ചാലിശ്ശേരിയിൽ കിണറ്റിൽ നിന്ന് അണലികളെ പിടികൂടി
ചാലിശ്ശേരി: ബി.എസ്.എൻ.എൽ.ഓഫീസിന് സമീപം ചീരൻ വീട്ടിൽ തോമസ് ചീരന്റെ പറമ്പിലെ കിണറ്റിൽ നിന്നാണ് ഉഗ്ര വിഷമുള്ള രണ്ട് അണലികളെ പിടികൂടിയത്.തൊട്ടടുത്തുള്ള ഷെഫീക്കിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ ടെറസിൽ പെയിന്റ് പണി ചെയ്തുകൊണ്ടിരിക്കുന്നവർ കിണറ്റിൽ നിന്നും ശീൽക്കാര ശബ്ദം കേട്ട് നോക്കിയപ്പോഴാണ് പാമ്പുകളെ കണ്ടത്.പാമ്പുകളുടെ ഇണചേരൽ കാലം കൂടിയായ ഈ സീസണിൽ പ്രസവിക്കാറായ ഏകദേശം നാല് വയസ്സോളം പ്രായമുള്ള പെൺ അണലിയേയും ഏകദേശം മൂന്നു വയസ്സോളം പ്രായമുള്ള ആൺ അണലിയെയും ആണ് അതിസാഹസികമായി പിടി കൂടിയത്. വാർഡ് മെമ്പറും…

