ദേശിയ പാതയിൽ ഗതാഗതം തടസപ്പെടുത്തി ആഡംബര കാർ പരസ്യ ചിത്രീകരണം ആംബുലൻസും മന്ത്രി വാഹനവും ഗതാഗത കുരുക്കിൽ പെട്ടു
തൃശൂര്‍: ദേശീയ പാതയിൽ വഴിതടഞ്ഞ് ആഢംബര കാറിന്റ പരസ്യ ചിത്രീകരണം. മണ്ണുത്തി -വടക്കഞ്ചേരി ദേശീയപാതയിൽ പാലക്കാടുനിന്ന് തൃശൂരിലേക്ക് വരുന്ന ഭാഗത്ത് ചുവന്നമണ്ണില്‍ അക്വാഡിറ്റിനുള്ളിലാണ് ആഡംബര കാറിന്റെ പരസ്യ ചിത്രീകരണം. ദേശീയപാതയില്‍ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ മറ്റു സൂചനാ സംവിധാനങ്ങളോ സ്ഥാപിക്കാതെയാണ് ചിത്രീകരണം നടത്തിയത്. തിരക്കേറെയുള്ള സമയത്ത് ഗതാഗതം തടസപ്പെടുത്തി രാവിലെ ആറുമുതല്‍ 12.30 വരെ തുടർന്നു. ഒടുവിൽ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ 12.30നാണ് ചിത്രീകരണം നിര്‍ത്തി പരസ്യ കമ്പനിക്കാര്‍ തിരിച്ച് പോയത്. പാലക്കാടുനിന്നും തൃശൂരിലേക്കുള്ള റോഡിന്റെ…

