കോഴിക്കോട് ടിപ്പറും സ്വകാര്യ ബസും കൂട്ടിയിടിയിടിച്ചു അപകടം

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് ടിപ്പർ ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് പരിക്ക്. മാവൂര്‍ തെങ്ങിലക്കടവില്‍ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോയ ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു, രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരിക്കേറ്റവരെ നാട്ടുകാര്‍ വിവിധ ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് മാവൂര്‍-കോഴിക്കോട് റോഡില്‍ ഗതാഗതം തടസപ്പെട്ടു.

Read More

ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ന് ഭൂമിക്കു അടുത്ത്

തിരുവനന്തപുരം: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന ദിനമാണിന്ന്. വ്യാഴത്തെ കൂടുതല്‍ തിളക്കത്തിലും ഇരട്ടി വലിപ്പത്തിലും ഇന്ന് (ഡിസംബര്‍ 7) ആകാശത്ത് കാണാം. 13 മാസത്തിലൊരിക്കല്‍ സംഭവിക്കുന്ന ഓപ്പോസിഷന്‍ (Opposition) പ്രതിഭാസമാണ് ഇതിന് കാരണം. 2023 നവംബറിന് ശേഷം വ്യാഴം ഭൂമിക്ക് ഏറ്റവും അരികിലെത്തുന്ന ദിനമാണ് 2024 ഡിസംബര്‍ 7. വ്യാഴം ഇന്ന് ഏറ്റവും പ്രകാശപൂരിതമായി ഭൂമിയില്‍ നിന്ന് അനുഭവപ്പെടും. ഓപ്പോസിഷന്‍ സമയത്ത് ഭൂമി ഭ്രമണത്തിനിടെ വ്യാഴത്തിനും സൂര്യനും മധ്യേ വരും. ഇതോടെ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടി മാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്തേക്ക്

തിരുവനന്തപുരം: നീണ്ടനാളത്തെ പൂഴ്ത്തിവയ്പ്പിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ പുറത്ത് വിട്ടത്. അതെ അതുടർന്നുണ്ടായ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഇപ്പോൾ സർക്കാർ സ്വമേധയാ വെട്ടിമാറ്റിയ ചില ഭാഗങ്ങൾ കൂടെ നാളെ പുറത്തേയ്ക്ക് വരുന്നു. റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ നാളെ കൈമാറുമെന്ന് വിവരാവകാശ കമ്മീഷൻ അറിയിച്ചു. റിപ്പോര്‍ട്ടിലെ കൂടുതൽ ഭാഗങ്ങളാണ് പുറത്തുവരുന്നത്. വിവരാവകാശ നിയമ പ്രകാരം വെട്ടിമാറ്റിയ ഭാഗങ്ങള്‍ ഉള്‍പ്പെടെ നൽകണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ ഭാഗങ്ങള്‍ നൽകുക. വിവരാവകാശ കമ്മീഷ ഒഴിവാക്കാൻ…

Read More

പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തൽമണ്ണയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടര്‍ യാത്രക്കാരൻ ഡിവൈഡറിന് സമീപത്ത് വെച്ച് സ്കൂട്ടര്‍ വലത്തോട്ട് തിരിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന ക്രെയിൻ സ്കൂട്ടറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചതോടെ നേഹ റോഡിലേക്ക് വീണു. ഇതോടെ ക്രെയിന്‍റെ പിൻചക്രവും നേഹയുടെ ശരീരത്തിലിടിച്ചു….

Read More

കറങ്ങി കൊണ്ടിരിക്കുന്ന ആകാശതൊട്ടിലിൽ നിന്ന് തെന്നിവീണ 13 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ലഖ്നൗ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖേരിയിൽ കറങ്ങി കൊണ്ടിരിക്കുന്ന ആകാശതൊട്ടിലിൽ നിന്ന് തെന്നിവീണ 13 കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അറുപത് അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു അപകടം. ദൃക്സാക്ഷികൾ കൂക്കിവിളിച്ചതോടെയാണ് അപകടം സംഘാടകരുടെ ശ്രദ്ധയിൽ പെട്ടത്. ഓപ്പറേറ്റർ പതിയെ ആകാശത്തൊട്ടിൽ താഴത്തേക്ക് ഇറക്കി. കമ്പിയിൽ കുടുങ്ങിക്കിടന്നപെൺകുട്ടിയെ സുരക്ഷിതമായി പുറത്ത് എത്തിച്ചു. പെട്ടെന്ന് ആകാശത്തൊട്ടിൽ ഉയർന്നപ്പോൾ കുട്ടിയുടെ കൈ തെന്നിപ്പോവുകയായിരുന്നു എന്നാണ് പ്രാധമിക നിഗമനം. ലഖീംപൂർഖേരിയിലെ രാഖേതി ഗ്രാമത്തിൽ നടന്ന ഒരു പ്രാദേശിക മേളയിലായിരുന്നു സംഭവം. ആകാശത്തൊട്ടിൽ അനുമതിയില്ലാതെയാണ് പ്രവർത്തിപ്പിച്ചതെന്നെന്നും അന്വേഷണം നടത്തി…

Read More

ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി യുടെ അളവ് കുറഞ്ഞു വരുന്നതായി പഠനം

സൂര്യപ്രകാശത്തിനു ഇവിടെ ഒട്ടും കുറവില്ല. പക്ഷെ ഇന്ത്യക്കാരിൽ വൈറ്റമിൻ ഡി വളരെ കുറയുകയാണ്. എന്താണിതിനു കാരണം? 30നും 34നുമിടയിലുള്ള 50 സ്ത്രീകളിൽ നടത്തിയ പഠനത്തിലാണ് വൈറ്റമിൻ ഡിയുടെ കുറവ് കണ്ടെത്തിയത്. മൂന്ന് മാസത്തിലേറെ നടുവേദന, പല്ലിനു വരുന്ന രോഗങ്ങൾ, ക്ഷീണം തുടങ്ങിയവയും വൈറ്റമിൻ ഡിയുടെ കുറവിൽ സംഭവിക്കുന്നതാണ്. ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് അവശ്യം വേണ്ട വിറ്റാമിനാണ് ഇത്. എല്ലാ വൈറ്റമിനുകൾക്കും പ്രാധാന്യം ഉണ്ടെങ്കിലും വൈറ്റമിൻ ഡി മനുഷ്യ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു ആവശ്യമാണ്. വെയിൽ കൊണ്ടാൽ…

Read More

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; കൂട്ടിയത് യൂണിറ്റിന് 16 പൈസ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി കെഎസ്ഇബി. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ഇന്നലെ മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വന്നത്. ബിപിഎല്ലുകാർക്കും നിരക്ക് വർധവ് ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.

Read More

മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു

സുല്‍ത്താന്‍ ബത്തേരി: ഇന്നലെ രാത്രി ഒമ്പതരയോടെ മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് – അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ…

Read More

കാളിദാസ് ജയറാമിൻ്റെ വിവാഹം ഞയറാഴ്ച ഗുരുവായൂരിൽ

കാളിദാസ് ജയറാമിന്‍റെ വിവാഹ ഒരുക്കങ്ങൾക്ക് തുടക്കമായി. സുഹൃത്തും മോഡലുമായ തരിണി കലൈഞ്ജരായർ ന് ഞായറാഴ്ച ഗുരുവായൂരിൽ വച്ച് കാളിദാസ് താലിചാർത്തും. കഴിഞ്ഞ ദിവസം ചെന്നൈയില്‍ സംഘടിപ്പിച്ച പ്രി വെഡ്ഡിങ് ചടങ്ങിൽ വച്ച് കാളിദാസിന്‍റെ അച്ഛനും നടനുമായ ജയറാമാണ് വിവാഹത്തീയതി ഉൾപ്പെടെ പങ്കുവച്ചത്. ‘‘എന്നെ സംബന്ധിച്ച് ജീവതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. കാളിദാസിന്റെ വിവാഹം എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമാണ്. അതിന്ന് പൂർണമാകുകയാണ്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. ആ വലിയ കുടുംബത്തിൽ…

Read More

ബിജെപി നേതാവ് എംടി രമേശ് കോഴയായി വാങ്ങിയത് ഒമ്പത് കോടി രൂപ; ഗുരുതര ആരോപണവുമായി ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി

കൊച്ചി: ബിജെപി നേതാവ് എംടി രമേശിനെതിരെ ഗുരുതര ആരോപണവുമായി മുൻ ബിജെപി നേതാവ് എകെ നസീര്‍. സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് എം ടി രമേശ് ഒമ്പത് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ ആരോപിക്കുന്നത്. മെ‍ഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് നസീറിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും നസീർ പറഞ്ഞു. അടുത്തിടെയാണ് നസീർ ബിജെപി വിട്ട് സിപിഎമ്മിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial