കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി ബിഎസ്എന്‍എല്ലിൻ്റെ ചെലവ് കുറഞ്ഞ പ്ലാൻ
ന്യൂഡല്‍ഹി: കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു സമാനമായ പ്ലാനുകളെക്കാള്‍ ചെലവ് കുറവാണ് ഈ പ്ലാനിനെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.ജിയോയ്ക്കും എയര്‍ടെലിനും വൊഡഫോണ്‍- ഐഡിഎയ്ക്കും സമാനമായ പ്ലാനുകളുണ്ട്. ജിയോയുടെ 448 രൂപയുടെ പ്ലാനിന് 84 ദിവസമാണ്…

