട് മാനന്തവാടിയില്‍ ആദിവാസി വയോധികയുടെ മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത് ഓട്ടോറിക്ഷയില്‍. ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടും വിട്ടുനല്‍കിയില്ല. ഇന്നലെ വൈകിട്ടാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എടവക പഞ്ചായത്തിലെ വീട്ടിച്ചാല്‍ ഊരിലെ ചുണ്ടമ്മ മരിക്കുന്നത്. ഊരില്‍ നിന്നും ശ്മശാനത്തിലേക്ക് നാല് കിലോമീറ്റര്‍ ഉണ്ടെന്നും ആംബുലന്‍സ് വിട്ടു നല്‍കണമെന്നും അധികൃതരെ അറിയിച്ചു. വിട്ടു നല്‍കാമെന്ന് മറുപടിയും നല്‍കി. എന്നാല്‍ ഇന്ന് വൈകിട്ട് നാലുമണി ആയിട്ടും ആംബുലന്‍സ് എത്താതിരുന്നതോടെയാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം സംസ്‌കാരത്തിനായി കൊണ്ടുപോയത്. വിവരങ്ങള്‍ അറിയിക്കുന്നതില്‍ പ്രമോട്ടര്‍ക്ക് വീഴ്ച സംഭവിച്ചെന്ന്…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവിൽ പൊക്കി

മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ പൊലീസ് ഒടുവിൽ പൊക്കി. ഡിസംബർ മൂന്നിനാണ് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ 17കാരനാണ് പിടിയിലായത്. തിരുനാവായ വൈരങ്കോട് സ്വദേശിയായ കൗമാരക്കാരനെ പൊലീസ് ഉപദേശിച്ച് മതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. മലപ്പുറം സൈബർ ക്രൈം പൊലീസാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തത്. ജില്ലയിൽ ശക്തമായ മഴ തുടർന്ന പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കലക്ടറുടെ…

Read More

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2025 ജൂൺ 14 വരെ നീട്ടി

ആധാർ കാർഡിലെ വിവരങ്ങൾ ഇനിയും അപ്ഡേറ്റ് ചെയ്യാത്തവരാണോ നിങ്ങൾ? എങ്കിൽ ടെൻഷൻ ആകേണ്ട. നിങ്ങളുടെ വിവരങ്ങൾ ഫീസില്ലാതെ സൗജന്യമായി 2025 ജൂണ്‍ 14 വരെ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമുണ്ട്. ഈ വർഷം ഡിസംബര്‍ 14ന് അവസാനിക്കുമെന്നായിരുന്നു വിലയിരുത്തൽ. കേന്ദ്രം സമയപരിധി നീട്ടിയത് ഇനിയും പുതുക്കാത്ത ലക്ഷകണക്കിന് ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രയോജനം ലഭിക്കും. മൈആധാര്‍ പോര്‍ട്ടല്‍ വഴിയാണ് സൗജന്യ സേവനം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം….

Read More

കൊല്ലത്ത് സ്കൂൾ ബസിന് തീപിടിച്ചു;ബസ് പൂർണമായി കത്തി നശിച്ചു

കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. ബസിനകത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അകത്ത് ഉണ്ടായിരുന്ന മൂന്ന് പേര്‍ ഇറങ്ങുകയായിരുന്നു. ഭൂരിഭാഗം കുട്ടികളെയും ഇറക്കി മടങ്ങുന്നതിനിടെയായിരുന്നു അപകടം. ആയയും ഒരുകുട്ടിയും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയര്‍ന്ന ഉടന്‍ തന്നെ ഇവര്‍ പുറത്തിറങ്ങയതോടെയാണ് വന്‍ അപകടം ഒഴിവായത്.ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിക്കാനുള്ള കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial